പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും ആവശ്യമോ?

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറി വരുകയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന വിപണിയിലാണ് ആവശ്യക്കാര്‍ ഏറെയും.

പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും ആവശ്യമോ?

അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ FAME II പദ്ധതിയില്‍ ഭേദഗതി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ പ്രഖ്യാപിച്ച FAME II ഭേദഗതി കാരണം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് സബ്സിഡി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും ആവശ്യമോ?

കേരളത്തിലെ നിരത്തുകളിലും ഇലക്ട്രിക് വാഹനങ്ങള്‍ സജീവമാകുകയാണ്. ഇന്ന് നിരത്തിലേക്ക് കണ്ണോടിച്ചാല്‍ പഴയതില്‍ നിന്ന് വ്യത്യസ്തമായി നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ കാണാന്‍ സാധിക്കും.

പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും ആവശ്യമോ?

പല ഘടകങ്ങളാണ് ഇന്ന് ആളുകളെ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് ആകര്‍ഷിക്കുന്നത്. അവയില്‍ ചിലതാണ്, ഇത്തരം മോഡലുകളില്‍ ചിലതിന് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയവ ആവശ്യമില്ല എന്നുള്ളത്.

പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും ആവശ്യമോ?

എന്നാല്‍, ഇത് പൂര്‍ണമായും ശരിയല്ലെന്നാണ് കേരള പൊലീസും മോട്ടോര്‍ വാഹന വകുപ്പും പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്.

പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും ആവശ്യമോ?

കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഇത് വ്യക്തമാക്കി ഒരു പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. പരസ്യങ്ങളില്‍ വഞ്ചിതരാകരുത് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും ആവശ്യമോ?

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ

ലൈസന്‍സ്, രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, എന്നിവ ആവശ്യമില്ലെന്ന തരത്തില്‍ പരസ്യം നല്‍കി ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ വില്പന നടത്തുന്നതായി മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധനയില്‍ ശ്രദ്ധയില്‌പെടുകയുണ്ടായി.

പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും ആവശ്യമോ?

മോട്ടോര്‍ വാഹനം എന്ന നിര്‍വചനത്തില്‍ വരുന്ന തരം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് റജിസ്‌ടേഷന്‍ ആവശ്യമുണ്ടെന്നും, ഇവ ഓടിക്കുവാന്‍ ലൈസന്‍സ് ആവശ്യമാണെന്നും മനസ്സിലാക്കുക. രജിസ്ട്രേഷന്‍ ആവശ്യമുള്ള വാഹനങ്ങളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.

പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും ആവശ്യമോ?

രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള വാഹനങ്ങള്‍

 • വേഗത 25 കിലോമീറ്ററില്‍ കൂടുതലുള്ളവ
 • ആവറേജ് 30 മിനിട്‌സ് പവര്‍ 250 വാട്‌സില്‍ കൂടുതലുള്ളവ
 • ബാറ്ററി പാക്ക് ഒഴികെ 60 കിലോഗ്രാമിന് മുകളില്‍ ഭാരമുള്ള വാഹനങ്ങള്‍
 • പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും ആവശ്യമോ?

  മണിക്കൂറില്‍ 25 കിലോമീറ്റര്‍ വരെ പരമാവധി വേഗത ലഭിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് രജിസ്‌ട്രേഷന്‍, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവയ്ക്ക് ഇളവ് നല്‍കിയിട്ടുള്ളതെന്ന് അധികൃതര്‍ പറയുന്നു.

  പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും ആവശ്യമോ?

  രജിസ്‌ട്രേഷന്‍ ഇല്ലാതെ ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങളില്‍ അംഗീകൃത ഏജന്‍സികളില്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയതിന്റെ സര്‍ട്ടിഫിറ്റക്ക് രജിസ്‌ട്രേഷന്‍ രേഖകള്‍ക്ക് പകരം കരുതുകയും വേണം.

  പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും ആവശ്യമോ?

  ശരാശരി 30 മിനിറ്റ് പവര്‍, 250 വാട്ടില്‍ കുറവുള്ള മോട്ടോര്‍ ഘടിപ്പിച്ചവ, ബാറ്ററി ഉള്‍പ്പെടാതെ വാഹനത്തിന്റെ ഭാഗം 60 കിലോഗ്രാമില്‍ കുറവുള്ളവയുമാണ് രജിസ്‌ട്രേഷന്റെയും മറ്റും പരിധിയില്‍ വരാത്തതെന്നും കേരള പൊലീസ് പറയുന്നു.

  പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും ആവശ്യമോ?

  ഇലക്ട്രിക് വാഹനം വാങ്ങുമ്പോള്‍ വാഹനത്തിന്റെ വേഗത പരിശോധിച്ച് നോക്കാന്‍ കഴിയും. ഇത്തരത്തില്‍ 25 കിലോമീറ്ററില്‍ അധികം വേഗത ലഭിക്കുന്നുണ്ടെങ്കില്‍ സാധാരണ വാഹനങ്ങള്‍ക്ക് വേണ്ട ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവ ആവശ്യമാണെന്നും അധികൃതര്‍ അറിയിച്ചു.

Most Read Articles

Malayalam
English summary
Kerala Police Facebook Post On Electric Scooter Licence And Registration, Find Here All New Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X