ഇനി ഇമ്മാതിരി തോന്നിവാസം കാട്ടല്ലേ! സിയാസിന് 2.50 ലക്ഷം പിഴ, കാരണം അറിഞ്ഞാൽ ആർക്കായാലും പൊട്ടിക്കാൻ തോന്നും

റോഡിലൂടെ വാഹനമോടിച്ച് പോകുമ്പോൾ പിന്നിലൂടെ ഹോൺ അടിച്ച വരുന്ന വാഹനങ്ങളെ കയറ്റി വിടുക എന്നതാണ് സാമാന്യ മര്യാദ. അതൊരു ആംബുലൻസാണെങ്കിൽ നിങ്ങൾ എത്ര തിരക്കാണെങ്കിലും വാഹനമൊതുക്കി കൊടുക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ ഒരു ജീവന് വേണ്ടി ഓടുമ്പോൾ അതിൻ്റെ മുന്നിൽ കിടന്ന് തോന്ന്യവാസം കാണിച്ചാൽ ഉളള അവസ്ഥ എന്താണ്. അത്തരത്തിലൊരു സംഭവം കേരളത്തിലും നടന്നു. അതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ ആംബുലൻസ് ഡ്രൈവർ സൈറൺ ഇട്ട് നിരവധി തവണ ഹോൺ മുഴക്കുന്നത് കേൾക്കാം. എന്നിട്ടും മുന്നിൽ പോകുന്ന സിയാസ് ഡ്രൈവർ സൈഡിലേക്ക് വാഹനം ഒതുക്കുന്നില്ല.

ഫയർ എഞ്ചിനോ ആംബുലൻസോ വരുന്നത് കണ്ടാൽ വഴിമാറി കൊടുക്കണമെന്ന് ഏതൊരു വ്യക്തിക്കും അറിയാവുന്ന കാര്യമാണ്, വീഡിയോ പങ്കുവച്ചതിന് തൊട്ടു പിന്നാലെ കാർ ഡ്രൈവർക്ക് പ്രത്യേക ഉപഹാരവുമായി മോട്ടോർ വാഹന വകുപ്പ് വീട്ടിൽ എത്തി. സിയാസ് ഓടിച്ച വ്യക്തിക്ക് 2.50 ലക്ഷം രൂപ പിഴയും ലൈസൻസ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഈ വീഡിയോയുടെ കമൻ്റ് ബോക്സിൽ ഓരോ വ്യക്തികളും കേരള പോലീസിൻ്റെ പെട്ടെന്നുള്ള നടപടിയെ അഭിനന്ദിച്ച് നിരവധി കമൻ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

2 50

അതോടൊപ്പം തന്നെ ഈ ഡ്രൈവർ ഇത്രയും വലിയ പിഴയും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കലും അർഹിക്കുന്നുണ്ടെന്ന് ചിലർ പറഞ്ഞു. ഈ മാരുതി സുസുക്കി സിയാസിൻ്റെ രജിസ്ട്രേഷനും റദ്ദാക്കണമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. ഇനി ഒരിക്കലും സിയാസ് ഡ്രൈവർ ആംബുലൻസിനോ ഫയർ എഞ്ചിനോ, എന്തിനധികം ആരെങ്കിൽ പിന്നിൽ വന്ന് ഹോൺ മുഴക്കിയാൽ ചിലപ്പോൾ വാഹനം സൈഡിൽ നിർത്തി വരെ കൊടുത്തേക്കും.

മാരുതി സുസുക്കിയെ സംബന്ധിച്ച് മറ്റ് വാർത്തകളിലേക്കും വിശേഷങ്ങളിലേക്കും വന്നാൽ മാരുതി സുസുക്കി സിയാസിനെ സംബന്ധിച്ചിടത്തോളം കുറച്ച് കാലമായി അപ്ഡേറ്റുകളൊന്നും വരുന്നില്ല. മാരുതി സുസുക്കി 2019 ൽ ഡീസൽ എഞ്ചിനുകളുടെ ഉത്പാദനം പൂർണ്ണമായും നിർത്തിയതോടെ. ഡീസൽ ട്രിമ്മിൽ ഒരു കാറിൻ്റെ മോഡലും വിപണിയിൽ എത്തിച്ചിട്ടില്ല.

2 50

ഡീസൽ മോഡലിൻ്റെ പവർട്രെയിനിലേക്ക് നോക്കിയാൽ 1.2 ലിറ്റർ എഞ്ചിനാണ് ലഭിക്കുന്നത് ഇത് 90 PS ഉം 200 Nm പീക്ക് പവറും ടോർക്കും പുറപ്പെടുവിക്കുന്നു. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. വാഹനം ഇറങ്ങിയ സമയത്ത് 7.24 ലക്ഷം മുതൽ 10.52 ലക്ഷം രൂപ വരെയായിരുന്നു എക്‌സ് ഷോറൂം വില. എന്നാൽ ഇപ്പോൾ പെട്രോൾ മോഡലിന് 9.40 ലക്ഷം മുതൽ 12.45 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.

15 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയ് വീലുകളാണ് സിയാസിൽ ലഭിക്കുന്നത്. വലിയ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ പിന്നഴകിന് ചന്തം ചാര്‍ത്തും. പരിഷ്‌കരിച്ച പിന്‍ ബമ്പറിന് ഇരുവശത്തും റിഫ്ളക്ടറുകളുണ്ട്. സീറ്റ് അപ്ഹോള്‍സ്റ്ററി, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, നടുവിലായുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ സ്‌ക്രീന്‍, 2 DIN ഓഡിയോ സംവിധാനം, ടാക്കോമീറ്റര്‍ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിര തന്നെയുണ്ട് സിയാസിൽ.

2 50

സിയാസ് പോലെ തന്നെ ഫാമിലി കാറാണ് ഡിസയർ. മുഖം മിനുക്കുക മാത്രമല്ല മൊത്തത്തിൽ തച്ചുടച്ച് വാർത്ത് തന്നെയാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങി വമ്പന്‍ ഹിറ്റായി മാറിയ മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള കാറാണെങ്കിലും കാണാന്‍ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഡിസൈന്‍ വശം മൊത്തത്തില്‍ ഉടച്ച് വാര്‍ത്തിട്ടുണ്ടെങ്കിലും രണ്ടിന്റെയും ഹൃദയം ഒന്നാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 18, 2024, 17:00 [IST]
English summary
Kerala police fined maruti suzuki ciaz driver rs 2 5 lakh not give way to ambulance viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X