ആക്രികൾക്ക് വിട! കേരള പോലീസ് ഇനി ചീറിപ്പായും, കിട്ടിയിരിക്കുന്നത് മഹീന്ദ്രയുടെ കിടിലോസ്കി വണ്ടികൾ
കളളൻമാരുടെ പിറകേ പറപ്പിക്കാൻ കേരള പൊലീസിൻ്റെ വണ്ടിക്ക് പവർ ഇല്ലെന്നുളള തരത്തിൽ നിരവധി ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ മൊത്തമായി അടച്ച് ആക്ഷേപിക്കാൻ ഒരിക്കലും സാധിക്കില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും കാവൽ നിൽക്കുന്നവർക്ക് വളരെ വേഗത്തിൽ സംഭവ സ്ഥലത്ത് എത്താനും കളളന് പിന്നാലെ ചെയ്സ് ചെയ്യണമെങ്കിൽ ഒക്കെ നല്ല വാഹനം വേണം. അത് കൊണ്ട കേരള സർക്കാർ തങ്ങളുടെ പൊലീസിന് തങ്ങളുടെ ജോലിയിൽ കൂട്ടായി പുത്തൻ വാഹനങ്ങൾ നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.
കേരളത്തിലെ 14 ജില്ലകളിലേക്കും ഉളള പൊലീസ് വണ്ടികളാണ് എത്തിയിരിക്കുന്നത്. മഹീന്ദ്ര ബൊലെറോ, ബൊലെറോ നിയോ എന്നീ രണ്ട് മോഡലുകളാണ് നൽകിയിരിക്കുന്നത്. ക്രമസമാധാനപാലനം കൂടുതൽ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് കേരള പൊലീസിന് പുത്തൻ വാഹനങ്ങൾ നൽകിയിരിക്കുന്നത്. ധനകാര്യവകുപ്പ് ഇതിനായി 75 കോടി രൂപ അനുവദിച്ചിരുന്നു. മൊത്തം ഇതിലൂടെ 600 വാഹനങ്ങളാണ് പുറത്തിറങ്ങാൻ പോകുന്നത്. തുടക്കത്തിൽ 241 വാഹനങ്ങളാണ് എത്തിയിരിക്കുന്നത്. പൊലീസ് ജീപ്പുകൾക്ക് പുറമേ വാൻ, ചെറുവാഹനങ്ങൾ എന്നിങ്ങനെ മൊത്തത്തിലുളള കണക്കാണ്.

ഇത്തവണ ബൊലെറോയ്ക്ക് ഒപ്പം തന്നെ ബൊലെറോ നിയോ മോഡലും പൊലീസ് സേനയ്ക്ക് നൽകിയിട്ടുണ്ട്. 9 സീറ്റർ എസ്‌യുവിയുടെ ബേസ് മോഡലിന് 11.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. മുടക്കുന്ന പണത്തിന് എന്തെല്ലാം കിട്ടുമെന്ന് നോക്കിയാൽ മുന്നിലും പിന്നിലും X ആകൃതിയിലുള്ള ബമ്പറുകൾ, വീൽ കവറുകളുള്ള സ്റ്റീൽ വീലുകൾ, ബോഡി-കളർ വീൽ കവറുകൾ, ഫ്രണ്ട് ആൻഡ് റിയർ ടോ ഹുക്കുകൾ, റിയർ ഫൂട്ട്‌സ്റ്റെപ്പ് എന്നിവയുമായെല്ലാമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര നൽകിയിരിക്കുന്ന എക്സ്റ്റീരിയർ ഫീച്ചറുകൾ.
എസ്‌യുവിക്ക് സ്ലൈഡിംഗ്, റീക്ലൈനബിൾ ഫ്രണ്ട് സീറ്റുകൾ, വിനൈൽ അപ്‌ഹോൾസ്റ്ററി, പച്ച നിറമുള്ള വിൻഡ്‌ഷീൽഡ്, 12V ചാർജിംഗ് പോയിൻ്റുകൾ, ഇക്കോ മോഡ് ഉള്ള എസി, ടിൽറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീൽ, മുന്നിലും പിന്നിലും പവർ വിൻഡോകൾ, സീറ്റിന് പിന്നിൽ മൊബൈൽ പോക്കറ്റുകൾ എന്നിവയെല്ലാമാണ് ലഭിക്കുക. മൂന്നാം നിരയിൽ സൈഡ് ഫേസിംഗ് സീറ്റാണ് ബൊലേറോ നിയോ പ്ലസിന്റെ ഈ മോഡലിൽ നൽകിയിട്ടുള്ളത്.

സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ ബൊലേറോ നിയോ പ്ലസ് എസ്‌യുവിയുടെ P4 വേരിയന്റിന് സെൻട്രൽ ലോക്കിംഗ് സിസ്റ്റം, ഡ്യുവൽ എയർബാഗുകൾ, ഇബിഡി റിവേഴ്സ് പാർക്കിംഗ് സെൻസറുകളോട് കൂടിയ എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ അലേർട്ട്, ഹൈ-സ്പീഡ് അലേർട്ട് സിസ്റ്റം, ലാപ് ബെൽറ്റ് എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. 2.2 ലിറ്റർ ഡീസൽ എഞ്ചിനുമായി ജോടിയാക്കിയ മൈക്രോ-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായാണ് എസ്‌യുവി വരുന്നത് എന്നത് കൊണ്ട് തന്നെ പൊലീസ് വാഹനങ്ങൾക്ക് മൈലേജ് ക്ഷാമം ഉണ്ടാവില്ല.
9 സീറ്റർ എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലിന് 12.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. P4 ബേസിൽ നൽകുന്ന എല്ലാ സവിശേഷതകളും പുറമെ ഈ വേരിയന്റിന് അധികമായി എക്സ്റ്റീരിയറിൽ റേഡിയേറ്റർ ഗ്രില്ലിൽ ക്രോം ഘടകങ്ങൾ, ഫോഗ് ലാമ്പുകൾ, അലോയ് വീലുകൾ, എക്സ്റ്റീരിയറിൽ സൈഡ് ഫൂട്ട്‌സ്റ്റെപ്പുകൾ എന്നിവയെല്ലാം ലഭിക്കും.

രണ്ടാം നിരയിലെ മടക്കാവുന്ന സീറ്റുകൾ, രണ്ടാം നിര ആംറെസ്റ്റ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM-കൾ, റിമോട്ട് കീ എൻട്രി, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവയും മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് P10 വേരിയന്റിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ് പോയിൻ്റുകൾ, ഫോളോ-മീ-ഹോം ഹെഡ്‌ലാമ്പുകൾ, റിവേഴ്‌സ് പാർക്കിംഗ് അസിസ്റ്റ്, റിയർ വൈപ്പർ ആൻഡ് വാഷർ, റിയർ ഡീഫോഗർ തുടങ്ങിയവയാണ് മോഡലിലെ സേഫ്റ്റി ഫീച്ചറുകൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








