ഇനി മയക്കുമരുന്നടിച്ച് വണ്ടിയോടിച്ചാലും കുടുങ്ങും; ആല്‍ക്കോ സ്‌കാന്‍ ബസ് നിരത്തിലിറങ്ങി

ഇന്ന് കേരളീയ സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തുകളില്‍ ഒന്നാണ് ലഹരി ഉപയോഗം. അടുത്ത കാലത്തായി സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ച് വന്നിട്ടുണ്ട്. ലഹരി മരുന്ന് കേസുകളില്‍ പിടിയിലാകുന്നവരില്‍ അധികം ആളുകളും യുവാക്കളാണെന്നതാണ് ആശങ്കപ്പെടുത്തുന്നത്. ആദ്യം ലഹരി സൗജന്യമായി നല്‍കുന്ന ഡ്രഗ് റാക്കറ്റുകള്‍ പണം ഇല്ലാതാകുന്നതോടെ അവരെ കാരിയര്‍മാരാക്കി മാറ്റിയെടുക്കുന്നു.

ഇനി മയക്കുമരുന്നടിച്ച് വണ്ടിയോടിച്ചാലും കുടുങ്ങും; ആല്‍ക്കോ സ്‌കാന്‍ ബസ് നിരത്തിലിറങ്ങി

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടി ശിക്ഷിക്കാന്‍ ഇന്ന് നമുക്ക് ശാസ്ത്രീയ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ലഹരി മരുന്നടിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനുള്ള സംവിധാനം സംസ്ഥാനത്തില്ലാത്തത് ഇത്തരം സംഘങ്ങള്‍ ദുരുപയോഗം ചെയ്തിരുന്നു. എന്നാല്‍ ഇത്തരക്കാരെ പിടികൂടാന്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് കേരള പോലീസ്.

ഇനി മയക്കുമരുന്നടിച്ച് വണ്ടിയോടിച്ചാലും കുടുങ്ങും; ആല്‍ക്കോ സ്‌കാന്‍ ബസ് നിരത്തിലിറങ്ങി

മദ്യപിച്ചും ലഹരി മരുന്ന് ഉപയോഗിച്ചും വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള പോലീസ് പരിശോധനയ്ക്ക് സഹായകരമാകുന്ന ആല്‍കോ സ്‌കാന്‍ വാന്‍ നിരത്തിലിറക്കി. ബസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ഇനി മയക്കുമരുന്നടിച്ച് വണ്ടിയോടിച്ചാലും കുടുങ്ങും; ആല്‍ക്കോ സ്‌കാന്‍ ബസ് നിരത്തിലിറങ്ങി

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപരണങ്ങളാണ് വാനില്‍ സജ്ജീകരിച്ചിരിക്കുന്നത്. പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മെഡിക്കല്‍ സെന്ററില്‍ കൊണ്ടുപോകാതെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചുവോ എന്നുള്ള പരിശോധന ഈ വാനില്‍ വെച്ച് തന്നെ വേഗത്തില്‍ നടത്താനാകും. വാഹന പരിശോധന നടക്കുന്ന സമയത്ത് തന്നെ ഫലം അറിയാന്‍ സാധിക്കും എന്നതാണ് നേട്ടം. ഫലമറിയാന്‍ വെറും അരമണിക്കൂര്‍ മതി.

ഇനി മയക്കുമരുന്നടിച്ച് വണ്ടിയോടിച്ചാലും കുടുങ്ങും; ആല്‍ക്കോ സ്‌കാന്‍ ബസ് നിരത്തിലിറങ്ങി

പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയില്‍ ഉമിനീരില്‍ നിന്നുമാണ് ഉപയോഗിച്ച ലഹരി ഏതാണെന്ന് കണ്ടെത്തുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നല്‍കാനാണ് പദ്ധതി. പ്രത്യേകം സജ്ജീകരിച്ച പോലീസ് വാഹനത്തില്‍ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം.

റോട്ടറി ക്ലബ്ബിന്റേയും പോലീസിന്റേയും സഹകരണ കൂട്ടായ്മയായ 'റോപ്പ്' പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയത്.

ഇനി മയക്കുമരുന്നടിച്ച് വണ്ടിയോടിച്ചാലും കുടുങ്ങും; ആല്‍ക്കോ സ്‌കാന്‍ ബസ് നിരത്തിലിറങ്ങി

നിലവില്‍ പോലീസ് ഉപയോഗിക്കുന്ന ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ മാത്രമാണ് പിടികൂടാന്‍ കഴിയുക. മയക്കുമരുന്നുകളും എംഡിഎംഎ പോലുളള ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരെ പെട്ടെന്ന് കണ്ടെത്താനുള്ള സംവിധാനങ്ങള്‍ പൊലീസിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. മമദ്യം ഉപയോഗിച്ച് വാഹനമോടിച്ചാല്‍ പരിശോധിച്ച് കണ്ടെത്താന്‍ സംവിധാനമുള്ളത് പോലെ ലഹരി മരുന്ന് ഉപയോഗിക്കുന്ന ഡ്രൈവര്‍മാരെ ശാസ്ത്രീയമായി കണ്ടെത്താനുള്ള പരിശോധനാ സംവിധാനവും ബസിലുണ്ട്.

ഇനി മയക്കുമരുന്നടിച്ച് വണ്ടിയോടിച്ചാലും കുടുങ്ങും; ആല്‍ക്കോ സ്‌കാന്‍ ബസ് നിരത്തിലിറങ്ങി

ബസും പരിശോധനാ ഉപകരണവും കിറ്റുമടക്കം 50 ലക്ഷം രൂപ വില വരുന്ന സാമഗ്രികള്‍ പോലീസിന് കൈമാറിയ റോട്ടറി ക്ലബ്ബിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. മാര്‍ച്ച് 31ന് മുമ്പ് ഇത്തരത്തില്‍ 15 ആല്‍ക്കോ സ്‌കാന്‍ ബസുകള്‍ കൂടി റോട്ടറി ക്ലബുകള്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇനി മയക്കുമരുന്നടിച്ച് വണ്ടിയോടിച്ചാലും കുടുങ്ങും; ആല്‍ക്കോ സ്‌കാന്‍ ബസ് നിരത്തിലിറങ്ങി

ലഹരി ഉപഭോഗത്തിനെതിരായി സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരെ ഉള്‍ക്കൊള്ളിച്ചുള്ള ബൃഹത് ക്യാംപയിന്‍ ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ചടങ്ങിനിടെ പറഞ്ഞു. വിദ്യാര്‍ഥികള്‍, യുവാക്കള്‍, സാംസ്‌കാരിക സംഘടനകള്‍, ഗ്രന്ഥാലയങ്ങള്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങി എല്ലാവരും ക്യാമ്പയിന്റെ ഭാഗഭാക്കാകും. ഇതിനൊപ്പം ബോധപൂര്‍വ്വം ലഹരിയില്‍ അടിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ കര്‍ക്കശമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി മയക്കുമരുന്നടിച്ച് വണ്ടിയോടിച്ചാലും കുടുങ്ങും; ആല്‍ക്കോ സ്‌കാന്‍ ബസ് നിരത്തിലിറങ്ങി

കഴിഞ്ഞ സ്‌കൂള്‍ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയതിന് ഗള്‍ഫില്‍ രജിസ്റ്റര്‍ ചെയ്ത ഡോഡ്ജ് ചലഞ്ചര്‍ എസ്ആര്‍ടി കേരള പോലീസ് പിടികൂടിയിരുന്നു. കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ഡോഡ്ജ് ചലഞ്ചര്‍ എസ്ആര്‍ടി പോലീസ് പിടിച്ചെടുത്തത്. കീഴൂര്‍ ചെമ്പരിക്ക സ്വദേശികളായ ഏതാനും യുവാക്കള്‍ക്കെതിരെ മേല്‍പറമ്പ് പോലീസ് കേസെടുത്തു.

ഇനി മയക്കുമരുന്നടിച്ച് വണ്ടിയോടിച്ചാലും കുടുങ്ങും; ആല്‍ക്കോ സ്‌കാന്‍ ബസ് നിരത്തിലിറങ്ങി

സ്‌കൂളില്‍ അധ്യായനം നടക്കുന്ന സമയത്താണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെ സ്‌കൂളിന് സമീപം വാഹനമോടിക്കുന്നത് കണ്ട മൂന്ന് പേര്‍ക്കെതിരെ പ്രിന്‍സിപ്പല്‍ ടോമി എം.ജെ മേല്‍പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാറില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ഹോണ്‍ മുഴക്കി സ്‌കൂള്‍ വളപ്പിലൂടെ അമിത വേഗതയില്‍ ഓടിക്കുകയുമായിരുന്നു യുവാക്കള്‍ ചെയ്തത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.

ഇനി മയക്കുമരുന്നടിച്ച് വണ്ടിയോടിച്ചാലും കുടുങ്ങും; ആല്‍ക്കോ സ്‌കാന്‍ ബസ് നിരത്തിലിറങ്ങി

യുഎഇയിലെ ഷാര്‍ജയില്‍ നിന്നാണ് ഈ ഡോഡ്ജ് ചലഞ്ചര്‍ എസ്ആര്‍ടി കഴിഞ്ഞ മാസം കേരളത്തിലെത്തിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ കാര്‍ ജനപ്രിയമാണ്. ഇതിന്റെ വിഡിയോകള്‍ വൈറലായിരുന്നു.

ഇനി മയക്കുമരുന്നടിച്ച് വണ്ടിയോടിച്ചാലും കുടുങ്ങും; ആല്‍ക്കോ സ്‌കാന്‍ ബസ് നിരത്തിലിറങ്ങി

ഇത് ഒരു യഥാര്‍ത്ഥ മസില്‍ കാര്‍ ആണ്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഈ മോഡല്‍ ലഭ്യമാകുന്നത്.

എന്നാല്‍ പിടികൂടിയ വാഹനത്തിന്റെ എഞ്ചിനെക്കുറിച്ച് അറിവില്ല. ഏറ്റവും കുറഞ്ഞ വേരിയന്റിന് 5.7 ലിറ്റര്‍ HEMI V8 എഞ്ചിന്‍ ലഭിക്കുന്നു. അത് പരമാവധി 375 Bhp പവര്‍ സൃഷ്ടിക്കുന്നു. 485 bhp പരമാവധി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന കൂടുതല്‍ ശക്തമായ 6.4 ലിറ്റര്‍ V8 എഞ്ചിന്‍ ഉണ്ട്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും പെട്രോളാണ്.

ഇനി മയക്കുമരുന്നടിച്ച് വണ്ടിയോടിച്ചാലും കുടുങ്ങും; ആല്‍ക്കോ സ്‌കാന്‍ ബസ് നിരത്തിലിറങ്ങി

സമീപകാലത്തായി ആഘോഷ ദിവസങ്ങള്‍, തെരഞ്ഞെടുപ്പ്, ആര്‍ട്സ്ഡേ തുടങ്ങി മറ്റ് പ്രധാനപ്പെട്ട ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ വണ്ടികളുമായി ക്യാമ്പസില്‍ വരുന്നത് പതിവു കാഴ്ചയാണ്. ഇതിനിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ബോധവല്‍കരണം നടത്തുകയാണ് കേരള മോട്ടോര്‍ വാഹന വകുപ്പ്.

ഇനി മയക്കുമരുന്നടിച്ച് വണ്ടിയോടിച്ചാലും കുടുങ്ങും; ആല്‍ക്കോ സ്‌കാന്‍ ബസ് നിരത്തിലിറങ്ങി

ക്യാമ്പസിനകത്തും പുറത്തും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നതും അഭ്യാസ പ്രകടനങ്ങള്‍ കാണിച്ച് മറ്റുള്ളവരുടെമുന്നില്‍ നായകനാകാന്‍ ശ്രമിക്കുന്നതും കൂടിയിട്ടുണ്ട്. ലഹരിയുടെ ഉപയോഗിച്ച് വരുമ്പോള്‍ ഇത് അപകടകരമായ സാഹചര്യമായി വളരും. പലപ്പോഴും ഓടിച്ച് പരിചിതമല്ലാത്ത വാഹനങ്ങള്‍ കടമെടുത്ത് ആയിരിക്കും ആളുകള്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് എത്തുക.

ഇനി മയക്കുമരുന്നടിച്ച് വണ്ടിയോടിച്ചാലും കുടുങ്ങും; ആല്‍ക്കോ സ്‌കാന്‍ ബസ് നിരത്തിലിറങ്ങി

പവര്‍ സെഗ്മെന്റ് വാഹനങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് വളരെയധികം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന ഒന്നാണ്. ക്യാമ്പസ് മാനേജ്മെന്റും, അദ്ധ്യാപകരും, രക്ഷിതാക്കളും ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കഴിയുന്നതും വാഹനങ്ങള്‍ ഇത്തരം ആഘോഷങ്ങള്‍ക്കായി നല്‍കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ടെന്നും എംവിഡി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മിപ്പിച്ചു.

More from DriveSpark

Article Published On: Thursday, September 1, 2022, 15:52 [IST]
English summary
Kerala police recieved alco test van to catch drunk intoxicated drivers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X