സോഷ്യൽ മീഡിയയിൽ ഹിറ്റായി "കണ്ണൂരിലെ ബീറ്റിൽസ്"

വിശ്വപ്രസിദ്ധ സംഗീത ബാൻഡായ ബീറ്റിൽസിനെ കുറിച്ച് കേട്ടിട്ടില്ലേ? ഒരു കാലത്ത് ലോകസംഗീതപ്രേമികളുടെ ആവേശമായിരുന്ന ബീറ്റിൽസ് ഗായകസംഘത്തെ ആർക്കാണ് മറക്കാനാവുക.

സോഷ്യൽ മീഡിയയിൽ ഹിറ്റായി

ഇപ്പോഴിതാ കണ്ണൂരിലും തരംഗമായിരിക്കുകയാണ് ബീറ്റിൽസ്. "അബ്ബേ റോഡ്" എന്ന ബീറ്റിൽസ് ആൽബത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കേരള പോലീസ് കണ്ണൂർ ജില്ലയിലെ കണ്ണവത്ത് നടത്തിയ റോഡ് സുരക്ഷ ബോധവൽക്കരണ പരിപാടിയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഹിറ്റായി

അബ്ബേ റോഡ് എന്ന ആൽബത്തിൽ ബീറ്റിൽസ് ഗായകസംഘം സ്ഥാപകരായ ജോർജ് ഹാരിസൺ, പോൾ മക്കാർട്ടിനി, ജോൺ ലെനൻ, റിംഗോ സ്റ്റാർ എന്നിവർ ലണ്ടനിലെ അബ്ബേ റോഡ് സ്റ്റുഡിയോയ്ക്ക് പുറത്തെ റോഡിലൂടെ നടക്കുന്നൊരു ദൃശ്യം ഉണ്ടായിരുന്നു.

ഇതിനെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ചിത്രമാണ് ജില്ലാ കളക്ടർ മിർ മുഹമ്മദ് അലി പുറത്ത് വിട്ടത്. ത്രീ ഡി സീബ്ര ക്രോസിലൂടെ നാല് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നടക്കുന്നതാണ് ദൃശ്യം. പ്രാദേശിക കലാകാരന്മാരുടെ സഹായത്തോടെ കണ്ണവം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലാണ് ഈ ത്രീ ഡി സീബ്ര ക്രോസ് നിർമ്മിച്ചിരിക്കുന്നത്.

തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചിത്രങ്ങൾ പുറത്ത് വിട്ടാണ് കണ്ണൂർ ജില്ലാ കളക്ടർ മിർ മുഹമ്മദ് അലി അഭിനന്ദനം അറിയിച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പലയിടത്ത് നിന്നും അഭിനന്ദനങ്ങൾ ഒഴുകിയെത്തി. 2013 -ൽ സമാനചിത്രം പ്രദർശിപ്പിച്ച് കൊൽക്കത്ത പോലീസ് റോഡ് സുരക്ഷാ ബോധവൽക്കരണം നടത്തിയിരുന്നു. എതായാലും "കണ്ണൂരിലെ ബീറ്റിൽസ്" കേരളത്തിലെ താരമാണിപ്പോൾ.

Most Read Articles

Malayalam
English summary
beatles cover abbey road to promote road safety program in kannur: read in malayalam
Story first published: Wednesday, January 2, 2019, 18:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X