75 കോടി മുടക്കി പൊലീസ് മാമൻമാർക്ക് പുത്തൻ വണ്ടികൾ; ഇനി കിടിലൻ ചെയ്സിങ്ങായിരിക്കും

കേരള പൊലീസിന് കിടിലൻ വാഹനങ്ങൾ വാങ്ങാൻ കേരള സർക്കാർ വകയിരുത്തിയിരിക്കുകയാണ്. നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കാവൽ നിൽക്കുന്ന പല പൊലീസുകാരും പഴയ സർക്കാർ വാഹനങ്ങളായിരുന്നു ഉപയോഗിച്ചു കൊണ്ടിരുന്നത്. ക്രമസമാധാനപാലനം കൂടുതൽ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് കേരള പൊലീസിന് വകയിരുത്തിയ 75 കോടി രൂപയിൽ 373 വാഹനങ്ങള്‍ വാങ്ങുന്നതിനായി 42.39 ധനവകുപ്പ് നൽകിയിരിക്കുകയാണ്. ബാക്കി തുക പഴയവാഹനങ്ങളുടെ സ്‌ക്രാപ്പ് ചെയ്യലിൽ ലഭിക്കുന്ന ഇന്‍സെന്റീവ് ഇനത്തില്‍ 33,11,24,475 രൂപ വിനിയോഗിച്ചും വാഹനങ്ങള്‍ വാങ്ങാന്‍ ആണ് പദ്ധതി. ഇതിലൂടെ 600 വാഹനങ്ങളാണ് പുറത്തിറങ്ങാൻ പോകുന്നത്.

സ്റ്റേഷൻ വളപ്പുകളിൽ മറ്റുമായി കുമിഞ്ഞു കൂടികിടക്കുന്ന വാഹനങ്ങൾക്ക് ഒരു മോചനവും കൂടിയായിരിക്കും ഇത് എന്ന കാര്യത്തിൽ ആശ്വാസമുണ്ട്. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങള്‍ നിരത്തിലിറക്കരുത് എന്ന നിയമം കൂടിയായപ്പോൾ ഉപയോഗ ശൂന്യമായ ആക്രിവണ്ടികളുടെ എണ്ണം പൊലീസിൽ കുത്തനെ പെരുകിയിരിക്കുകയാണ്. കട്ടപ്പുറത്ത് ഇരിക്കുന്ന വാഹനങ്ങളുടെ മൂല്യം നിർണയിച്ചു കഴിഞ്ഞാൽ പിന്നെ ലേലത്തിലേക്ക് കടക്കുന്നതാവും അടുത്ത നടപടി.

kerala police to buy new vehicles

ഉപയോഗ ശൂന്യമായ വാഹനങ്ങൾ ലേലം ചെയ്യാൻ ഒരുതവണ വിജിലൻസും കാര്യമായ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ആക്രി വാഹനങ്ങൾക്ക് അത്ര വലിയ മാര്‍ക്കറ്റ് ഇല്ലാത്തതു കൊണ്ട് തന്നെ വണ്ടി വാങ്ങാൻ ആരും വന്നില്ല എന്നതാണ് സത്യം. ഓടിത്തളര്‍ന്നതും തുരുമ്പെടുത്തതുമായ പൊലീസ് വാഹനങ്ങൾ വിൽക്കാൻ വയ്ക്കുമ്പോൾ സ്ഥിതി ഇനി എന്താകും എന്ന് കണ്ടു തന്നെ അറിയണം.

മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്ത പാതകള്‍ കേന്ദ്രീകരിച്ച് പൊലീസിൻ്റെ രണ്ടാം ഘട്ട ക്യാമറകൾ സ്ഥാപിക്കാൻ പൊലീസിൻ്റെ പദ്ധതികളുണ്ട്. സംസ്ഥാനത്ത് ഇതിനോടകം മാർക്ക് ചെയ്തിട്ടുള്ള 374 അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകള്‍ക്കാവും ഇക്കാര്യത്തിൽ മുന്‍ഗണന നല്‍കുന്നത്. AI ക്യാമറകളുടെ എണ്ണം കൂട്ടാന്‍ മോട്ടോര്‍വാഹന വകുപ്പ് മുമ്പ് തീരുമാനിച്ചിരുന്നു, എങ്കിലും കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍ നല്‍കിയ ഉപകരാറുകള്‍ വിവാദമായതോടെ പദ്ധതി വിപുലീകരിക്കാനുള്ള നീക്കം അധികൃതർ മരവിപ്പിച്ചിരുന്നു.

kerala police to buy new vehicles

AI ക്യാമറ പദ്ധതി ആസൂത്രണം ചെയ്യുമ്പോഴും ആവിഷ്കരിക്കുമ്പോഴും നാനാദിക്കിൽ നിന്നും വലിയ എതിർപ്പുകളും, ആക്ഷേപങ്ങളും ഉയർന്നിരുന്നു എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അന്ന് ഇതിനെതിരെ ജയ് വിളിച്ചതും കൊടി പിടിച്ചതും ആക്ഷേപം പറഞ്ഞതുമാല പലരും പിന്നീട് പല അവസരങ്ങളിലും അത് തിരുത്തി പറഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്.

വളരെ അധിക വിവാദങ്ങൾ ഉണ്ടായെങ്കിലും ഗതാഗത നിയമലംഘനങ്ങള്‍ തടയാനും അതിന്റെ തോത് ക്രമാനുഗമമായി കുറയ്ക്കാനും AI ക്യാമറ സംവിധാനം വിജയകരമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. സംസ്ഥാനത്തെ അപകടമരണ നിരക്കില്‍ കുറവുണ്ടായി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 165 കോടിയാണ് ക്യാമറകള്‍ ഇൻസ്റ്റോൾ ചെയ്യാൻ ചെലവായത്.

ആദ്യവര്‍ഷം തന്നെ പിഴയിനത്തിൽ 78 കോടി രൂപയോളം വകുപ്പിന് ലഭിച്ചു. 428 കോടി രൂപയോളം വരുന്ന പിഴത്തുക ചുമത്തിയിട്ടുമുണ്ട്. നമുക്ക് ഏവർക്കും അറിയാവുന്നതു പോലെ മോട്ടോർ വാഹന വകുപ്പ് പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിന് നൽകാനുണ്ടായിരുന്ന കരാർ തുക മുടങ്ങിയതിനാൽ നോട്ടീസ് വിതരണം വൈകിയതാണ് പിഴക്കുടിശ്ശിക ഇത്രയും കൂട്ടിയത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, June 6, 2025, 19:34 [IST]
English summary
Kerala police to buy various new vehicles with 75 50 crore details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X