ഇത്രയ്ക്ക് ദാരിദ്ര്യമോ; പൊലീസ് വാഹനങ്ങളുടെ പെട്രോൾ പമ്പിലെ കുടിശിക കോടികൾ
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമായി തുടരുകയാണെന്ന് എല്ലാ ദിവസവും പത്രങ്ങളിലൂടേയും വാർത്താ ചാനലിലൂടേയും നമ്മൾ വായിക്കുന്നതും കാണുന്നതുമാണ്. എന്നാൽ അത്ര കാര്യമായി എടുത്തിരുന്നില്ല എങ്കിലും ഇപ്പോൾ പുറത്തു വരുന്ന ചില വിവരങ്ങൾ നോക്കിയാൽ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി എന്ന തോന്നലുണ്ടാക്കുന്നവയാണ്.
പ്രധാനമായിട്ടും കേരള പൊലീസിൻ്റെ വാഹനങ്ങളിൽ ഇന്ധനം നിറച്ചതിൻ്റെ കുടിശിക പോലും പമ്പുടമകൾക്ക് നൽകിയിട്ടില്ല. സംസ്ഥാനത്തെ പമ്പുടമകൾക്ക് 145 കോടി രൂപയോളം കുടിശിക ഇനത്തിൽ സർക്കാർ നൽകാനുണ്ട്. അത് കൊണ്ട് ഒരു വാഹനത്തിന് മാസം 250 ലിറ്റര്‍ ഡീസല്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം.

ആറു മാസം മുൻപാണ് രണ്ട് മാസത്തെ കുടിശിക നൽകിയത്. ഇനിമുതൽ പൊലീസ് വാഹനങ്ങൾക്ക് അധിക ഇന്ധനം നൽകാനുളള സംവിധാനം നിർത്തലാക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. ഡീസൽ തികയാതെ വരുമ്പോഴും പണം ഇല്ലാത്തപ്പോഴും ഉദ്യോഗസ്ഥർ തങ്ങളുടെ കൈയിൽ നിന്ന് പണം എടുത്ത് ഇന്ധനം നിറയ്ക്കുകയും അതിന് ശേഷം അധിക ക്വാട്ട അനുവദിക്കാൻ അപേക്ഷ നൽകുകയുമാണ് ചെയ്യാറ്.
പെട്രോള്‍ പമ്പുകളില്‍നിന്നും ജനുവരി ഒന്നുമുതല്‍ പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കേണ്ടെന്ന തീരുമാനത്തിലാണ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍. പൊലീസിന് എപ്പോഴും കണ്ടകശനിയാണ്. എഐ ക്യാമറയുടെ കാര്യത്തിലാണെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ കാര്യത്തിലാണെങ്കിലും. പൊലീസ് വാഹനം എഐ ക്യാമറയുടെ കണ്ണിൽപ്പെട്ട വൈറൽ വാർത്ത ഞങ്ങൾ നിങ്ങളിലേക്ക് എത്തിച്ചിരുന്നു.

ഒരു ഷെവർലെ ടവേര നിയോ എസ്‌യുവിയാണ് ചിത്രത്തിൽ കാണുന്നത്. പകലും രാത്രിയിലുമായി പകർത്തിയ രണ്ട് ചിത്രങ്ങളാണ് ഉളളത്. പകൽ വെളിച്ചത്തിൽ എഐ ക്യാമറ പകർത്തിയ ചിത്രത്തിൽ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. കോ-ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. അതോടൊപ്പം തന്നെ രാത്രിയിൽ പകർത്തിയ ചിത്രത്തിൽ രണ്ട് പേർക്കും സീറ്റ് ബെൽറ്റ് ഇല്ല.
സീറ്റ് ബെൽറ്റ് ധരിക്കാതെ കാർ ഓടിക്കുന്നത് കുറ്റകരമാണ് എന്ന് മാത്രമല്ല, നിയമപാലകർക്ക് ഈ ലംഘനത്തിന് ചലാൻ നൽകാവുന്നതിൽ ഒരു തെറ്റും കാണുന്നില്ല. ഇത് ഒരു നിയമലംഘനത്തേക്കാളുപരി അത്യന്തം അപകടകരവുമാണ്. സീറ്റ് ബെൽറ്റ് ധരിച്ചതിനാൽ മാത്രം അപകടങ്ങളിൽ നിന്ന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ട നിരവധി സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റാണ് ചലാൻ പുറപ്പെടുവിക്കുന്നത്, കാറിലുണ്ടായിരുന്ന വ്യക്തികൾ കേരള പോലീസിലെ ഉദ്യോഗസ്ഥരാണ് എന്ന് പെട്ടെന്ന് മനസിലാകും.

എഐ ക്യാമറകൾ സ്ഥാപിച്ചപ്പോൾ, എമർജൻസി വാഹനങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ഈ ഇളവ് അമിത വേഗത്തിന് മാത്രം ആകാനാണ് സാധ്യത. ഈ വർഷം ആദ്യം, കേരള എംവിഡിയും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും ചട്ടലംഘനത്തിന് കെഎസ്ഇബി ജീവനക്കാർക്കെതിരെ എംവിഡി പിഴ ചുമത്തിയ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. മുടങ്ങിക്കിടക്കുന്ന വൈദ്യുതി ബില്ലുകൾ ചൂണ്ടിക്കാട്ടി എംവിഡി ഓഫീസുകളിലേക്കുള്ള വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ചുകൊണ്ട് കെഎസ്ഇബി പ്രതികരിച്ചത് നമ്മൾ എല്ലാവരും കണ്ടതാണ്.
നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാൻ AI ക്യാമറകൾ സഹായിച്ചിട്ടുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. റോഡപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.
പിഴ വിവരങ്ങളിലേക്ക് നോക്കിയാൽ നോ പാർക്കിംഗിന് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ എന്നിങ്ങനെയാണ്. അതേസമയം റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതിക്ക് തീരുമാനിക്കാം. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമാകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക.


Click it and Unblock the Notifications








