മന്ത്രിയുടെ പുത്തൻ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരം നടപ്പിലാവില്ല, സർക്കാർ സ്വൽപ്പം ടൈറ്റിൽ ആണെന്നാ തോന്നുന്നേ

മെയ് ഒന്ന് മുതൽ ഗതാഗത മന്ത്രി പറഞ്ഞിരുന്ന പുത്തൻ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടപ്പിലാകുമെന്ന കാര്യത്തിൽ ഇപ്പോൾ സംശയമാണ്. പുതിയ ടെസ്റ്റിങ് ഗ്രൗണ്ടിനുള്ള നടപടികളൊന്നും ഇതുവരെ സജ്ജമായിട്ടില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോട്ടോര്‍വാഹനവകുപ്പിന്റെ എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കുകളും മന്ത്രി നിഷ്കർശിക്കുന്ന രീതിയിലേക്ക് മാറ്റാനും സാധിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ പുത്തൻ പരിഷ്കാരങ്ങൾ നടപ്പിലാവാൻ കാലതാമസം എടുക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ട്രാക്കുകളും സ്ഥലം ഏറ്റെടുക്കലിൻ്റേയും ഏറ്റവും വലിയ വിലങ്ങു തടിയായി പറയുന്നത് ധനകാര്യവകുപ്പിൽ നിന്ന് പണം ലഭിച്ചിട്ടില്ല എന്നതാണ്. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ തീരുമാനിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ് സ്‌കൂളുകാരുടെ സംഘടന കോടതിയെ സമീപിച്ചിട്ടുണ്ട്.

ഡ്രൈവിംഗ് ടെസ്റ്റിനായുള്ള വാഹനങ്ങളിൽ കൃത്യമായി ക്യാമറകൾ ഘടിപ്പിക്കണം. സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂളുകളുടെ വാഹനങ്ങളിലാണ് മിക്കവാറും ടെസ്റ്റ് നടത്തുന്നത്, ഇത്തരം ടെസ്റ്റുകളിൽ ഉദ്യോഗസ്ഥർ സ്ത്രീകൾ ഉൾപ്പടെയുള്ള ആപ്ലിക്കന്റുകളോട് രൂക്ഷമായി സംസാരിക്കുകയും ശകാരിക്കുകയും ചെയ്യുന്നു എന്ന് പലവിധ പരാതികളും വിവിധ ഭാഗങ്ങളിൽ നിന്നായി ഉയർന്നിട്ടുണ്ട്.

ഗിയറുളള മോട്ടോർസൈക്കിൾ വിഭാഗത്തിൽ ലൈസൻസിന് കാല് കൊണ്ട് ക്ലച്ച് നിയന്ത്രിക്കുന്ന വാഹനമായിരിക്കണം ഇനി മുതൽ ഓടിക്കേണ്ടത്. കൈയിൽ ക്ലച്ച് നിയന്ത്രിക്കുന്നവാഹനമോടിച്ച് പഠിക്കുന്നവർ ലൈസൻസ് ലഭിച്ചതിന് ശേഷം കാല് കൊണ്ട് ഗിയർ മാറ്റുന്ന വാഹനമോടിക്കുമ്പോൾ അപകടമുണ്ടാകുന്നു എന്നാണ് വകുപ്പിൻ്റെ കണ്ടെത്തൽ. അത് പോലെ തന്നെ ഫോർവീലർ ഓടിക്കുന്നതിനുള്ള ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍/ ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഒഴിവാക്കാനും തീരുമാനമായിരിക്കുകയാണ്.

ഇതിനെല്ലാം പുറമേ ഡ്രൈവിങ് സ്‌കൂളുകള്‍ ഡ്രൈവിങ്ങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വര്‍ഷമായി നിജപ്പെടുത്തുമെന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്. പഴയ വാഹനങ്ങളിൽ സുരക്ഷാസംവിധാനങ്ങളോ ആധുനിക സാങ്കേതിക വിദ്യകള്‍ ഇല്ലാത്തത് കൊണ്ടാണ് മാറ്റം. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിനും അത് പോലെ തന്നെ ഡാഷ് ബോര്‍ഡ് ക്യാമറയും വെഹിക്കില്‍ ലോക്കേഷന്‍ ട്രാക്കിങ് ഡിവൈസും ഘടിപ്പിക്കാനും മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശത്തിലുണ്ട്.

ഒരു അപകടത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്താലും ഈ കാലാവധി കഴിഞ്ഞ് പിന്നീട് ആ വ്യക്തി നിരത്തുകളിലേക്ക് ഇറങ്ങുമ്പോഴും നിയമങ്ങൾ അപ്പാടെ പാലിക്കണം എന്നില്ല. അതിനാൽ തന്നെ ലൈസൻസ് എടുക്കുന്നതിന് മുമ്പ് തന്നെ ചില കാര്യങ്ങളിൽ കർശ്ശനമായ അവബോധം സൃഷ്ടിക്കണം. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന ഒരു വ്യക്തിയ്ക്ക് വൃത്തിയായി വാഹനം ഓടിക്കാൻ അറിഞ്ഞിരിക്കണം.

ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസ് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിന് സാധാരണയായി ചില ഘട്ടങ്ങൾ പാലിക്കുകയും അതിന് ആവശ്യമായ രേഖകൾ നൽകുകയും വേണം. നിർദ്ദിഷ്ട സംസ്ഥാനത്തെയും ഡ്രൈവിംഗ് ലൈസൻസിന്റെ തരത്തെയും ആശ്രയിച്ച് കൃത്യമായ പ്രക്രിയ അല്പം വ്യത്യാസപ്പെടാം.

ഡ്രൈവിംഗ് ലൈസൻസ് എടുത്തിരിക്കുന്ന ഒറിജിനൽ സ്റ്റേറ്റിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നേടുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (RTO) നിന്നോ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങാനാവും. നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിൽ എതിർപ്പുകളൊന്നുമില്ലെന്ന് തെളിയിക്കുന്നതിനാണ് ഈ സർട്ടിഫിക്കറ്റിന്റെ ആവശ്യം വരുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളിലും ലഭിക്കും.

More from DriveSpark

Article Published On: Wednesday, April 10, 2024, 17:42 [IST]
English summary
Kerala revamped driving test will not implement the old system for this reason
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X