കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന് ആർടിഒ... ഓഫീസുകളിലേക്ക് എത്തുന്നത് എട്ട് ലക്ഷം ലൈസൻസുകളും ആർസി ബുക്കുകളും
പ്രിൻ്റിങ്ങ് പ്രസ്സുകൾക്ക് കൊടുക്കാനുളള കുടിശ്ശിക കാരണം ലൈസൻസുകളുടേയും ആർസി ബുക്കുകളുടേയും പ്രിൻ്റിങ്ങ് അനിശ്ചിതാവസ്ഥയിലായിരുന്നു. എന്നാൽ പുതിയ ഒരു സന്തോഷ വാർത്ത് അറിയിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. 2023 നവംബര്‍ മുതലുള്ള സ്മാര്‍ട്ട് പെറ്റ് ജി കാര്‍ഡുകള്‍ അതത് ഓഫീസുകളില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് പ്രിൻ്റ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന് 8 കോടിയോളം രൂപ നൽകാനുണ്ട്.
8 ലക്ഷം പെറ്റ് ജി ഫോമിലുളള ഡ്രൈവിങ്ങ് ലൈസൻസുകളും ആർസി ബുക്കുകളുമാണ് ഓഫീസുകളിലേക്ക് എത്താൻ പോകുന്നത്. കഴിഞ്ഞ വർഷമാണ് ഡ്രൈവിങ് ലൈസന്‍സുകളും ആര്‍സിയും കൂടുതൽ സുരക്ഷ സംവിധാനങ്ങളുളള പെറ്റ് ജി കാർഡിലേക്ക് മാറ്റുന്നത്. സീരിയൽ നമ്പർ, UV എംബളംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് കേരളം നൽകുന്ന ഡ്രൈവിംഗ് ലൈസൻസിൽ ഉൾപ്പെടുത്തിയത്.

ശരാശരി 10.35 ലക്ഷം ഡ്രൈവിംഗ് ലൈസൻസാണ് ഒരു വർഷം മോട്ടോർ വാഹന വകുപ്പ് നൽകുന്നത്. പുതിയ ലൈസൻസ് ലഭിക്കുന്നവർക്ക് മാത്രമല്ല പഴയ ലൈസൻസും പുതിയ പിവിസി പെറ്റ് ജി സ്മാർട്ട് കാർഡിലേക്ക് മാറാനാവും. പഴയ ലൈസൻസിൽനിന്ന് മാറാൻ 200 രൂപയാണ് ഈടാക്കുക. ഡ്യൂപ്ലിക്കേറ്റിന് 1200 രൂപയും.
മോട്ടോർ വാഹന വകുപ്പിൻ്റെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിലെ ഡീറ്റെയിൽസിനൊപ്പം നിർബന്ധമായും അപ്ഡേറ്റ് ചെയ്തിട്ടുണ്ടായിരിക്കണം എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാലേ വാഹന സംബന്ധമായ ഏതൊരു സേവനവും ലഭ്യമാവൂ.

ടാക്‌സ് അടയ്ക്കാനായാലും ക്യാമറ ഫൈൻ അടയ്ക്കാൻ ആയാലും ഇക്കാര്യം നിർബന്ധമാക്കിയിരിക്കുകയാണ്.ഇതിനായി https://vahan.parivahan.gov.in/vahanservice/vahan/ui/statevalidation/homepage.xhtml?statecd=Mzc2MzM2MzAzNjY0MzIzODM3NjIzNjY0MzY2MjM3NGI0Yw== എന്ന ലിങ്കിൽ കയറി നിങ്ങളുടെ വാഹന നമ്പർ എന്റർ ചെയ്തു താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോയാൽ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകൾ കാണാൻ സാധിക്കും.
അതിൽ താഴെ ഭാഗത്ത് മൊബൈൽ നമ്പർ അപ്ഡേഷൻ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് വേണ്ടതായ വിശദാംശങ്ങൾ എന്റർ ചെയ്താൽ നമുക്ക് സ്വയം നമ്മുടെ വാഹനത്തിന്‍റെ ഡീറ്റെയിൽസിനോട് കൂടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഈ വിൻഡോയിൽ ആധാർ നമ്പറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം എന്റർ ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.ഒരുപക്ഷേ ഇതുവഴി അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പ്രസ്തുത സ്ക്രീൻഷോട്ട് ആദ്യം സേവ് ചെയ്തിടുക.

അതിനുശേഷം അടുത്തതായി കാണുന്ന അപ്ഡേറ്റ് മൊബൈൽ നമ്പർ എന്ന ഐക്കൺ ഓപ്പൺ ചെയ്തു ആവശ്യപെടുന്ന ഡീറ്റൈൽസ് എന്റർ ചെയ്താൽ ഒരു അപ്ലിക്കേഷൻ നമ്പർ ക്രിയേറ്റ് ആവുകയും ആയതിൻ്റെ പ്രിൻറ് എടുക്കുകയും ചെയ്യുക . തുടർന്ന് അതിൽ ചോദിക്കുന്ന മൂന്നു ഡോക്യുമെൻസ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. ഒന്ന്, നേരത്തെ സേവ് ചെയ്ത സ്ക്രീൻഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും അപ്ഡേറ്റ് ചെയ്ത് തരണം എന്നുള്ള അപേക്ഷയും മൂന്നാമത്തേത് ഫോൺ നമ്പർ ഉള്ള ആധാർ അല്ലെങ്കിൽ ഈ ആധാറിന്റെ പകർപ്പ്.
ഈ നാല് ഡോക്യുമെന്റും കൂടി പ്രിന്റ് എടുത്ത് ഫൈനൽ സബ്മിഷൻ ചെയ്ത് അതാത് ആർടി ഓഫീസിൽ ഹാജരാക്കേണ്ടതാണ്. വാഹന ഉടമ മരണപ്പെട്ട സാഹചര്യത്തിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി അടുത്ത അനന്തരാവകാശിയുടെ പേരിലേക്ക് വാഹനം മാറ്റുന്നതിന് വേണ്ട ഫീസ് ഒഴികെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കൺസേൺഡ് രജിസ്റ്റെറിംഗ് അതോറിറ്റിയുടെ അനുമതി വാങ്ങിച്ച ഡോക്യുമെന്റും അനന്തരാവകാശിയുടെ ഫോൺ നമ്പർ ഉള്ള ആധാറിന്റെ പകർപ്പും അപേക്ഷയുംമൊബൈൽ നമ്പർ അപ്ഡേറ്റ് എന്ന ഐക്കണിലൂടെ അപ്‌ലോഡ് ചെയ്യാം.


Click it and Unblock the Notifications








