ഇൻഷുറൻസ് തുക അടയ്ക്കാതെ എംവിഡിയുടെ ഇൻ്റർസെപ്റ്ററുകൾ; സ്വന്തം കണ്ണിലെ കോൽ കാണാത്ത എംവിഡി

പൊതുജനങ്ങൾ വാഹന ഇൻഷുറൻസ് അടയ്ക്കാതെയോ, വാഹനത്തിൻ്റെ ഫിറ്റ്നസോ പുകയുടെ സർട്ടിഫിക്കറ്റോ ഇല്ലെങ്കിൽ പെറ്റിയായി കേസായി ബഹളമായി. എന്നാൽ മലപ്പുറം ജില്ലാ ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ ഇന്റര്‍സെപ്റ്റര്‍ ഇൻഷുറൻസ് പോലും അടച്ചിട്ടില്ല. ചോദിച്ചാൽ ചിലപ്പോൾ സർക്കാരിൻ്റെ സാമ്പത്തിക മാന്ദ്യം എന്ന് പറഞ്ഞേക്കാം. 25 ലക്ഷം രൂപയുടെ വാഹനമാണ് ഇങ്ങനെ വെറുതേ കട്ടപ്പുറത്ത് ഇട്ടിരിക്കുന്നത്.

മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ ഈ വാഹനത്തിൻ്റെ മാത്രമല്ല ജില്ലയില്‍ പരിശോധനയ്ക്കായി സേഫ് കേരളപദ്ധതിയുടെ കീഴിൽ വാങ്ങിയ ആറ് ഇലക്ട്രിക് വാഹനങ്ങളിൽ അഞ്ചെണ്ണത്തിൻ്റേയും ഇൻഷുറൻസ് അടച്ചിട്ടില്ല. ജില്ലയിൽ എന്തെങ്കിലും അത്യാഹിതമോ ആവശ്യമോ വന്നാൽ ഉദ്യോഗസ്ഥർ ഓട്ടോ പിടിച്ച് പോകേണ്ട അവസ്ഥയാണ് എന്ന് ചുരുക്കം. അനെര്‍ട്ടാണ് ഇലക്ട്രിക് വാഹനങ്ങളുടെ കസ്റ്റോഡിയന്‍. അവരാണ് ഇന്‍ഷുറന്‍സ് അടയ്‌ക്കേണ്ടത്. കഴിഞ്ഞ മൂന്നുമാസമായി ഇവയുടെ പ്രവര്‍ത്തനം മലപ്പുറം ജില്ലയില്‍ ലഭ്യമല്ല.

ഇൻഷുറൻസ് തുക അടയ്ക്കാതെ എംവിഡിയുടെ ഇൻ്റർസെപ്റ്ററുകൾ; സ്വന്തം കണ്ണിലെ കോൽ കാണാത്ത എംവിഡി

വാഹനങ്ങളെ തടഞ്ഞു നിർത്താതെ തന്നെ പരിശോധന നടത്താം എന്നതാമ് ഇൻ്റർസെപ്റ്ററുകളുടെ ഗുണം. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ആല്‍ക്കോമീറ്റര്‍, സൗണ്ട് ലെവല്‍, ടിന്റ് മീറ്റര്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം അടങ്ങിയതാണ് ഈ വാഹനം.

ഇന്‍ഷുറന്‍സ് തുക അടയ്ക്കാത്തതിനാല്‍ മലപ്പുറം ജില്ലാ ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ ഇന്റര്‍സെപ്റ്റര്‍ റോഡ് കണ്ടിട്ട് മൂന്നുമാസമായി. സര്‍ക്കാര്‍ 25 ലക്ഷം മുടക്കി വാങ്ങിയ ഇന്റര്‍സെപ്റ്ററാണ് ഇന്‍ഷുറന്‍സ് തുക അടയ്ക്കാത്തതിന്റെ പേരില്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇന്റര്‍സെപ്റ്ററിനൊപ്പം ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് ഓഫീസിനു ജില്ലയില്‍ പരിശോധനയ്ക്കായി സേഫ് കേരളപദ്ധതി പ്രകാരം വാങ്ങിയ ആറു ഇലക്ട്രിക് വാഹനങ്ങളുണ്ട്.

ഇൻഷുറൻസ് തുക അടയ്ക്കാതെ എംവിഡിയുടെ ഇൻ്റർസെപ്റ്ററുകൾ; സ്വന്തം കണ്ണിലെ കോൽ കാണാത്ത എംവിഡി

ഇതില്‍ അഞ്ചെണ്ണത്തിന്റേയും ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ ദിവസങ്ങളില്‍ അവസാനിച്ചു. ചുരുക്കത്തില്‍ ജില്ലയില്‍ പരിശോധിക്കാനുള്ള ഏഴില്‍ ആറു വാഹനങ്ങളും ഷെഡ്ഡില്‍ കിടക്കുകയാണ്. ആറു താലൂക്കുകളിലായി ആറു സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒരു സ്‌ക്വാഡിന്റെ വാഹനം മാത്രമാണ് പ്രവര്‍ത്തനസജ്ജമായുള്ളത്.അനെര്‍ട്ടാണ് ഇലക്ട്രിക് വാഹനങ്ങളുടെ കസ്റ്റോഡിയന്‍. അവരാണ് ഇന്‍ഷുറന്‍സ് അടയ്‌ക്കേണ്ടത്. കഴിഞ്ഞ മൂന്നുമാസമായി ഇവയുടെ പ്രവര്‍ത്തനം മലപ്പുറം ജില്ലയില്‍ ലഭ്യമല്ല.

വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധനകള്‍ ഒഴിവാക്കി ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ പരിശോധന നടത്തുന്ന സംവിധാനമാണ് ഇന്റര്‍സെപ്റ്ററുകള്‍ക്കുള്ളത്. അമിതവേഗം കണ്ടെത്തുക, മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ആല്‍ക്കോമീറ്റര്‍, സൗണ്ട് ലെവല്‍, ടിന്റ് മീറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. അമിതവേഗം മൂലം അപകടങ്ങളുണ്ടാകുന്ന റോഡുകളിലാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങൾ ഉണ്ടാകുക. എഐ ക്യാമറകൾ എങ്ങനെ നിയമലംഘനം കണ്ടെത്തി പിഴയീടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് പോലെ തന്നെയാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെയും പ്രവര്‍ത്തനം.

ഇൻഷുറൻസ് തുക അടയ്ക്കാതെ എംവിഡിയുടെ ഇൻ്റർസെപ്റ്ററുകൾ; സ്വന്തം കണ്ണിലെ കോൽ കാണാത്ത എംവിഡി

റോഡുകളുടെ വിഭാഗങ്ങള്‍ക്കനുസരിച്ച് വാഹനങ്ങളുടെ വേഗം പുതുക്കി നിര്‍ണയിച്ചിരുന്നു. ഇത് പ്രധാന മാനദണ്ഡമാക്കിയായിരിക്കും പിഴയീടാക്കാൻ പോകുന്നത്. റോഡില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനം നിര്‍ത്തിയിട്ടശേഷം മറ്റു വാഹനങ്ങളെ നിരീക്ഷിക്കുകയും വേഗപരിധി കടന്ന വാഹനങ്ങള്‍ തടഞ്ഞ് പിഴയീടാക്കുന്ന പതിവ് രീതി ഉണ്ടാകില്ല. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ വിവരം തിരുവനന്തപുരത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും.

അതിന് ശേഷം അതത് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് നിയമലംഘനം നടത്തിയ ദൃശ്യങ്ങള്‍ കൈമാറുകയും അതത് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിഴയടയ്ക്കാന്‍ വാഹനമുടമയ്ക്ക് ഇ-ചലാനും നോട്ടീസും അയക്കുകയും ചെയ്യും. ക്യാമറ കാണുമ്പോൾ വേഗത കുറയ്ക്കുകയും അതിന് ശേഷം വേഗത്തിൽ പോകുന്നവരെ കണ്ടെത്താനുളള മാർഗം കൂടിയാണ്. ക്യാമറകളില്ലാത്ത പ്രദേശങ്ങൾ നോക്കിയായിരിക്കും ഇവർ കിടക്കുക. അത് കൊണ്ട് റോഡിൽ വലിയ ആവേശം കാണിക്കാതിരിക്കുക. വേഗത കുറച്ചു പോകുക.

ചുരുക്ക സമയത്തിനുളളിൽ ഇത്രയും അപകട നിരക്ക് കുറയ്ക്കാൻ സാധിച്ചെങ്കിൽ അത് വലിയ നേട്ടമാണ് തന്നെയാണ്. കാരണം കേരളത്തിൽ അപകടം വളരെ കൂടുതലായിരുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 344 ആയിരുന്നു എന്നാൽ ഇപ്പോൾ അത് 50 ശതമാനം കുറയ്ക്കാൻ സാധിച്ചുവെങ്കിൽ അത് സർക്കാരിൻ്റെ വലിയ നേട്ടം തന്നെയാണ് .

നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാൻ AI ക്യാമറകൾ സഹായിച്ചിട്ടുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. റോഡപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പുതിയ സംവിധാനം യഥാർത്ഥത്തിൽ ഒരു മാറ്റമുണ്ടാക്കി എന്ന് തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടിൽ നിന്ന് മനസിലാക്കാൻ സാധിച്ചിരിക്കുന്നത്

More from DriveSpark

Article Published On: Tuesday, November 7, 2023, 17:23 [IST]
English summary
Kerala rto interceptor vehicle service is suspended due to non payment of insurance premium
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X