ഇവി വാങ്ങാൻ പോവാണെങ്കിൽ ഈ കാര്യം കൂടെ അറിഞ്ഞോളു; മൂന്ന് മാസം കൊണ്ട് രജിസ്റ്റർ ചെയ്തത് എത്രയെന്ന് കണ്ടോ

ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ചപ്പോൾ തുടക്കത്തിൽ വലിയ താൽപ്പര്യം ഒന്നുമില്ലായിരുന്നു ഉപഭോക്താക്കൾക്ക്, പലതരം പ്രശ്നങ്ങൾ ഉയർന്നു വന്നുവെങ്കിലും പിന്നീട് ഇവികളെ ആളുകൾ ഇഷ്ടപ്പെടുന്ന കാഴ്ച്ചയാണ് കണ്ടത്. അതിന് ശേഷം ഓരോ ബ്രാൻഡുകളുടെ തങ്ങളുടെ പുതിയ മോഡലുകൾ അവതരിപ്പിക്കാന ആരംഭിച്ചപ്പോൾ ആളുകൾക്ക് ഏത് വാഹനം വാങ്ങണമെന്ന് പോലും സംശയമായി. അങ്ങനെ ഇപ്പോൾ കേരളത്തിലാണെങ്കിൽ ഇലക്ട്രിക വാഹനങ്ങളുടെ രജിസ്ട്രേഷനിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. കൂടുതലും ടൂവീലറാണെങ്കിലും കാറുകളും ഓട്ടോകളും ഒട്ടും കുറവല്ല എന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

ഏതൊരു ഇവി സ്വന്തമാക്കാൻ പോകുമ്പോഴും ഇപ്പോഴും ആളുകളുടെ മനസിലെ ഭയമെന്നത് ചാർജിങ്ങിനെ കുറിച്ചാണ്. എന്നാൽ കെഎസ്ഇബി ഇതിന് വേണ്ടി വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. പഴയ ചാർജിങ്ങ് സംവിധാനങ്ങളെല്ലാം മാറ്റി സ്ഥാപിക്കുകയും അത് വഴി വാഹനം വേഗത്തിൽ ചാർജ് ചെയ്യാൻ ഉപഭോക്താവിനെ സഹായിക്കുകയും ചെയ്യുന്നു എന്നതാണ് ഗുണം. 156666 വാഹനങ്ങളാണ് മൂന്നുമാസത്തിനിടെ കേരളത്തിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 17745 എണ്ണം ഇലക്ട്രിക് വിഭാഗത്തിലുള്ളതാണ് എന്നതാണ് ഗതാഗത വകുപ്പിൻ്റെ കണക്കുകൾ.

ev sales increase in kerala

ഇവി ചാർജിങ്ങിൻ്റെ ഭീമമായ തുക കുറയ്ക്കാൻ ഏക പോംവഴിയെന്നത് വീട്ടിൽ സോളാർ എനർജി ഉപയോഗിക്കുക എന്നതാണ്. സർക്കാർ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് സബ്സിഡിയും നൽകുന്നുണ്ട്. നിങ്ങളുടെ വീട്ടിൽ സോളാർ പാനലുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് വേണ്ടത് ഒരു ഗാർഹിക സോളാർ ഫോട്ടോവോൾട്ടെയ്ക് സിസ്റ്റവും ഇലക്ട്രിക് കാറിൻ്റെ ബാറ്ററിക്കുള്ള സോളാർ ചാർജർ കേബിളും മാത്രം മതിയാകും.

ഇനി നിങ്ങളുടെ വീട്ടിൽ ഒരു ഇവി ചാർജർ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, ഇത് ഒരു പിവി ഇൻവെർട്ടർ യൂണിറ്റ് ഉപയോഗിച്ച് നിങ്ങളുടെ സോളാർ പാനൽ സിസ്റ്റവുമായി ബന്ധിപ്പിക്കാൻ കഴിയുന്നതാണ്. ഇനി ശ്രദ്ധിക്കേണ്ടത് പകൽ സമയത്ത് ചാർജ് ചെയ്യാനാണ്. നിങ്ങളുടെ സോളാർ യൂണിറ്റിൽ നിങ്ങളുടെ കാറിന് വേണ്ടി ചാർജ് സൂക്ഷിക്കാനുളള സംവിധാനമുണ്ടോ എന്ന് നോക്കുക.

ev sales increase in kerala

ഇല്ലെങ്കിൽ അത് പുതിയതായി ഘടിപ്പിക്കാനും സാധിക്കുന്നതാണ്. നിങ്ങളുടെ സോളാർ പാനലിനൊപ്പം ബാറ്ററി സ്‌റ്റോറേജ് ഉണ്ടെങ്കിൽ, നിങ്ങളുടെ സോളാർ പാനലുകൾക്ക് നിങ്ങളുടെ ബാറ്ററി സ്‌റ്റോറേജ് ടോപ്പ്-അപ്പ് ചെയ്യാം. രാത്രിയിൽ പോലും സുര്യപ്രകാശമുണ്ടായിരുന്നപ്പോൾ ശേഖരിച്ച് വച്ച് ഊർജ്ജം ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാൻ സാധിക്കുന്നതാണ്.

8-12 പാനലുകളുളള സോളാർ പാനൽ സിസ്റ്റത്തിന് 1 മുതൽ 4 കിലോവാട്ട് പവർ വരെ ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നതാണ്, ഒരു ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാൻ ഇത് മതിയാകും, എന്നിരുന്നാലും ചാർജ് ചെയ്യുന്ന സമയം നിങ്ങളുടെ ഇലക്ട്രി വാഹനത്തിൻ്റെ ബാറ്ററിയുടെ വലുപ്പത്തെയും നിലവിലെ അവസ്ഥയെയും ആശ്രയിച്ചിരിക്കും.

ev sales increase in kerala

വൈദ്യുതി ഉപയോഗത്തിൽ നിങ്ങൾക്ക് വലിയ ലാഭം കൈവരിക്കാൻ സാധിക്കും. തുടക്കത്തിൽ സോളാർ പാനലുകൾ സജ്ജീകരിക്കുന്നതിൻ്റെ ചിലവുകൾ അടച്ചുകഴിഞ്ഞാൽ, ഓരോ തവണയും നിങ്ങളുടെ കാർ ചാർജ് ചെയ്യുന്നതിൽ നിങ്ങൾക്ക് വലിയ തുക ചിലവാകുന്നില്ല എന്നതാണ് സത്യം. വീട്ടിൽ സോളാർ പാനലുകൾ സ്ഥാപിച്ചവർക്ക് ഒരു ഇലക്ട്രിക് വാഹനം വാങ്ങിയാൽ അത് ഒട്ടും തന്നെ അധിക ചിലവായിരിക്കില്ല എന്ന് ചുരുക്കം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

FAQs
കേരളത്തിൽ മൂന്ന് മാസം കൊണ്ട് രജിസ്റ്റർ ചെയ്ത ഇവികളുടെ എണ്ണം എത്ര?

156666 വാഹനങ്ങളാണ് മൂന്നുമാസത്തിനിടെ കേരളത്തിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 17745 എണ്ണം ഇലക്ട്രിക് വിഭാഗത്തിലുള്ളതാണ് എന്നതാണ് ഗതാഗത വകുപ്പിൻ്റെ കണക്കുകൾ.

DriveSpark Automotive

More from DriveSpark

Article Published On: Tuesday, May 13, 2025, 11:21 [IST]
English summary
Kerala sees huge surge in electric vehicle sales know real reason behind it
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X