Smart Card License പുത്തൻ പെറ്റ്-ജി ലൈസൻസ് അപേക്ഷകരിലേക്ക് ഉടൻ എത്തും
ഡ്രൈവിങ്ങ് ലൈസൻസ് പെറ്റ്-ജി കാർഡിലേക്ക് മാറുകയും അതിൻ്റെ വിതരണം ആരംഭിക്കുകയും ചെയ്തതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഏപ്രിൽ 20-നാണ് പുതിയ ലൈസൻസിൻ്റെ ഉദ്ഘാടനം കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. ലൈസൻസ് മാറ്റുന്നതിന് വേണ്ടിയുളള അപേക്ഷകൾ സ്വീകരിക്കുകയും എറണാകുളത്തെ കേന്ദ്രീകൃത പ്രിൻ്റിങ്ങ് സെൻ്ററിൽ നിന്നാണ് അപേക്ഷകർക്കുളള പെറ്റ്-ജി കാർഡ് അയക്കുന്നത്.
കൃത്യമായി പോസ്റ്റൽ ലഭിക്കുന്ന വിലാസം മാത്രമേ അപേക്ഷിക്കുമ്പോൾ നൽകാവു എന്ന കാര്യം പ്രത്യേകം ഓർക്കണം. അത് മാത്രമല്ല വിലാസത്തിൽ മാറ്റമുണ്ടെങ്കിൽ അത് പോർട്ടലിൽ അറിയിക്കുകയും വേണം. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍, നിലവില്‍ ആക്ടീവായ മൊബൈല്‍ നമ്പറാണ് നല്‍കിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷയിലെ വിലാസത്തിൽ എന്തെങ്കിലും പിഴവ് പറ്റിയാൽ നിങ്ങൾക്ക് ലഭിക്കാതെ എറണാകുളത്തെ പ്രിൻ്റിങ്ങ് പ്രസിൽ തന്നെ തിരിച്ചെത്തും. അങ്ങനെ ലൈസൻസ് തിരിച്ചെത്തിയാൽ ഉടമ നേരിട്ട് പ്രിൻ്റിങ്ങ് പ്രസിൽ എത്തി തിരിച്ചറിയൽ രേഖ കാണിച്ചാൽ മാത്രേമ കൈപ്പറ്റാൻ സാധിക്കു. 200 രൂപ ഫീസും 45 രൂപ പോസ്റ്റൽ ചാർജുമാണ് ഈടാക്കുന്നത്.
ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസ് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിന് സാധാരണയായി ചില ഘട്ടങ്ങൾ പാലിക്കുകയും അതിന് ആവശ്യമായ രേഖകൾ നൽകുകയും വേണം. നിർദ്ദിഷ്ട സംസ്ഥാനത്തെയും ഡ്രൈവിംഗ് ലൈസൻസിന്റെ തരത്തെയും ആശ്രയിച്ച് കൃത്യമായ പ്രക്രിയ അല്പം വ്യത്യാസപ്പെടാം. ഡ്രൈവിംഗ് ലൈസൻസ് എടുത്തിരിക്കുന്ന ഒറിജിനൽ സ്റ്റേറ്റിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നേടുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (RTO) നിന്നോ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങാനാവും.

നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിൽ എതിർപ്പുകളൊന്നുമില്ലെന്ന് തെളിയിക്കുന്നതിനാണ് ഈ സർട്ടിഫിക്കറ്റിന്റെ ആവശ്യം വരുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളിലും ലഭിക്കും. ഇതിനു ശേഷം ചില ഡോക്യുമെന്റുകളും ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിന് ആവശ്യമായുണ്ട്. ഡ്രൈവിംഗ് ലൈസൻസ് കൈമാറ്റം ചെയ്യുന്നതിനുള്ള അപേക്ഷാ ഫോം അതത് ആർടിഒയുടെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുക്കാം.ഡ്രൈവിംഗ് ലൈസൻസ് ട്രാസ്‌ഫർ ചെയ്യാനായി ആർടിഒയിൽ നിന്ന് ലഭിച്ച എൻഒസിയുടെ പകർപ്പും ഇതിനൊപ്പം സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ നാല് മുതൽ ആറ് വരെ പാസ്‌പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോകളും അപേക്ഷയോടൊപ്പം വെക്കാം. ഇവകൂടാതെ ഏത് സംസ്ഥാനത്തേക്കാണ് ലൈസൻസ് ട്രാൻസ്ഫർ ചെയ്യുന്നത് എന്നുവെച്ചാൽ അതത് ആർടിഒ വ്യക്തമാക്കിയിട്ടുള്ള മറ്റേതെങ്കിലും രേഖകളുണ്ടെങ്കിൽ അതും ഹാജരാക്കേണ്ടതുണ്ട്.
ഇത്തരം ഡോക്യുമെന്റുകൾ എല്ലാം ശേഖരിച്ചതിനു ശേഷം നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് കൈമാറാൻ ആഗ്രഹിക്കുന്ന സ്ഥലത്തെ ആർടിഒ ഓഫീസ് സന്ദർശിക്കുക. അപേക്ഷാ ഫോറം ആവശ്യമായ രേഖകൾ സഹിതം ആർടിഒയ്ക്ക് സമർപ്പിക്കുക. ഇതിനു ശേഷം നിർദേശിക്കുന്ന ഫീസ് ഘടന അനുസരിച്ച് ഡ്രൈവിംഗ് ലൈസൻസ് ട്രാൻസ്‌ഫർ ചെയ്യുന്നതിന് ആവശ്യമായ ഫീസ് അടയ്ക്കുക. ട്രാൻസ്ഫർ ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസിന്റെ തരം അനുസരിച്ച് ഫീസ് വ്യത്യാസപ്പെടാമെന്ന് പ്രത്യേകം ഓർമിക്കേണം.
ലൈസൻസ് ട്രാൻസ്‌ഫർ ചെയ്യുന്നതിനുള്ള നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെട്ടാൽ പുതിയ സംസ്ഥാനത്തു നിന്നും നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും. ഇത്തരത്തിൽ ട്രാൻസഫർ അഥവാ കൈമാറ്റം ചെയ്യപ്പെട്ട ലൈസൻസിന് നിങ്ങളുടെ ഒറിജിനൽ ലൈസൻസിന്റെ അതേ ലൈസൻസ് നമ്പർ തന്നെയായിരിക്കും ഉണ്ടായിരിക്കുക. നിലവിൽ സംസ്ഥാനത്തെ വിലാസം തെളിയിക്കുന്ന രേഖകള്‍ കൊണ്ടുവന്നാൽ അന്യസംസ്ഥാനങ്ങളിലെ ലൈസൻസ് കേരളത്തിലെ വിലാസത്തിലേയ്ക്ക് മാറ്റാൻ പ്രയാസമില്ല.


Click it and Unblock the Notifications








