മല്ലുകപ്പിൾസിൻ്റെ യാത്ര ഇനി സെവൻ സീറ്ററിൽ; 35 ലക്ഷത്തിൻ്റെ വണ്ടി വാങ്ങി ജനപ്രിയ കുടുംബം

കൊവിഡ് സമയത്താണ് യുട്യൂബിൽ വീഡിയോകൾ പങ്കുവച്ച് കൊണ്ട് നിരവധി ചാനലുകൾ തലപ്പൊക്കി തുടങ്ങിയത്. ചിലതൊക്കെ പരാജയപ്പെട്ടു പോയെങ്കിലും മറ്റ് ചിലർ ഓരോ ദിവസം ചെല്ലുംന്തോറും വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിലൊരു ചാനലാണ് മല്ലുകപ്പിൾസ്. ഒരു കുടുംബത്തി. നടക്കുന്ന കാര്യങ്ങളും ഭാര്യയും ഭർത്താവും തമ്മിലുളള ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ഇവർ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. അജീഷും ഭാര്യ ഷോണിമയും എല്ലാ വീടുകളിലേയും ഒരംഗത്തെ പോലെയാണ് കരുതുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ സന്തോഷം കടന്നു വന്നിരിക്കുകയാണ്. ഇവരുടെ യാത്രകളിൽ കൂട്ടായി ജീപ്പ് മെറിഡിയൻ എത്തിയിരിക്കുകയാണ്.

മല്ലുകപ്പിൾസിൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇവർ വാഹനം വാങ്ങിയ സന്തോഷം പങ്കുവച്ചത്. ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ്, ലിമിറ്റഡ് (O), ഓവർലാൻഡ് എന്നിങ്ങനെ നാല് വേരിയൻ്റുകളിലാണ് മെറിഡിയൻ സ്വന്തമാക്കാന സാധിക്കുന്നത്. 24.99 ലക്ഷം രൂപ മുതൽ 38.79 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്ക് ഇപ്പോൾ വരുന്ന വില.

35

മെറിഡിയനെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി അടുത്തിടെ എസ്‌യുവിയുടെ 5-സീറ്റർ മോഡലും ജീപ്പ് പുറത്തിറക്കിയിരുന്നു. അങ്ങനെ ഇപ്പോൾ 5 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനിൽ വാഹനം പോർച്ചിലെത്തിക്കാനാവും. ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ്, ലിമിറ്റഡ് (O), ഓവർലാൻഡ് എന്നീ മെറിഡിയന്റെ നാല് വേരിയന്റുകൾക്കും ഒരേ 2.0 ലിറ്റർ, നാല് സിലിണ്ടർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്.

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഓയിൽ ബർണർ യൂണിറ്റിന് 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. എസ്‌യുവിയുടെ ലോഞ്ചിറ്റ്യൂഡ് ട്രിം മാത്രമേ 5 സീറ്റർ ഫോർമാറ്റിൽ ലഭിക്കൂവെന്നാണ് ജീപ്പ് പറയുന്നത്. മറ്റെല്ലാ വേരിയന്റുകളും മൂന്ന്-വരി കോൺഫിഗറേഷനിൽ 7-സീറ്റർ ഓപ്ഷനിൽ മാത്രമേ വാങ്ങാനാവൂ.

ഫീച്ചറുകളുടെ കാര്യത്തിലും ആളിച്ചിരി മുറ്റാണിപ്പോൾ. ഫ്രീസ്റ്റാൻഡിംഗ് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വലിയ 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ് തുടങ്ങിയ അത്യാധുക സംവിധാനങ്ങളെല്ലാം കോർത്തിണക്കിയാണ് മെറിഡിയൻ വരുന്നത്. 9 സ്പീക്കർ ആൽപൈൻ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, കണക്റ്റഡ് ഫീച്ചറുകളുളള യുകണക്റ്റ് സ്യൂട്ട്, ലെതർ സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജർ, റിയർ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ADAS എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

സുരക്ഷാ ഫീച്ചറുകളിലേക്ക് നോക്കിയാലും ആള് പുലിയാണ്. സ്റ്റാൻഡേർഡായി എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകളും ആറ് എയർബാഗുകളും എസ്‌യുവിയിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, സ്മാർട്ട് ബീം അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, കൂട്ടിയിടി ലഘൂകരണ ബ്രേക്കിംഗ് തുടങ്ങിയ ഫീച്ചറുകളാണ് ജീപ്പ് മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റിലെ ADAS സ്യൂട്ടിൽ ജീപ്പ് മെറിഡിയൻ വാഗ്‌ദാനം ചെയ്യുന്നത്.

35

ഇന്ത്യയിലെ പ്രീമിയം ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക് എന്നിവയുമായാണ് മെറിഡിയൻ മത്സരിക്കുന്നത്. ആളുകളുടെ ആവശ്യപ്രകാരം മെറിഡിയൻ എസ്‌യുവിയുടെ മിഡിൽ വേരിയന്റായ ലിമിറ്റഡ് (O) പതിപ്പിലേക്ക് 4x4 ഓട്ടോമാറ്റിക് സംവിധാനം കൊണ്ടുവന്നിരുന്നു ജീപ്പ്. 36.79 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മെറിഡിയൻ ലിമിറ്റഡ് (O) 4x4 ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, February 19, 2025, 12:19 [IST]
English summary
Kerala social media influencers mallucouple brings home new jeep meridian video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X