ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

അടിക്കടി ഉണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് ആളുകള്‍ക്ക് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത്.

ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

ആളുകള്‍ ഇതില്‍ നിന്നും ആശ്വാസം ലഭിക്കുന്നതിനായി ഇപ്പോള്‍ മറ്റ് ഇതര ഓപ്ഷനുകള്‍ പരീക്ഷിച്ച് വരുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

രാജ്യത്തെ മലീനികരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി FAME II പദ്ധതികള്‍ പോലും അടുത്തിടെ പരിക്ഷകരിച്ച് കേന്ദ്രം രംഗത്തെത്തിയിരുന്നു.

ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

വിവിധ സംസ്ഥാന സര്‍ക്കാരുകളും ഇതിനൊപ്പം വിവിധ ഓഫറുകളുമായി രംഗത്തെത്തിയിരുന്നു. റോഡ് ടാക്‌സ് ഉള്‍പ്പടെയുള്ളവയില്‍ ഇളവ് നല്‍കിയാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തിയത്.

ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

ഇതുവഴി ഇലക്ട്രിക് വാഹനങ്ങളുടെ വില സാധാരണക്കാരനും താങ്ങാവുന്നതാക്കി മാറ്റുക എന്ന ലക്ഷ്യമായിരുന്നു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ടായിരുന്നത്. ഇത് ഫലം കണ്ടുവെന്ന് വേണം പറയാന്‍.

ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

ഏതാനും മാസങ്ങളായി ഇലക്ട്രിക് വാഹന വപിണിയില്‍ വലിയൊരു കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് വേണം പറയാന്‍. ഇനി കേരളത്തിലേക്ക് വന്നാല്‍, ഇവിടെയും സംസ്ഥാന സര്‍ക്കാര്‍ ഇലക്ട്രിക് വാഹനം വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു.

ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

ഇതില്‍ ഒന്നായിരുന്നു ഇലക്ട്രിക് വാഹനം വാങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി ചാര്‍ജ് ചെയ്യാമെന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ (KSEB) പ്രഖ്യാപനം. KSEB-യുടെ ആറ് വൈദ്യുത ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഇക്കഴിഞ്ഞ നവംബര്‍ ഏഴ് മുതല്‍ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് ചാര്‍ജ് ചെയ്യുന്നതിനുള്ള അവസരം ഉണ്ടായിരുന്നു.

ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

എന്നാല്‍ ഇനി സൗജന്യമായിരിക്കില്ലെന്ന് വ്യക്തമാക്കി KSEB രംഗത്തെത്തിയിട്ടുണ്ട്. ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ലഭ്യമായിരുന്ന സൗജന്യ ചാര്‍ജിംഗ് രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്നും, ഒരു യൂണിറ്റിന് 15 രൂപ ഇവി ഉടമകള്‍ ഇനി നല്‍കേണ്ടിവരുമെന്നും KSEB അധികൃതര്‍ അറിയിച്ചു.

ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ഇത് സംബന്ധിച്ച് KSEB-ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തേക്ക് പ്രാരംഭ അടിസ്ഥാനത്തില്‍ സൗജന്യമായി ഇവി ചാര്‍ജ് ചെയ്യാമെന്നും അതിന് ശേഷം പണം ശേഖരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

ചാര്‍ജിംഗ് സ്റ്റേഷന്‍, ബുക്ക് സ്ലോട്ട് എന്നിവ കണ്ടെത്താനും വാഹനം ചാര്‍ജ് ചെയ്യാനും ഡിജിറ്റലായി തുക അടയ്ക്കാനും ഉപഭോക്താവിനെ അനുവദിക്കുന്ന 'ഇലക്ട്രിഫൈ' ആപ്പിലെ തകരാറുകള്‍ കാരണമാണ് ഇത് വൈകിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇത്തരത്തില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നടന്നത്, മൂന്ന് മാസത്തിന് ശേഷം പേയ്‌മെന്റ് മോഡ് ആരംഭിക്കാന്‍ തങ്ങള്‍ പദ്ധതിയിട്ടു.

ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

എന്നാല്‍ ആപ്പിലെ തകരാറുകള്‍ കാരണം ഇത് എട്ട് മാസത്തോളം വൈകിയെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ അത് പരിഹരിച്ചുവെന്നും, KSEB-യുടെ അക്കൗണ്ടിലേക്കുള്ള പണമിടപാടുകള്‍ക്കായി ഞങ്ങള്‍ ഒരു ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനവുമായി ഒരു കരാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, പേയ്മെന്റ് മോഡിലേക്ക് നീങ്ങുമെന്നും ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

തൃശൂരിലും കോഴിക്കോടുമുള്ള ചാര്‍ജിംഗ് സ്റ്റേഷനുകളിലാണ് കൂടുതല്‍ ഊര്‍ജ്ജ ഉപഭോഗം നടന്നത്. അതേസമയം തിരുവനന്തപുരത്താണ് കുറഞ്ഞ വൈദ്യുതി ഉപഭോഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

കമ്മീഷന്‍ നിശ്ചയിച്ച നിലവിലെ നിരക്ക് അനുസരിച്ച്, ഒരു യൂണിറ്റിന് 5 രൂപയാണ് ഈടാക്കുന്നത്. നിശ്ചിത ചാര്‍ജ്, സര്‍വീസ് ചാര്‍ജ്, ജിഎസ്ടി എന്നിവ കൂടാതെ ഒരു യൂണിറ്റിന് 15 രൂപയോളമാണ്.

ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും മറ്റ് അനുബന്ധ ചെലവുകള്‍ക്കുമായി ബോര്‍ഡിന്റെ ചെലവുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒന്നുമല്ലെങ്കിലും തങ്ങള്‍ മിനിമം തുക മാത്രമാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ഇവി മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് ബോര്‍ഡ് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ പറഞ്ഞു.

ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍, കൂടുതല്‍ സവിശേഷതകളോടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുകയും KSEB ഒരു പൊതു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുകയും ചെയ്യും. ബോര്‍ഡിന് കീഴിലുള്ള 25 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മ്മാണം വിവിധ ജില്ലകളില്‍ നടക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

ഏജന്‍സി ഫോര്‍ നോണ്‍-കണ്‍വെന്‍ഷണല്‍ ആന്‍ഡ് റൂറല്‍ ടെക്‌നോളജി (ANERT) സംസ്ഥാനത്തെ അഞ്ച് ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നടത്തുന്നുണ്ട്. അവര്‍ ഉപഭോക്താക്കളില്‍ നിന്ന് ഒരു യൂണിറ്റിന് ഏകദേശം 15 രൂപയാണ് ഈടാക്കുന്നത്.

ഇനി സൗജന്യമില്ല; ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് നിരക്ക് ഈടാക്കാനൊരുങ്ങി KSEB

കൊവിഡിനെ തുടര്‍ന്ന് ഇവി രജിസ്‌ട്രേഷനില്‍ വലിയൊരു കുതിച്ചുചാട്ടത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വര്‍ഷം 1,324 രജിസ്‌ട്രേഷനുകളില്‍ നിന്ന് ഈ വര്‍ഷം ഓഗസ്റ്റ് 16 വരെ 3,313 ഇലക്ട്രോണിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇവി രജിസ്‌ട്രേഷനുകള്‍ രേഖപ്പെടുത്തിയത് യഥാക്രമം 631 ഉം 668 ഉം ആണ്.

Source: ET Auto

Most Read Articles

Malayalam
English summary
Kerala state electricity board announced electric vehicle charging won t be free details
Story first published: Thursday, August 26, 2021, 9:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X