ഇതൊരു ബൂം ചിക്കാ വാവ മൊമെന്റ്; കേരളത്തിന് ആദ്യമായി ഡബിൾ ഡക്കർ ട്രെയിൻ
രാജ്യത്തെ പൊതുഗതാഗതം അടുത്തിടെയായി പല പുത്തൻ മാനങ്ങളും കൈവരിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗത്തും റോഡ്, റെയിൽ, മെട്രോ, വാട്ടർ ട്രാൻസ്പോർട്ട് എന്നീ മേഖലകളിൽ ഒട്ടനവധി പുരോഗതികളും മാറ്റങ്ങളും നമുക്ക് കാണാൻ സാധിച്ചു. വന്തേഭാരത് തുടങ്ങിയ ഹൈ സ്പീഡ് ട്രെയിനുകളുടെ വരവ് റെയിൽവേ സിസ്റ്റത്തിന് ഒരു പുത്തൻ ഉണർവ്വ് നൽകിയിരിക്കുകയാണ് എന്ന് നമുക്ക് നിസംശയം പറയാം.
കേരളത്തിനും ഇതിന്റെ ഗുണങ്ങൾ ലഭിച്ചിട്ടുണ്ട്, എന്നാൽ ഇതിനപ്പുറം മറ്റൊരു ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. സംസ്ഥാനത്തെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ ട്രയൽ റൺ നടന്നിരിക്കുകയാണ്. പാലക്കാട് വരെ നീട്ടിയ കോയമ്പത്തൂർ - KSR ബെംഗളൂരു ഉദയ് എക്‌സ്പ്രസാണ് ഇന്ന് പാലക്കാട് വരെ ട്രയൽ റൺ നടത്തിയത്. ഇത് കേരളത്തിൻ്റെ റെയിൽവേ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നത്.

ഇന്ത്യൻ റെയിൽവേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിൾ ഡെക്കർ എസി ചെയർ കാർ ട്രെയിനാണിത്. പൊള്ളാച്ചി - കോയമ്പത്തൂർ പാതയിലാണ് ഈ ട്രയൽ റൺ. നവീകരിച്ചതും വൈദ്യുതീകരിച്ചതുമായ പൊള്ളാച്ചി റൂട്ടിൽ ട്രെയിനുകളുടെ അഭാവം പരിഹരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാവിലെ കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന 22665/66 നമ്പർ ഉദയ എക്‌സ്പ്രസ് 11.08 ഓടെ പാലക്കാട് ജംഗ്ഷനിൽ എത്തിയിരുന്നു. രണ്ട് ബോഗികളുമായുള്ള പരീക്ഷണ ഓട്ടം വിജയമായിരുന്നു എന്ന് സ്റ്റേഷൻ മാസ്റ്റർ വ്യക്തമാക്കി. 1.15 -ന് ആരംഭിച്ച കോയമ്പത്തൂരിലേക്കുള്ള മടക്കയാത്ര 3.45 -ന് കോയമ്പത്തൂര്‍ എത്തിയതോടെ പരീക്ഷണയോട്ടം പൂര്‍ത്തിയായി.

വൈകാതെ തന്നെ ഈ റൂട്ടിൽ ഡബിൾ ഡക്കർ സ്ഥിരമായി സർവീസ് നടത്തും എന്ന് പ്രതീക്ഷിക്കാം. കോയമ്പത്തൂര്‍ മുതല്‍ ബെംഗളൂരു വരെ 432 കിലോമീറ്റര്‍ ദൂരമാണ് ഉദയ് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനിന് കോയമ്പത്തൂര്‍ നോര്‍ത്ത്, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പത്തൂര്‍, കുപ്പം, കെആര്‍ പുരം, ബെംഗളൂരു സിറ്റി എന്നിങ്ങനെ ഒമ്പത് സ്റ്റോപ്പുകളാണ് നിലവിൽ ഉള്ളത്.
എന്നാൽ കോയമ്പത്തൂര്‍ മുതല്‍ പൊള്ളാച്ചി വരെ 45 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് പാലക്കാട് വരെ 45 കൂടി 90 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് സ്ഥിരം സര്‍വീസ് ആംഭിച്ച് കഴിഞ്ഞാൽ ബെംഗളൂരു ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും ട്രെയിന്‍ ഏറെ ഗുണകരമാകും എന്ന കാര്യത്തിൽ തർക്കമില്ല.

കണക്ഷന്‍ ട്രെയിനുകൾ ഉപയോഗപ്പെടുത്തി സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്കും ഈ ഡബിൾ ഡക്കർ ട്രെയിന്‍ പ്രയോജനപ്പെടുത്താനാകും എന്നതും ശ്രദ്ധേയമാണ്. റെയില്‍വേയ്ക്കും മികച്ച വരുമാനമാർഗ്ഗമാകുന്ന ട്രെയിനിന്‍റെ ഈ പരീക്ഷണയോട്ടം ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. ബെർത്തുകൾ ഇല്ലാതെ രാത്രി യാത്രകൾക്ക് ഉപയോഗിക്കുന്നതാണ് ഡബിൾ ഡക്കർ ട്രെയിൻ.
മികച്ച തരത്തിലുള്ള സീറ്റാണ് യാത്രക്കാർക്കായി ഇതിൽ ഒരുക്കിയിരിക്കുന്നത്. കാലുകൾ നീട്ടി വയ്ക്കാൻ തരത്തിൽ കാര്യമായ ലെഗ് സ്പെയ്സാണ് ഇതിന്‍റെ പ്രത്യേകത. മറ്റ് ബോഗികളുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടിൽ ഏറെ അടി ഉയരം കൂടുതലായിരിക്കും ഡബിൾ ഡക്കറുകൾക്ക്. ടെയിനിൽ ഇത്തരത്തിലുള്ള 12 മുതൽ 16 ബോഗികളാവും ഘടിപ്പിക്കുക. പരീക്ഷണയോട്ടം വിജയകരമാണ് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, എങ്കിലും സർവ്വീസ് സ്ഥിരപ്പെടുത്തുന്നതിനെക്കുറിച്ചും ടൈമിംഗിനെ കുറിച്ചും റെയിൽവേ അധികൃതർ ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല.


Click it and Unblock the Notifications








