ഇനി റേറ്റിങ്ങിൻ്റെ വരവാണ്; പുത്തൻ ഐഡിയയുമായി ടൂറിസം വകുപ്പ്
സര്‍ക്കാര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഗുണനിലവാരമില്ലായ്മയെ കുറിച്ച് നിരന്തരം പരാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടുത്തകാലത്തായി ഉയരാറുണ്ട്. ശ്രദ്ധയില്‍പ്പെടുന്നവയ്ക്ക് പരിഹാരവുമായി ടൂറിസം മന്ത്രി ഇടപെട്ടെന്ന വാര്‍ത്തകളും പിന്നാലെയുണ്ടാകും. ഈ പ്രശ്നത്തിന് പുതിയ പരിഹാരവുമായി ടൂറിസം വകുപ്പ് എത്തിയിരിക്കുന്നു. ഇനി സന്ദര്‍ശകര്‍ക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ഗുണനിലവാരം റേറ്റിങ്ങിലൂടെ രേഖപ്പെടുത്താം.
അതിനുള്ള സൗകര്യവുമായി ടൂറിസം വകുപ്പ് മുഖം മിനുക്കി രംഗത്തെത്തി. സംസ്ഥാനത്ത് ആദ്യമായി ഡെസ്റ്റിനേഷൻ റേറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നത് തലസ്ഥാനത്താണ്. ജനങ്ങളുടെ അഭിപ്രായങ്ങളാണ് മുന്നോട്ടുള്ള സഞ്ചാരത്തിന് പ്രധാന ഉർജ്ജമായി സർക്കാർ കാണുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഓരോ പദ്ധതിയിലും ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയുന്നതിലൂടെ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകമെന്നും ടൂറിസം പ്രമോഷൻ കൗൺസിൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ഡെസ്റ്റിനേഷന്‍ റേറ്റിംഗ് വിനോദ സഞ്ചാര മേഖലയിൽ ഒരു പുതിയ തുടക്കമായിരിക്കുമെന്നാണ് അധികൃതൃ പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് റേറ്റിംഗ് രേഖപ്പെടുത്താനുള്ള പുതിയ സംവിധാനമാണ് 'ഡെസ്റ്റിനേഷന്‍ റേറ്റിംഗ്'. ടൂറിസം കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സന്ദര്‍ശകര്‍ക്ക് റേറ്റിംഗ് രേഖപ്പെടുത്താം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ കീഴിലുള്ള നെയ്യാര്‍ഡാം, കാപ്പില്‍, ശാസ്താംപാറ, വേളി, ശംഖുമുഖം, ആക്കുളം തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഡെസ്റ്റിനേഷന്‍ റേറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും ടൂറിസം വകുപ്പ് അറിയിച്ചു.
ഏറ്റവും മികച്ച റേറ്റിംഗ് ലഭിക്കുന്ന വിനോദസഞ്ചാര കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് പ്രത്യേക പാരിതോഷികവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വലിയൊരു ഇടവേളയ്ക്കു ശേഷം വിനോദ സഞ്ചാര യാത്രകളും വിവാഹാഘോഷങ്ങളും ബിസിനസ് സമ്മേളനങ്ങളുമൊക്കെയായി ഹോട്ടല്‍ വ്യവസായവും പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തുകയാണ്. പുതുവർഷത്തിൽ വീണ്ടും വാഹനങ്ങൾക്ക് വില ഉയർത്താനൊരുങ്ങുകയാണ് പ്രമുഖ നിർമ്മാതാക്കൾ. കിയ, മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, മെർസിഡീസ് ബെൻസ്, ഔഡി എന്നിവ 2023 ജനുവരി മുതൽ തങ്ങളുടെ മോഡൽ ശ്രേണിയിലുടനീളം വില വർധന പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ കാർ നിർമ്മാതാക്കളും ചരക്ക് (കമ്മോഡിറ്റി) വിലയിലുണ്ടായ വർധനയാണ് വാഹനങ്ങളുടെ വില വർധനവിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മോഡലിനെ ആശ്രയിച്ച് വർധന വ്യത്യാസപ്പെടുമെങ്കിലും, തങ്ങളുടെ മുഴുവൻ മോഡൽ ലൈനപ്പിന്റെയും വില വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചു. റോ മെറ്റീരിയലുകളുടെ വിലക്കയറ്റത്തിന് പുറമെ, ചെലവ് സമ്മർദ്ദം വർധിപ്പിച്ച സർക്കാരിന്റെ നിയന്ത്രണ ആവശ്യകതകളും വിലവർധനവിന് കാരണമാണെന്ന് മാരുതി സുസുക്കി പറഞ്ഞു. നിലവിൽ, മാരുതി സുസുക്കിയുടെ നിരയിൽ ആൾട്ടോ, ആൾട്ടോ K10, ബലേനോ, ബ്രെസ, സെലേറിയോ, സിയാസ്, ഡിസൈർ, ഈക്കോ, എർട്ടിഗ, ഗ്രാൻഡ് വിറ്റാര, ഇഗ്നിസ്, എസ്-പ്രെസ്സോ, സ്വിഫ്റ്റ്, വാഗൺ-ആർ, XL6 എന്നിവ ഉൾപ്പെടുന്നു.
2023 ജനുവരി മുതൽ കിയയുടെ മുഴുവൻ മോഡൽ ലൈനപ്പിന്റെയും വില 50,000 രൂപ വരെ വർധിപ്പിക്കും. ഡിസംബർ 31 -ന് ശേഷമുള്ള എല്ലാ ബുക്കിംഗുകൾക്കും ഇത് ബാധകമാകുമെന്ന് ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ വ്യക്തമാക്കി. ചരക്ക്, ഗതാഗത ചെലവുകൾ വർധിച്ചതിന് അനുസൃതമായിട്ടാണ് ഈ വില വർധനവ്. നിലവിൽ, ബ്രാൻഡിന്റെ പോർട്ട്‌ഫോളിയോയിൽ കാരെൻസ്, കാർണിവൽ, EV6, സെൽറ്റോസ്, സോനെറ്റ് എന്നിവയുണ്ട്.
അവശ്യ സാധനങ്ങളുടെ വില വർധനയ്‌ക്കൊപ്പം, വരാനിരിക്കുന്ന RDE മാനദണ്ഡങ്ങൾക്കനുസൃതമായി വാഹനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് വിലയിൽ വർധനവിന് കാരണമാകുമെന്ന് ടാറ്റ മോട്ടോർസും വ്യക്തമാക്കുന്നു. മോഡൽ നിരയിലുടനീളം പുതുക്കിയ വിലകൾ 2023 ജനുവരി മുതൽ പ്രാബല്യത്തിൽ വരും. പ്രാദേശിക വാഹന ഭീമൻ നിലവിൽ ആൾട്രോസ്, ഹാരിയർ, നെക്സോൺ, നെക്സോൺ ഇവി, പഞ്ച്, സഫാരി, ടിയാഗോ, ടിയാഗോ ഇവി, ടിഗോർ, ടിഗോർ ഇവി എന്നിവ വിൽപ്പനയ്ക്ക് എത്തിക്കുന്നു.
ജർമ്മൻ കാർ നിർമ്മാതാക്കളും തങ്ങളുടെ മുഴുവൻ ലൈനപ്പിന്റെയും വിലകൾ 1.7 ശതമാനം വരെ വർധിപ്പിക്കും, മറ്റുള്ളവരെപ്പോലെ, വർധിച്ചുവരുന്ന ഇൻപുട്ടും പ്രവർത്തന ചെലവും വർധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. A4, A6, A8 L, Q3, Q5, Q7, Q8, S5 സ്പോർട്ട്ബാക്ക്, RS 5 സ്പോർട്ട്ബാക്ക്, RSQ8, e-tron, e-tron സ്പോർട്ട്ബാക്ക്, e-tron GT എന്നിവ നിലവിൽ ഔഡിയുടെ നിരയിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








