ടൂറിസ്റ്റ് ബസുകൾക്ക് പഴയ പ്രൗഡി തിരിച്ചു കിട്ടുമോ? കളർ കോഡിനെ സംബന്ധിച്ച നിർണ്ണായക തീരുമാനം ഇന്ന്

ടൂറിസ്റ്റ് ബസുകൾക്ക് നിറപ്പകിട്ട് തിരികെ വരുമോ? നാട്ടിലെ ബസ് പ്രേമികളെ എല്ലാം നിരാശരാക്കിയ ഒരു തീരുമാനമായിരുന്നു ടൂറിസ്റ്റ് ബസുകൾക്ക് വെള്ള പൂശിയത്. നിറക്കൂട്ടുകളുടെ അതിപ്രസരവും കോംപറ്റീഷനും അതിരു വിട്ടതോടെയാണ് ഇത്തരത്തിൽ ഒരു നീക്കത്തിന് കാണമായതും. എന്നാൽ ഇതിന് ഒരു അയവിന്റെ സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളിൽ നടപ്പാക്കിയ കളര്‍ കോഡ് സംവിധാനത്തില്‍ ഇളവു വരുത്താനുള്ള നീക്കം സംബന്ധിച്ച് ഇന്ന് ചേരുന്ന സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ചര്‍ച്ച ചെയ്യും. വീണ്ടും ടൂസിറ്റ് ബസുകൾ വർണ്ണാഭമാവുമോ എന്ന കാര്യത്തിൽ ഇതോടെ തീരുമാനമാവും.

അതോടൊപ്പം, ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നല്‍കുന്നതിനെ സംബന്ധിച്ച കാര്യത്തിലും ഈ യോഗം തീരുമാനമെടുക്കും എന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിലാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ യോഗം ചേരുന്നത്. മുമ്പ് ആന്റണി രാജു ഗതാഗത മന്ത്രി ആയായിരുന്നപ്പോഴായിരുന്നു ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കളര്‍ കോഡ് സംവിധാനം ഏർപ്പെടുത്തിയത്.

റോഡ് സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വെള്ള നിറം സർക്കാർ നിര്‍ബന്ധമാക്കിയത്. അന്ന് പുതിയ ചട്ടം നിലിൽ വന്നപ്പോൾ ടൂറിസ്റ്റ് ബസ് ഉടമകളിൽ നിന്നും ടൂറിസ്റ്റ് ബസ് പ്രേമികളിൽ നിന്നും വലിയ എതിർപ്പുകളും പ്രതിഷേധവും ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് വാഹനങ്ങൾ അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് നിറങ്ങൾ നിലനിർത്തി ഉപയോിച്ചിരുന്നു.

എന്നാൽ ഈ തീരുമാനം ഇപ്പോൾ ഗതാഗത വകുപ്പ് മന്ത്രി മാറിയതോടെ സര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുകയാണ് എന്ന് സൂചന ലഭിക്കുന്നത്. പക്ഷേ കാര്യങ്ങളിൽ വീണ്ടും ട്വിസ്റ്റ് ഉണ്ട്, ഗതാഗത വകുപ്പ് അനുവദിക്കുന്ന അഞ്ച് നിറങ്ങളില്‍ ഏതെങ്കിലും ഒന്ന് വാഹനത്തിന് നല്‍കാന്‍ സാധിക്കുന്ന തരത്തിലായിരിക്കും മാറ്റം എന്നാണ് റിപ്പോട്ടുൾ സൂചിപ്പിക്കുന്നത്.

വർഷങ്ങൾക്കു മുമ്പ് ഒമ്പതുപേര്‍ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെത്തുടര്‍ന്നാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് നിര്‍ബന്ധമായും കളര്‍കോഡ് നടപ്പാക്കിയത്. വാഹനമോടിക്കന്ന മറ്റ് ഡ്രൈവര്‍മാരുടെ ശ്രദ്ധ നന്നായി പതിയുന്ന വെള്ളനിറമാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഇതിൻപ്രകാരം നിര്‍ദേശിച്ചത്. ഈ കളർകോഡ് STA യോഗം നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു.

റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസുകള്‍ക്ക് ഏകീകൃതനിറം ഏര്‍പ്പെടുത്തിയതിന്റെ ചുവടു പിടിച്ചായിരുന്നു ടൂറിസ്റ്റ് ബസുകള്‍ക്കും കളര്‍ കോഡ് സംവിധാനം കൊണ്ടുവന്നത്. മുകളിൽ സൂചിപ്പിചതു പോലെ അന്ന് വളരെയധികം എതിർപ്പുകളും, അതോടൊപ്പം കളര്‍ കോഡ് സംവിധാനത്തിനെതിരേ ടൂറിസ്റ്റ് ബസ്സുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു എങ്കിലും റോഡ് സുരക്ഷ കണക്കിലെടുത്ത് STA ഗതാഗത വുപ്പിന്റെ ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു.

വടക്കഞ്ചേരി അപകടത്തെ തുടര്‍ന്ന് ബസുകളിലെ അനധികൃത ലൈറ്റുകളും സൗണ്ട് സിസ്റ്റങ്ങളും അധികൃതർ നീക്കം ചെയ്തിരുന്നു. ഈ കർശനമായ നിയന്ത്രണങ്ങള്‍ ബസ് മേഖലയെ വളരെ കാര്യമായി ബാധിച്ചതായി ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനകള്‍ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഈ എതിർപ്പുകളേ എല്ലാം അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജുവും മോട്ടോര്‍ വാഹനവകുപ്പും അവഗണിച്ച് റോഡ് സുരക്ഷ കണക്കിലെടുത്ത് ഇളവുകൾ നിഷേധിക്കുകയായിരുന്നു.

എന്നാൽ ഇപ്പോൾ മന്ത്രി മാറിയതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാടിലും മാറ്റം വന്നിട്ടുണ്ട്. ടൂറിസ്റ്റ് ബസുകള്‍ക്ക് കളര്‍ നല്‍കുന്നതിനെ ഇപ്പോഴത്തെ ഗതാഗത മന്ത്രി ഗണേഷ്‌കുമാര്‍ പരസ്യമായി അനുകൂലിച്ചതോടെയാണ് വകുപ്പിന്റെ നിലപാട് മലക്കംമറിഞ്ഞത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ശുപാര്‍ശയായി കളര്‍മാറ്റവും STA അജന്‍ഡയില്‍ ഇതോടെ ഇടംപിടിച്ചു.

കളര്‍മാറ്റം അനുവദിച്ചാലും അതിരുവിട്ട ചിത്ര പണികളും ഗ്രാഫിക്സുകളും അനുവദിക്കാൻ സാധ്യതയില്ല. അത് കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ ഒന്നും തന്നെ നിറത്തിന്റെ കാര്യത്തില്‍ വലിയ കടുംപിടിത്തം ഇല്ലെന്നതും ഈ മാറ്റത്തിന് ബലമേകുന്നു. വെള്ള പൂശിയ അയ്യോ പാവും ലുക്കിൽ നിന്ന് ടൂറിസ്റ്റ് ബസുകൾക്ക് പഴയ തലയെടുപ്പും പ്രൗഡിയും വീണ്ടെടുക്കാനാവും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Wednesday, July 10, 2024, 16:57 [IST]
English summary
Kerala tourist bus color code transport authority meeting to decide today
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X