ഓടിപിടിക്കണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ; വാഹനയുടമകൾക്ക് സന്തോഷിക്കാം, പക്ഷേ ഈ കാര്യം മറക്കരുത്
കേരളത്തിൽ ഇപ്പോൾ റോഡിലൂടെ പോകുമ്പോൾ ഏതൊരു വാഹനത്തിൻ്റേയും ചിത്രങ്ങൾ എടുത്തതിന് ശേഷം വാഹനത്തിൻ്റെ പുക, ഇൻഷുറൻസ്, ആർസി എന്നിവയെല്ലാം പരിശോധിച്ച് എന്തെങ്കിലും ക്രമക്കേടുണ്ടെങ്കിൽ കേസെടുക്കുന്ന രീതിയാണ് മോട്ടേർാ വാഹന വകുപ്പ് നടത്തിയിരുന്നത്. എന്നാൽ ഇത് പല വാഹനയുടമകൾക്കും പ്രത്യേകിച്ച് ടാക്സി ഉടമകൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതികൾ ഉയർന്ന് വന്നതിൻ്റെ ഭാഗമായ ട്രാൻസ്പോർട്ട് കമ്മീഷണർ ഇതിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃതമായി കേസെടുക്കെരുതെന്നാണ് ഗതാഗത കമ്മീഷണർ ഉത്തരവിട്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കാതിരിക്കുക.
കൃത്യമായ തെളിവുകളുണ്ടായാൽ മാത്രം ഫോട്ടോയെടുത്ത് കേസെടുത്താൽ മതിയെന്നും അത് പോലെ തന്നെ കോണ്‍ട്രാക്ട് ഗ്യാരേജ് വാഹനങ്ങളുടെ ലഗേജ് ക്യാരിയറിൽ മാറ്റം വരുത്തിയാൽ അതിന് കേസെടുക്കേണ്ടെന്നും ഗതാഗത കമ്മീഷണർ തൻ്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ട്രാഫിക് നിയമലംഘനത്തിൻ്റെ പിഴയിലും വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ആദ്യം നമ്മൾക്ക് മദ്യപിച്ച് വാഹനമോടിക്കുന്നതിൻ്റെ പിഴ പരിശോധിക്കാം. പഴയ പിഴത്തുക എന്ന് പറയുന്നത് 1000 മുതൽ 1500 വരെ ആയിരുന്നു.

എന്നാൽ പുതുക്കിയ പിഴത്തുക അനുസരിച്ച് 10000 രൂപയോ 6 മാസം തടവോ ആയിരിക്കും ശിക്ഷ. നിയമം വീണ്ടു തെറ്റിച്ചാൽ 15000 രൂപയോ രണ്ട് വർഷം വരെ തടവോ ലഭിച്ചേക്കാം. ഹെൽമറ്റ് ഉപയോഗിക്കാതെ ഇരുചക്ര വാഹനമോടിച്ചാൽ 100 രൂപയായിരുന്നു പഴയ പിഴത്തുക, എന്നാൽ ഇപ്പോഴത് 1000 രൂപയും 3 മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യും.
സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്താൽ 100 രൂപയായിരുന്ന പിഴത്തുക 1000 ലേക്കും മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് വാഹനമോടിച്ചാലുളള പിഴത്തുക 500 ൽ നിന്ന് 5000 രൂപ ആക്കി മാറ്റുകയും ചെയ്തു.ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാലും പിഴത്തുക 5000 രൂപയാണ്. രണ്ട് പേരിൽ കൂടുതൽ പേരെ ഇരുചക്ര വാഹനത്തിൽ കയറി യാത്ര ചെയ്താലുളള പിഴത്തുക 100 രൂപയിൽ നിന്ന് 1000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.

വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കിൽ 2000 രൂപ പിഴയോ അല്ലെങ്കിൽ 3 മാസം തടവുമാണ്. വീണ്ടും തെറ്റ് ആവർത്തിച്ചാൽ 4000 രൂപയാണ് പിഴ. അത് പോലെ തന്നെ വാഹനത്തിൻ്റെ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 10000 രൂപയോ 6 മാസം തടവോ ലഭിക്കുമെന്നാണ് പുതിയ ശിക്ഷ ക്രമീകരണങ്ങളിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ.
അപകടരമായ രീതിയിൽ വാഹനമോടിച്ചാൽ പഴയ പിഴത്തുക 500 ആയിരുന്നുവെങ്കിൽ പുതുക്കിയ തുക 5000 രൂപയാണ്. അത് പോലെ തന്നെ പലരും ചെയ്യുന്ന ഒരു തെറ്റാണ് ആംബുലൻസിന് വഴി കൊടുക്കാത്തത്. ഒരു ജീവന് വേണ്ടി പായുമ്പോൾ അല്ല നിങ്ങളുടെ അഹങ്കാരം കാണിക്കേണ്ടത്. വഴി കൊടുക്കാതിരുന്നാൽ നിങ്ങൾക്ക് എതിരെ 10000 രൂപ പിഴ ചുമത്താനുളള അധികാരമുണ്ട്.

മലിനീകരണം നിയന്ത്രണ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ PUC സർട്ടിഫിക്കറ്റ് എന്നത് സർക്കാർ നൽകിയതും നിർബന്ധിതവുമായ ഒരു രേഖയാണ്. അത് വാഹനത്തിൽ നിന്ന് പുറന്തള്ളുന്ന പുകയുടെ അളവ് അംഗീകൃത എമിഷൻ മാനദണ്ഡങ്ങൾക്കുള്ളിലാണെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കു. ഈ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് എല്ലാ സമയത്തും റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളിലും ഉണ്ടായിരിക്കണം. ആവശ്യപ്പെടുമ്പോൾ ഈ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തത് ഡ്രൈവർക്കോ കാർ ഉടമയ്‌ക്കോ എതിരെ കനത്ത പിഴ ചുമത്താൻ ഇടയാക്കും.
പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് പറയുമ്പോഴും, മലിനീകരണത്തിന് വാഹനത്തിൽ നിന്ന് വരുന്ന പുകയും ഒരു കാരണമാണ് എന്നോർക്കണം മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി വാഹനം ഫിറ്റ് ആണോയെന്ന് അറിയുന്നതിനാണ്, വാഹനങ്ങളിൽ മലിനീകരണ പരിശോധന നടത്തുന്നത്. ഭൂരിഭാഗം വാഹന ഉടമകൾക്കും അവരുടെ പിയുസി സർട്ടിഫിക്കറ്റുകൾ ഓഫ്‌ലൈനായി ലഭിക്കുമ്പോൾ, അവ ഓൺലൈനായും ലഭിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








