ഇനി ഡ്രൈവിങ്ങ് സ്കൂളിലെ ആശാൻ്റെ ചീത്തവിളി കേൾക്കണ്ട, ഡ്രൈവിങ്ങ് പഠിക്കാൻ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്

ഡ്രൈവിങ്ങ് പഠിക്കുക എന്നത് ഏതൊരാളുടേയും ആഗ്രഹത്തിന് അപ്പുറത്തേക്ക് ഇപ്പോഴത് ഒരു ആവശ്യമാണ്. യുവാക്കളായാലും പ്രായമായവരാണ് എങ്കിലും വാഹനമോടിക്കാൻ അറിഞ്ഞിരിക്കുക എന്നത് ഏറ്റവും അത്യാവശമാണ്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിങ്ങളുടെ ഏതൊരു ആവശ്യത്തിനും സുസജ്ജമാണ്. കെ ബി ഗണേഷ്കുമാറിൻ്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഒരുപാട് മുന്നേറ്റങ്ങൾ നടത്തുന്നുണ്ട്. അതിൻ്റെ ഭാഗമായിട്ടാണ് ഇപ്പോൾ വകുപ്പ് ഒരു മൊബൈൽ ആപ്പ് പുറത്തിറക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. ശാസ്ത്രീയ രീതികൾ അറിഞ്ഞിരിക്കുവാനും അതോടൊപ്പം തന്നെ മോക്ക് ടെസ്റ്റുകളും ആപ്പിലുടെ സാധിക്കും.

അതോടൊപ്പം തന്നെ റോഡ് നിയമങ്ങളും ഡ്രൈവിങ്ങുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ തരത്തിലുള്ള നിയമങ്ങളും വീഡിയോ രൂപത്തിൽ ഈ ആപ്പിലൂടെ ലഭ്യമാകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി,ഇംഗ്ലീഷ്,തമിഴ്,കന്നഡ ഭാഷകളിലും ആപ്പ് ലഭ്യമാകുന്നിലൂടെ മറ്റു സംസ്ഥാനങ്ങളില്‍നിന്നടക്കം ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം എന്നതാണ് ഗുണം.

കേരത്തിലെ മോട്ടോർ വാഹ വകുപ്പിൻ്റെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ കെൽട്രോണിന് കൊടുക്കാനുളള കുടിശിക തുകകൾ കൊടുത്ത് തീർത്ത് റോഡുകളിലെ എഐ ക്യാമറകൾ വീണ്ടും മൂന്നാം കണ്ണ് തുറന്നിട്ടുണ്ട്. കോടതിയിലും സ്റ്റേഷനിലും ഒന്നും പോവാതെ എസ്എംഎസ് (SMS) ആയി ഇൻബോക്സിലേക്ക് വരുന്നന ലിങ്കിൽ ക്ലിക്ക് ചെയ്ത് വളരെ എളുപ്പത്തിൽ ചെലാൻ നമ്പർ ടൈപ്പ് ചെയ്താൽ ഓൺലൈനായി പിഴ അടയ്ക്കാം.

എന്നാൽ ഏഴു ദിവസത്തിനകം ഇത് അടയ്ക്കാത്തവരുടെ പിഴയാണ് വെർച്വൽ കോടതിയിലേക്കു സിസ്റ്റം തന്നെ കൈമാറുന്നത്. അതേസമയം മെസേജുകൾ വൈകി വരുന്നതിനാൽ പലർക്കും സമയത്തിന് പിഴ ഒടുക്കാൻ കഴിയാത്തതായി പരാതികളും എഉയരുന്നുണ്ട്. എസ്എംഎസ് ലഭിച്ചശേഷം എന്തായാലും പിഴയടയ്‌ക്കാൻ നോക്കുമ്പോഴാണ് പലരും തങ്ങളുടെ ഏഴുദിവസത്തെ സമയപരിധി കഴിഞ്ഞു എന്ന സത്യം മനസിലാക്കുന്നത്.

നിലവിൽ 80 ലക്ഷം പേരിൽ നിന്ന് 500 കോടി രൂപയോളം പിഴയീടാക്കാൻ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവ സ്ഥാപിക്കുന്ന സമയത്ത് പല എതിർപ്പുകളും ഒട്ടനവധി വിവാദങ്ങളും ഉണ്ടായെങ്കിലും സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങൾ കൃത്യമായി തടയുന്നതിനൊപ്പം സർക്കാരിന് കാര്യമായ ഒരു വരുമാന മാർഗം കൂടിയാവുകയാണ് നിരത്തുകളിലെ ഈ AI ക്യാമറകൾ എന്ന് നിസംശയം പറയാം.

കഴിഞ്ഞ 2023 ജൂലൈയിലാണ് കേരള സർക്കാർ 232 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ പൊതുമരാമത്ത് പാതകളിൽ 732 AI ക്യാമറകൾ കെൽട്രോണിന്റെ സഹായത്തോടെ സ്ഥാപിച്ചത്. ഈ ക്യാമറകളിൽ കുടുങ്ങുന്ന നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാനുള്ള ചലാൻ അയക്കാനുള്ള ചുമതലയും കെൽട്രോണിനാണ് എന്ന നിലയിലാണ് അന്ന് പദ്ധതി നടപ്പിലാക്കിയത്.

ഈ പറഞ്ഞ നടപടിക്രമങ്ങൾക്കും ചുമതലകൾക്കും എല്ലാം ചേർത്ത് മൂന്ന് മാസത്തിൽ ഒരിക്കൽ 11.6 കോടി രൂപവീതം ധനവകുപ്പ് കെൽട്രോണിന് നൽകണം എന്നായിരുന്നു കരാർ വ്യവസ്ഥ. ഈ തുകയിൽ കുടിശ്ശികയായിരുന്ന കഴിഞ്ഞ നാലുതവണകൾ എല്ലാം തീർക്കാൻ ധനവകുപ്പ് ഫണ്ട് അനുവദിച്ചതോടെയാണ് കെൽട്രോൺ വീണ്ടും പ്രവർത്തനങ്ങൾ തുടങ്ങിയത്. ഈ കഴിഞ്ഞ സെപ്‌റ്റംബറിൽ നൽകേണ്ടിയിരുന്ന തുക മാത്രമാണ് ഇനി ഇതിനായി അനുവദിക്കാനുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 27, 2024, 11:58 [IST]
English summary
Kerala transport department new mobile app for scientific driving methods and mock tests
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X