പുത്തന്‍ സ്‌കോര്‍പിയോ സ്വന്തമാക്കി ഗതാഗത മന്ത്രി! കമന്റ് ബോക്‌സില്‍ തല്ലും തലോടലും
കേരള ചരിത്രത്തിലെ ഏറ്റവും മികച്ച ഗതാഗത മന്ത്രിമാരില്‍ ഒരാളാണ് കെബി ഗണേഷ് കുമാര്‍ (KB Ganesh Kumar) എന്ന കാര്യത്തില്‍ എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് പോലും എതിരഭിപ്രായം കാണില്ല. പൂട്ടിപോകും എന്ന് കരുതിയിരുന്ന സ്ഥാനത്ത് നിന്ന് സമൂല മാറ്റങ്ങളിലൂടെ കെഎസ്ആര്‍ടിസിക്ക് ജീവശ്വാസം പകര്‍ന്ന് പുരോഗതിയിലേക്ക് നയിച്ച് കൊണ്ടിരിക്കുകയാണ് അദ്ദേഹം. മന്ത്രിയായിരിക്കുമ്പോള്‍ പൊതുഗതാഗതത്തിന്റെ കാര്യക്ഷമതയും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയെന്ന് മാത്രമല്ല സംസ്ഥാനത്തുടനീളം റോഡ് സുരക്ഷാ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും മന്ത്രി കൈകൊണ്ടു. ഗതാഗത നിയമലംഘംനം ശ്രദ്ധയില്‍ പെട്ടാല്‍ മുഖംനോക്കാതെ സ്‌പോട്ടില്‍ നടപടിയെടുക്കുന്ന മരന്തിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മന്ത്രിയെന്ന നിലയില്‍ അദ്ദേഹം നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ മാത്രമല്ല അദ്ദേഹത്തിന്റെ പക്കലുള്ള വാഹനങ്ങള്‍ കൂടിയാണ് വണ്ടിപ്രാന്തന്‍മാര്‍ക്ക് കെബി ഗണേഷ്‌കുമാറിനെ ഇഷ്ടപ്പെടാന്‍ കാരണം. വര്‍ഷങ്ങളായി മികച്ച കണ്ടീഷനില്‍ പരിപാലിക്കുന്ന അദ്ദേഹത്തിന്റെ നീല നിറത്തിലുള്ള ടൊയോട്ട ക്വളിസ് അറിയാത്ത വാഹനപ്രേമികള്‍ ഉണ്ടാകില്ല. ആഡംബരത്തിനപ്പുറത്തേക്ക് പെര്‍ഫോമന്‍സ്, ഡിസൈന്‍, സാങ്കേതികവിദ്യ എന്നിവയ്ക്കാണ് അദ്ദേഹം വിലമതിക്കുന്നത്.

മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി എന്നീ ലക്ഷ്വറി ബ്രാന്‍ഡുകളില്‍ നിന്നുള്ള കാറുകള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും കേരളത്തിലെ റോഡുകളിലൂടെ സഞ്ചരിക്കാന്‍ എസ്‌യുവികളും പെര്‍ഫോമന്‍സ് സെഡാനുകളുമാണ് നല്ലതെന്ന അഭിപ്രായത്തിലാണ് കക്ഷിയെന്നാണ് തോന്നുന്നത്. മന്ത്രിയുടെ ഏറ്റവും പുതുതായി വാങ്ങിയ വാഹനം ഇത് ശരിവെക്കുന്നു. മഹീന്ദ്ര പുറത്തിറക്കുന്ന ജനപ്രിയ എസ്‌യുവികളില്‍ ഒന്നായ സ്‌കോര്‍പിയോ N (Mahindra Scorpio N) ആണ് മന്ത്രി ഇപ്പോള്‍ ഗരാജില്‍ എത്തിച്ചിരിക്കുന്നത്.
ജിസിഎന്‍ ന്യൂസ് കേരളയിലാണ് പുത്തന്‍ കാര്‍ ഓടിച്ച് മന്ത്രി ഒരു സ്‌കൂളില്‍ എത്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ വേ്‌ലാഗര്‍ പുതിയ കാര്‍ എങ്ങിനെയുണ്ടെന്നത് ചോദിക്കുമ്പോള്‍ നല്ല അഭിപ്രായമാണ് മന്ത്രി പറയുന്നത്. കറുപ്പ് ഇഷ്ടമായതിനാല്‍ ബ്ലാക്ക് കളര്‍ ഓപ്ഷനാണ് മന്ത്രി തെരഞ്ഞെടുത്തിരിക്കുന്നത്. വര്‍ഷങ്ങളായി മഹീന്ദ്രയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ മോഡല്‍ ആണ് സ്‌കോര്‍പിയോ.

നിലവില്‍ സ്‌കോര്‍പിയോ N കൂടാതെ സ്്‌കോര്‍പിയോ ക്ലാസിക് എന്ന മോഡലും വിപണിയില്‍ ഉണ്ട്. സ്‌കോര്‍പിയോ N 7-സീറ്റര്‍ ലേ ഔട്ടില്‍ മാത്രം വാങ്ങാന്‍ സാധിക്കുമ്പോള്‍ ക്ലാസിക് 7-സീറ്റര്‍, 9-സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ ലഭ്യമാണ്. മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവിയുടെ നിലവിലെ എക്‌സ്‌ഷോറൂം വില 13.20 ലക്ഷം രൂപ മുതല്‍ 24.17 ലക്ഷം രൂപ വരെയാണ്. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, ഹ്യുണ്ടായി അല്‍കസാര്‍ എന്നിവയാണ് ഇതിന്റെ എതിരാളികള്‍.
2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് സ്‌കോര്‍പിയോ N മോഡലിന് തുടിപ്പേകുന്നത്. പെട്രോള്‍ എഞ്ചിന്‍ 200 bhp പവറില്‍ പരമാവധി 380 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 175 bhp പവറും 400 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ഡീസല്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. രണ്ടും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

അടുത്തിടെ ലെവല്‍ 2 ADAS ചേര്‍ത്ത് 7-സീറ്റര്‍ എസ്‌യുവി കമ്പനി അപ്‌ഡേറ്റ് ചെയ്തിരുന്നു. ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, സ്റ്റോപ്പ് ആന്‍ഡ് ഗോ ഉള്ള അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഹൈ ബീം അസിസ്റ്റ്, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, ഫ്രണ്ട് വെഹിക്കിള്‍ സ്റ്റാര്‍ട്ട് അലേര്‍ട്ട് തുടങ്ങിയ സവിശേഷതകളാണ് ADAS സ്യൂട്ടില്‍ ഉള്‍പ്പെടുന്നത്.
ADAS കൂടാതെ 12-സ്പീക്കര്‍ സോണി ഓഡിയോ സിസ്റ്റം, ഫ്രണ്ട് ക്യാമറ, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎമ്മുകള്‍ തുടങ്ങിയ പ്രീമിയം സവിശേഷതകളും സ്‌കോര്‍പിയോയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കരുത്തുറ്റതും ഗാംഭീര്യമുള്ളതുമായ എസ്യുവി വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മഹീന്ദ്ര സ്‌കോര്‍പിയോ ഏറ്റവും മികച്ച ഓപ്ഷനാണ്. പവര്‍ഫുള്‍ എഞ്ചിനുകള്‍, ആകര്‍ഷകമായ സൗകര്യങ്ങള്‍, ധാരാളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സീറ്റിംഗ് കോണ്‍ഫിഗറേഷനുകള്‍ എന്നിവയെല്ലാമാണ് ഇതിനെ ജനപ്രിയമാക്കുന്നത്.


Click it and Unblock the Notifications








