MLA ബോർഡ് ക്വാളീസിൽ നിന്ന് സിയറയിലേക്ക്; ഗണേഷ്‌കുമാറിൻ്റെ ഗാരേജിലേക്ക് ടാറ്റയുടെ ഇതിഹാസവും
കേരളത്തിൻ്റെ പ്രിയപ്പെട്ട ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പുതിയ ടാറ്റ സിയറ ടെസ്റ്റ് ഡ്രൈവ് നടത്തിയതോടെ, 90കളിലെ ഒരു ഐക്കൺ എസ്‌യുവി വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ടാറ്റ ഡീലർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ, മന്ത്രി വാഹനം വിശദമായി പരിശോധിച്ച ശേഷം ഡ്രൈവർ സീറ്റിൽ ഇരിക്കുന്നതും സിയറ ഓടിക്കുന്നതും കാണാം. ടെസ്റ്റ് ഡ്രൈവ് മാത്രമല്ല, മന്ത്രി വാഹനം ബുക്ക് ചെയ്തതായും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടെ, പുതിയ ടാറ്റ സിയറ സ്വന്തമാക്കുന്ന ആദ്യ മന്ത്രി എന്ന നേട്ടവും ഗണേഷ്കുമാറിന് സ്വന്തം.
1990കളിൽ ഇന്ത്യൻ വിപണിയിലെത്തിയ ടാറ്റ സിയറ, മൂന്ന് ഡോറുകളും വലിയ ഗ്ലാസ് ഏരിയയും കൊണ്ട് വ്യത്യസ്തത സൃഷ്ടിച്ച മോഡലായിരുന്നു. പിന്നീട് വിപണിയിൽ നിന്ന് പിന്മാറിയെങ്കിലും, വർഷങ്ങൾക്ക് ശേഷം ആ പേര് വീണ്ടും വണ്ടിപ്രാന്തൻമാരുടെ ഹൃദയത്തിൽ നിറയുകയാണ്. പുതിയ സിയറ, പഴയ ഓർമ്മകളെ നിലനിർത്തി കൊണ്ട് തന്നെ, ഇന്നത്തെ ഡിസൈൻ, സുരക്ഷാ, എമിഷൻ മാനദണ്ഡങ്ങൾ പാലിച്ചാണ് തിരിച്ചെത്തിയിരിക്കുന്നത്.

പിന്നിലെ സീറ്റുകൾ, യാത്രക്കാർക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്നു. കൂടാതെ, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളും, ആംറെസ്റ്റും നൽകിയിട്ടുണ്ട്. സ്വകാര്യതയ്ക്കായി, മാനുവൽ സൺ ബ്ലൈൻഡുകളും, B-പില്ലറിൽ സ്പീക്കറുകളും നൽകിയിരിക്കുന്നു. വലിയ ഡോർ പോക്കറ്റുകൾ ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് നൽകുന്നുണ്ട്. ഓരോ വാതിലിലും, ലൈറ്റുകളും, മുന്നറിയിപ്പ് ലൈറ്റുകളും വാഹനത്തിൻ്റെ സുരക്ഷ വർദ്ധിപ്പിക്കുന്നു.
എല്ലാ ഇന്റീരിയർ ലൈറ്റിംഗിലും LED സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നു. പിന്നിലെ യാത്രക്കാർക്ക് ചാർജിംഗ് സോക്കറ്റുകളും, എസി വെന്റുകളും ലഭ്യമാണ്. വ്യക്തിഗത ഇൻഫോടൈൻമെൻ്റ് സ്ക്രീനുകൾ ഘടിപ്പിക്കാനുള്ള സൗകര്യവും നിങ്ങൾക്ക് ടാറ്റ സിയറയിൽ ലഭിക്കുന്നുണ്ട്. ടോപ് വേരിയന്റുകളിൽ, ട്രിപ്പിൾ-സ്‌ക്രീൻ ലേഔട്ട് ഉൾപ്പെടുന്നു.

സ്മാര്‍ട്ട് പ്ലസ്, പ്യുവര്‍, പ്യുവര്‍ പ്ലസ്, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നീ 7 വേരിയൻ്റുകളില്‍ അണിനിരത്തിയിരിക്കുന്ന സിയറയ്ക്ക് 11.49 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. ടാറ്റ സിയറയുടെ അക്കംപ്ലിഷ്‌ഡ് 1.5 ലിറ്റർ NA പെട്രോൾ മാനുവൽ വേരിയൻ്റിന് 17.99 രൂപയിൽ നിന്നാണ് വില ആരംഭിക്കുന്നത്. അതേസമയം അക്കംപ്ലിഷ്‌ഡ് ടർബോ ഓട്ടോമാറ്റിക്കിന് 19.99 ലക്ഷവും അക്കംപ്ലിഷ്‌ഡ് പ്ലസ് ഓട്ടോമാറ്റിക്കിന് 20.99 ലക്ഷവുമാണ് എക്സ്ഷോറൂം വില.
ടാറ്റ സിയറ അക്കംപ്ലിഷ്‌ഡ് 1.5 ഡീസൽ മാനുവലിന് 18.99 ലക്ഷവും അക്കംപ്ലിഷ്‌ഡ് 1.5 ഡീസൽ ഓട്ടോമാറ്റിക്കിന് 20.29 ലക്ഷവുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. അക്കംപ്ലിഷ്‌ഡ് പ്ലസ് 1.5 ഡീസൽ മാനുവലിന് 19.99 ലക്ഷവും അക്കംപ്ലിഷ്‌ഡ് പ്ലസ് 1.5 ഡീസൽ ഓട്ടോമാറ്റിക്കിന് 21.29 ലക്ഷവും വില നൽകേണ്ടി വരും. എന്തായാലും എല്ലാ മോഡേൺ ഫീച്ചറുകളും കുത്തിനിറച്ചെത്തുന്ന ടോപ്പ് വേരിയൻ്റുകളുടെ വിലയും മാന്യമായി നിശ്ചയിക്കാൻ ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ടെന്നത് വലിയ കാര്യമാണ്.

സിയറയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് നിലവിൽ ലഭ്യമായുള്ളത്. ആദ്യത്തേത് 106 bhp പവറുള്ള 1.5 ലിറ്റർ NA പെട്രോളാണ്. രണ്ടാമത്തേത് 116 bhp കരുത്തുള്ള 1.5 ലിറ്റർ ഡീസലാണ്. അതേസമയം മൂന്നാമത്തേത് 160 bhp പവറുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റാണ്. ഗിയർബോക്സ് ഓപ്ഷനുകളിൽ NA പെട്രോളിന് 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡിസിടി, ഡീസലിന് 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക്, ടർബോ-പെട്രോളിന് 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് അണിനിരത്തിയിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








