ഗാരേജ് തുടങ്ങി ഒരാഴ്ച്ചയ്ക്കുളളിൽ ഔഡി A7 വാങ്ങിയ സുന്ദരി; ഈ യുവസംരഭകയെ മനസിലായോ

ഒരു ബിസിനസ് ഒക്കെ തുടങ്ങി കാശുണ്ടാക്കി ഇഷ്ടപ്പെട്ട വാഹനങ്ങൾ വാങ്ങണമെന്ന് നിങ്ങൾ പലപ്പോഴും ചിന്തിച്ചേക്കാം. നന്നായി പ്ലാൻ ചെയ്ത് ഒരു ബിസിനസ് ആരംഭിച്ചില്ല എങ്കിൽ അത് വലിയ പരാജയത്തിലേക്ക് ആയിരിക്കും പോകുക. ഒരു ബിസിനസ് തുടങ്ങി അധികം താമസിക്കാതെ തന്നെ ഒരു ആഡംബര വാഹനം സ്വന്തമാക്കാൻ സാധിച്ചാലോ. അത്തരത്തിലൊരു സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് കേരളത്തിലെ ഒരു യുവ സംരഭക. എന്താണ് ബിസിനസ് എന്നല്ലേ ഇപ്പോൾ ആലോചിക്കുന്നത്. നിങ്ങളുടെ എല്ലാം വാഹനത്തെ കുളിപ്പിച്ച് കുട്ടപ്പനാക്കി തിളക്കമുളളതാക്കുന്ന ഒരു ഗാരേജാണ് നുമീത ലാലു ആരംഭിച്ചിരിക്കുന്നത്.

കൊച്ചി കടവന്ത്രയിലാണ് ഗാരേജ് 07 എന്ന് പേര് നൽകിയിരിക്കുന്ന കാർ ഡീറ്റെയിലിങ്ങ് ഷോപ്പ് ആരംഭിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിനായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനത്തിനോടനുബന്ധിച്ച് എല്ലാ സേവനങ്ങൾക്കും അൻപത് ശതമാനം ഓഫർ ആണ് നൽകിയിരിക്കുന്നത്. ആദ്യത്തെ 30 ദിവസത്തേക്ക് മാത്രമാണ് ഈ ഓഫർ കേട്ടോ. ഇനി നുമീത സ്വന്തമാക്കിയ വാഹനത്തിലേക്ക് വന്നാൽ ഔഡിയുടെ മികച്ച സെഡാനായ A7 ആണ് കേരത്തിലെ പ്രശസ്ത ലക്ഷ്വറി പ്രീ ഓൺഡ് വാഹന ഡീലേഴ്സായ റോയൽ ഡ്രൈവ് ഷോറൂമിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്.

A7

ഔഡി A7 എന്ന മോഡൽ നിലവിൽ വിൽപ്പനയ്ക്കില്ലാത്ത മോഡലാണ്. പെട്രോൾ,ഡീസൽ എന്നീ രണ്ട് വേരിയൻ്റുകളിലായിരുന്നു വാഹനം ലഭ്യമായിരുന്നത്. 3.0 TFSI പെട്രോൾ, 3.0 TDI ഡീസൽ മോഡലുകളാണ് ഉണ്ടായിരുന്നത്. വാഹനത്തിൻ്റെ വേഗത മണിക്കൂറിൽ 250 കിലോമീറ്റർ ആണ്. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഓഡി സെനോൺ പ്ലസ് ഹെഡ്‌ലൈറ്റുകൾ, കീലെസ് ഗോ, ഓഡി ഡ്രൈവ് സെലക്ട്, 12-വേ, വെന്റിലേഷനോടുകൂടിയ ഡ്രൈവർ സീറ്റ്, ഒരു ബോസ്® സൗണ്ട് സിസ്റ്റം, എന്നിങ്ങനെ നിരവധി ഫീച്ചറുകളുള്ള വാഹനമാണിത്.

ഔഡിയുടെ ഏറ്റവും പുതിയ വാർത്തകളിലേക്ക് നോക്കിയാൽ ഇന്ത്യയിലെ വെബ്സൈറ്റിൽ നിന്ന് രണ്ട് മോഡലുകളെ നീക്കം ചെയ്തിരിക്കുകയാണ് കമ്പനി. A8 L സെഡാനും RS 5 സ്‌പോർട്‌ബാക്കും ആണ് കമ്പനി നീക്കിയ രണ്ട് മോഡലുകൾ. CBU യൂണിറ്റായിട്ടാണ് ഈ രണ്ട് മോഡലുകളും എത്തിച്ചിരുന്നത്. 1.63 കോടി രൂപയും 1.13 കോടി രൂപയുമാണ് രണ്ട് വാഹനങ്ങളുടെ എക്സ്ഷോറൂം വില. 2021-ലായിരുന്നു ഔഡി തങ്ങളുടെ RS5 സ്പോർട്ബാക്ക് മോഡൽ രാജ്യത്ത് അവതരിപ്പിച്ചത്.

450hp കരുത്ത് പുറപ്പെടുവിക്കുന്ന 2.9 ലിറ്റർ, ട്വിൻ-ടർബോ V6 എഞ്ചിനാണ് ഇതിന് ലഭിച്ചിരുന്നത്. 2 ഡോർ പതിപ്പിൻ്റെ പിൻഗാമിയായി രാജ്യത്ത് എത്തിയ മോഡലിന് രാജ്യത്ത് വലിയ സ്വീകാര്യത തുടക്കത്തിൽ ലഭിച്ചിരുന്നു. ഔഡി A8 -ലേക്ക് വന്നാൽ അവസാന മോഡൽ അവതരിപ്പിച്ചത് 2022-ലായിരുന്നു. A8 ഇന്ത്യയിൽ ലോംഗ്-വീൽബേസ് വേരിയൻ്റിലും 4,5 സീറ്റ് കോൺഫിഗറേഷനുകളിലും നൽകിയിരുന്നു. ക്വാട്രോ ഓൾ-വീൽ ഡ്രൈവുള്ള 340hp പരമാവധി പവർ പുറപ്പെടുവിക്കുന്ന, 3.0-ലിറ്റർ, ടർബോ-പെട്രോൾ V6 എഞ്ചിനായിരുന്നു ഇതിന് കരുത്ത് പകരുന്നത്.

ജനുവരി മുതൽ ഔഡിയും വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു. ഔഡിയുടെ ലൈനപ്പിലേക്ക് നോക്കിയാൽ ഇതിൽ A4, A6 പോലുള്ള എ-സീരീസ് സെഡാനുകളും അടുത്തിടെ പുറത്തിറക്കിയ Q7 ഫേസ്‌ലിഫ്റ്റ്, Q8 മോഡലുകൾ പോലുള്ള നിരവധി എസ്‌യുവികളും ഉൾപ്പെടുന്നുണ്ട് എന്നതാണ പ്രത്യേകത. ക്യൂ 3, സ്‌പോർട്ട്ബാക്ക് ഡെറിവേറ്റീവ് തുടങ്ങിയ കോംപാക്റ്റ് ഓഫറുകളും ഇ-ട്രോൺ ബാഡ്ജിന് കീഴിലുള്ള നിരവധി ഇലക്ട്രിക് മോഡലുകളും ഉയർന്ന പ്രകടനമുള്ള ആർഎസ് വാഹനങ്ങളുടെ നീണ്ട നിരയും ഔഡിയുടെ ലൈനപ്പിൽ സ്ഥാനം പിടിക്കുന്നുണ്ട്.

A7

തങ്ങളുടെ മോഡൽ നിരയിലേക്ക് 2025 മോഡൽ Q7 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയിരിക്കുകയാണ്. ലക്ഷ്വറി എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് നവംബറിൽ ആരംഭിച്ചിരുന്നു. 2025 മോഡൽ ഔഡി Q7 കമ്പനിയുടെ ഔറംഗബാദ് പ്ലാൻ്റിൽ പ്രാദേശികമായാണ് നിർമിക്കുന്നത്. പുത്തൻ എസ്‌യുവിയിലെ മാറ്റങ്ങളിലേക്ക് വന്നാൽ റീഡിസൈൻ ചെയ്‌ത മുൻവശമായിരിക്കും ഏറ്റവും ശ്രദ്ധേയം. നിലവിലെ മോഡലിലെ തിരശ്ചീന സ്ലാറ്റുകൾക്ക് പകരമായി ഒക്ടഗണൽ ഫ്രണ്ട് ഗ്രില്ലാണ് പ്രധാന ആകർഷണം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

A7

More from DriveSpark

Article Published On: Saturday, February 15, 2025, 14:11 [IST]
English summary
Kerala young women entrepreneur numeeta lalu brings home audi a7 video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X