വീട് വയ്ക്കുന്നവരുടെ പ്രിയപ്പെട്ട രാജശിൽപ്പി;ദി എർത്ത് സ്ഥാപനയുടമ സ്വന്തമാക്കിയ ആഡംബര എസ്‌യുവി കണ്ടോ

സ്വന്തമായിട്ടൊരു വീട് വയ്ക്കുക എന്നത് ഏതൊരാളുടേയും സ്വപ്നമാണ്. തൻ്റെ പ്രിയപ്പെട്ട ഭവനം ഒരാൾ മനസിൽ കാണുന്നത് പോലെ തന്നെ പകർത്തുന്നവരാണ് ഒരു മികച്ച ആർക്കിടെക്ട്. കേരളത്തിലെ തന്നെ വളരെ പ്രശസ്ത ആർക്കിടെക്ട് കമ്പനിയാണ് ദി എർത്ത് എന്നത്. പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന ഒരു ഭവനം നിർമിക്കുന്നതിൽ പ്രഗത്ഭരാണ് ഇവർ. ദി എർത്ത് എന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥരിലൊരാളായ വിവേക് തൻ്റെ സാരഥിയായി ജർമൻ എഞ്ചിനിയർമാരുടെ കരവിരുതിൽ തീർത്ത ഒരു ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്. അതേ ബിഎംഡബ്ല്യു X1 എന്ന മോഡലാണ് പ്രശസ്ത ആർക്കിടെക്ടായ വിവേക്ക് തൻ്റെ ഗാരേജിലേക്ക് ചേർത്തിരിക്കുന്നത്.

ബാവേറിയന്‍ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ എസ്‌യുവിയാണ് X1. എസ്‌യുവി X1 sDrive18i പെട്രോള്‍, X1 sDrive18d ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. 50.90 ലക്ഷം മുതല്‍ 53.80 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇതില്‍ ചൈതന്യ തെരഞ്ഞെടുത്തിരിക്കുന്നത് ഏത് വേരിയന്റാണെന്ന് വ്യക്തമല്ല. X1 പെട്രോള്‍ ആണെങ്കില്‍ 64.71 ലക്ഷം രൂപയും ഡീസലാണെങ്കില്‍ 68.77 ലക്ഷം രൂപയുമാണ് ഓണ്‍-റോഡ് വിലയായി മുടക്കേണ്ടത്.

keralas famous architect vivek buys bmw x1

പവര്‍ട്രെയിന്‍ വശം നോക്കുമ്പോ എസ്യുവിയുടെ ആദ്യത്തെ 1.5 ലിറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ യൂണിറ്റ് 136 bhp പവററും 230 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മറുവശത്ത് 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ഡീസല്‍ മോട്ടോര്‍ 150 bhp പവറും 360 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി വരുമ്പോള്‍ ഡീസലില്‍ 7-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ലഭിക്കുക.

വലിയ കിഡ്നി ഗ്രില്‍, മെലിഞ്ഞ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ബമ്പറിന് ബ്ലാക്ക്-ഔട്ട് ഇന്‍സേര്‍ട്ടുകളോട് കൂടിയ കോണാകൃതിയിലുള്ള ക്രീസുകള്‍ എന്നിവയാണ് മുന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളും 18 ഇഞ്ച് അലോയ് വീലുകളുമാണ് വശങ്ങളിലെ പ്രധാന ആകർഷണം. പിന്‍ഭാഗത്ത് സ്ലിം റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍-ലാമ്പുകളും ബമ്പറില്‍ സില്‍വര്‍ ഇന്‍സെര്‍ട്ടുകളുള്ള ഒരു സ്‌കള്‍പ്പ്ഡ് ടെയില്‍ ഗെയിറ്റും കാണാം. M സ്പോര്‍ട്ട് വേരിയന്റുകളിലെ ബമ്പറുകള്‍ക്ക് സ്പോര്‍ട്ടിയര്‍ ഡിസൈനും വരുന്നു.

10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.70 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാര്‍ ടെക്, ഡ്യുവല്‍ സോണ്‍ എസി, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഓട്ടോമാറ്റിക് ടെയില്‍ഗേറ്റ് ഓപ്പറേഷന്‍, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിങ്ങനെ ആഡംബര ഫീച്ചറുകളുടെ നിര തന്നെ എസ്‌യുവിയുടെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.

X1 എന്ന മോഡലിൻ്റെ ഇലക്ട്രിക് പതിപ്പാണ് iX1. 4,616 മില്ലീമീറ്റർ നീളവും 2,800 മില്ലീമീറ്റർ വീൽബേസും ഉള്ള വാഹനം, അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വലിയ ഇന്റീരിയർ നൽകുന്ന മോഡലായി മാറിയിരിക്കുകയാണ് iX1 ലോങ്ങ് വീൽ ബേസ് മോഡൽ. വിശാലമായ ക്യാബിനിൽ വൈഡ്‌സ്‌ക്രീൻ കർവ്ഡ് ഡിസ്‌പ്ലേയും ആഡംബര ഫീച്ചറുകളും ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ നൽകിയിരിക്കുന്നു, ഇത് ആകർഷകമായ അന്തരീക്ഷം വാഹനത്തിൻ്റെ ഉളളിൽ സൃഷ്ടിക്കുന്നു.

keralas famous architect vivek buys bmw x1

മിനറൽ വൈറ്റ്, കാർബൺ ബ്ലാക്ക് തുടങ്ങിയ വിവിധ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. അഞ്ചാം തലമുറ BMW eDrive സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന iX1, 204 hp ഉം 250 Nm ടോർക്കും നൽകുന്ന ഉയർന്ന കാര്യക്ഷമമായ ഇലക്ട്രിക് മോട്ടോറിനെയാണ് ബ്രാൻഡ് ഇതിലും അവതരിപ്പിക്കുന്നത്. ഇത് തൽക്ഷണ ആക്സിലറേഷനും ഒറ്റ ചാർജിൽ 531 കിലോമീറ്റർ മികച്ച ഡ്രൈവിംഗ് റേഞ്ചും പ്രാപ്തമാക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, April 17, 2025, 17:47 [IST]
English summary
Keralas famous architect vivek pp brings home new bmw x1 checkout the video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X