കേക്ക് വിറ്റും BMW വാങ്ങാം! ഇത് ​കൈപുണ്യത്തിന്റെ ​​കൈക്കരുത്തിൽ ആൻ പ്രിയ എഴുതിയ വിജയ പാഠം

ഏതൊരാഘോഷത്തിനും മധുരം പകരാൻ കേക്ക് കഴിഞ്ഞിട്ടേയുളളു വേറെ എന്ത് മധുരപലഹാരങ്ങളും ഉളളു. കേക്ക് ഉണ്ടാക്കുന്നത് വളരെ സിംപിളല്ലേ എന്നൊക്കെ പറയുമായിരിക്കും. പക്ഷേ കേക്കിൽ നിങ്ങൾ ആവശ്യപ്പെടുന്ന രൂപങ്ങൾ നിർമിക്കുന്നത് അത്ര ചെറിയ കാര്യമല്ല. സെലിബ്രിറ്റികളോ, കാർട്ടൂൺ കഥാപാത്രങ്ങളോ, എന്തിന് നിങ്ങളുടെ തന്നെ രൂപങ്ങൾ നിർമിക്കാൻ സാധിക്കും. അത്തരത്തിൽ കേരളത്തിലെ തന്നെ ഏറ്റവും മിച്ച കേക്ക് ആർട്ടിസ്റ്റുകളിൽ ഒരാളാണ് ആൻ പ്രിയ. ഇന്ത്യൻ ഐസ്ക്രീം മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ്റെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ഒരാൾ കൂടിയാണ് ആൻ. ആനിൻ്റെ ജീവിതത്തിലേക്ക് കൂടുതൽ മധുരം പകരാൻ ഒരു ജർമൻ അതിഥി കൂടി എത്തിയിരിക്കുകയാണ്.

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ 2 സീരീസ് ഗ്രാൻകൂപ്പെ സെഡാനാണ് കേക്കുകളുടെ മഹാറാണി സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ കൊച്ചിയിലെ മുൻനിര വിതരണക്കാരായ ബിഎംഡബ്ല്യു ഓട്ടോക്രാഫ്റ്റിൽ നിന്നും പുത്തൻ കാറിന്റെ ഡെലിവറി എടുക്കുന്നതിന്റെ വീഡിയോയും ഡീലർഷിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം എത്തിയാണ് പുതിയ അതിഥിയെ ആൻ പ്രിയ കൂടെ കൂട്ടിയിരിക്കുന്നത്.

cake artist ann Priya buys bmw 2 series

ബിഎംഡബ്ല്യുവിന്റെ ഫോർ-ഡോർ-കൂപ്പെ ലൈനപ്പിലെ ഏറ്റവും ചെറിയ മോഡലാണ് 2 സീരീസ് ഗ്രാൻ കൂപ്പെ. ചെറിയ 1 സീരീസ് സെഡാനും 3 സീരീസിനും ഇടയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ മെർസിഡീസ് ബെൻസ് CLA മോഡലുമായി മത്സരിക്കുന്ന കാർ സ്റ്റൈലിഷ് ഫോർ-ഡോർ കൂപ്പെ എന്ന നിലയിൽ വേറിട്ടുനിൽക്കുന്ന ഒന്നുകൂടിയാണ്. ജർമൻ ബ്രാൻഡിന്റെ പുതിയ FAAR ആർക്കിടെക്ച്ചർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കൂപ്പെ നിർമിച്ചിരിക്കുന്നതും.

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻകൂപ്പെയുടെ 220d M സ്പോർട്ടിന്റെ ഡീസൽ പതിപ്പാണ് ഗായകൻ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ 2.0 ലിറ്റർ ഡീസൽ എഞ്ചിന് 188 bhp പവറിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 8-സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർബോക്‌സ്. ഇതുകൂടാതെ 177 bhp പവറിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിനും കാറിലുണ്ട്. 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയാണ് ലക്ഷ്വറി സെഡാന്റെ പെട്രോൾ മോഡലുകൾ വരുന്നത്.

46.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻകൂപ്പെയുടെ 220d M സ്പോർട്ട് വേരിയന്റാണ് ആൻ സ്വന്തമാക്കിയിരിക്കുന്നത്. ടാക്‌സും ഇൻഷുറൻസ് ചെലവുകളുമെല്ലാമായി ഈ ആഡംബര കാർ നിരത്തിലിറക്കാൻ കൊച്ചിയിൽ 59.21 ലക്ഷം രൂപയോളം ഓൺ-റോഡ് വില മുടക്കേണ്ടി വരുമെന്നാണ് കണക്കുകൾ.

ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡല്‍ ആണെങ്കിലും സെഡാന്‍ വെറും 7.1 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കും. ഡീസല്‍ വേരിയന്റുകള്‍ ഇതിനേക്കാള്‍ 0.4 സെക്കന്‍ഡ് അധികം എടുക്കും. സെഡാനില്‍ ജെസ്റ്റര്‍ കണ്‍ട്രോള്‍ ഫീച്ചറോടുകൂടിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ആറ് മൂഡുകളുള്ള ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷനുള്ള സ്പോര്‍ട്സ് സീറ്റുകള്‍, പനോരമിക് ഗ്ലാസ് റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ് എന്നീ ഫീച്ചറുകള്‍ വരുന്നു.

cake artist ann Priya buys bmw 2 series

ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, പാര്‍ക്ക് അസിസ്റ്റ് ഫീച്ചറുള്ള റിവേഴ്‌സ് ക്യാമറ, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെയുടെ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെയുടെ എതിരാളി മെര്‍സിഡീസ് ബെന്‍സ് A-ക്ലാസ് സെഡാനാണ്.

cake artist ann Priya buys bmw 2 series

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, April 25, 2025, 16:33 [IST]
English summary
Keralas famous cake artist ann priya brings home bmw 2 series images inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X