കേരളത്തിലെ ആദ്യ ഫെറാറി റോമയ്‌ക്കൊപ്പം പുതിയ കാര്‍ണിവലും മുറ്റത്തെത്തിച്ച് മലയാളി കോടീശ്വരന്‍

മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന ഉല്‍പ്പന്ന മേഖലയില്‍ ലോകത്തിലെ മുന്‍നിര കമ്പനികളിലൊന്നാണ് മലയാളികളുടെ സ്വന്തം സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്. ഗ്ലോബല്‍ ഒലിയോറെസിന്‍ വിപണിയില്‍ 30 ശതമാനത്തിന് മുകളില്‍ ആഗോളവിപണിവിഹിതമുള്ള കമ്പനിയുടെ വിറ്റുവരവ് 2000 കോടിയോളമാണ്. 95 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സിന്തൈറ്റിന് ചൈന, യു.എസ്, ബ്രസീല്‍, ശ്രീലങ്ക, വിയറ്റ്നാം എന്നിവിടങ്ങളില്‍ സജീവ സാന്നിധ്യമുണ്ട്. ഇതില്‍ ബ്രസീലിലും ചൈനയിലും ഫാക്ടറികളുമുണ്ട്. പിതാവ് സിവി ജേക്കബ് തുടങ്ങി വെച്ച ബിസിനസ് സാമ്രാജ്യം ഇന്ന് മാനംമുട്ടെ വളര്‍ത്തിയിരിക്കുകയാണ് ഡോ. വിജു ജേക്കബ്. കേരളത്തിലെ വാഹനപ്രേമികള്‍ക്ക് സുപരിചിതമായ നാമം കൂടിയാണ് വിജു ജേക്കബ്.

കേരളത്തില്‍ നിന്ന് ആദ്യമായി ഫെറാറി റോമ സ്വന്തമാക്കി കൊണ്ട് വിജു ഏതാനും മാസങ്ങള്‍ മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ വര്‍ഷം മെയിലാണ് മെര്‍സിഡീസ് മെയ്ബാക്ക്, മെര്‍സിഡീസ് ജി-വാഗണ്‍, ബിഎംഡബ്ല്യു കാറുകള്‍ അണിനിരക്കുന്ന ഗരാജിലേക്ക് 4.20 കോടി രൂപ വില വരുന്ന ഫെറാറി റോമ കൂപ്പെ സ്‌പോര്‍ട്‌സ് കാര്‍ എത്തിയത്. ഇപ്പോള്‍ കേരളത്തില്‍ നിന്ന് ആദ്യമായി 2024 കിയ കാര്‍ണിവല്‍ ലിമോസിന്‍ സ്വന്തമാക്കുന്ന വ്യക്തിയായി മാറിയിരിക്കുകയാണ് വിജു ജേക്കബ്.

viju jacob carnival

കൊച്ചിയിലെ നെട്ടൂരിലുള്ള കിയ ഡീലര്‍ഷിപ്പില്‍ നിന്നാണ് സിന്തൈറ്റ് എംഡി പുത്തന്‍ കാര്‍ ഡെലിവറിയെടുത്തത്. ഗ്രാന്‍ഡായ ചടങ്ങില്‍ വെച്ചായിരുന്നു കാറിന്റെ ഡെലിവറി. പുത്തന്‍ കാര്‍ ഏറ്റുവാങ്ങാനായി കുടുംബാംഗങ്ങളും ഡോ. വിജു ജേക്കബിനെ അനുഗമിച്ചിരുന്നു. തന്റെ ജീവിതത്തിലെ മികച്ച കാര്‍ ഡെലിവറികളില്‍ ഒന്നായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ആദ്യ വാരമാണ് കിയ പുതിയ തലമുറ കാര്‍ണിവല്‍ ഇന്ത്യയില്‍ എത്തിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്കെത്തിയ നാലാം തലമുറ കാര്‍ണിവലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഇന്ത്യയിലെത്തിത്. ലിമോസിന്‍, ലിമോസിന്‍ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വിപണിയില്‍ എത്തുന്ന പുതിയ നാലാം തലമുറ കിയ കാര്‍ണിവലിന് ഇന്ത്യയില്‍ 63.90 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

viju jacob carnival

7-സീറ്റര്‍ ഓപ്ഷനില്‍ മാത്രമാണ് കാര്‍ണിവല്‍ വാങ്ങാനാവുക. ഗ്ലേസിയര്‍ വൈറ്റ് പേള്‍, ഫ്യൂഷന്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളാണ് എംപിവിക്ക് കൊടുത്തിരിക്കുന്നത്. ഇതില്‍ ബ്ലാക്ക് കളര്‍ ഓപ്ഷനാണ് വിജു ജേക്കബ് തെരഞ്ഞെടുത്തിരിക്കുന്നത്. രൂപത്തിലും ഭാവത്തിലും മാറ്റം കൊണ്ടുവന്നിട്ടുണ്ടെങ്കിലും മുന്‍ഗാമിയുടെ പവര്‍ട്രെയിന്‍ ഓപ്ഷന്‍ 2024 കാര്‍ണിവലില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

193 bhp പവറും 441 Nm ടോര്‍ക്കും നല്‍കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുത്തന്‍ കാര്‍ണിവലിന്റെ ഹൃദയം. എഞ്ചിന്‍ 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡലായാണ് എംപിവി ഇന്ത്യന്‍ തീരത്തെത്തിയത്. 2+2+3 സീറ്റിംഗ് ലേഔട്ടില്‍ വരുന്ന് പുതിയ കാര്‍ണിവലിന് ഹീറ്റിംഗും വെന്റിലേഷനും ഉള്ള രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകളും ക്രമീകരിക്കാവുന്ന ലെഗ് സപ്പോര്‍ട്ടും ലഭിക്കുന്നു.

viju jacob carnival

ഡ്യുവല്‍ കര്‍വ്ഡ് ഡിസ്പ്ലേകള്‍, 4-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ഡ്യുവല്‍ ഇലക്ട്രിക് സണ്‍റൂഫുകള്‍, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 11-ഇഞ്ച് ഹെഡ്-അപ്പ് ഡിസ്പ്ലേ, സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, 12-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ചാര്‍ജിംഗ് പാഡുകള്‍. HVAC കണ്‍ട്രോളുകള്‍, ഹാപ്റ്റിക് ടച്ച് സര്‍ഫസുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, പവര്‍ഡ് സ്ലൈഡിംഗ് റിയര്‍ ഡോറുകള്‍, ഹീറ്റിംഗ്, വെന്റിലേഷന്‍ സീറ്റുകള്‍, എക്സ്റ്റന്‍ഡബിള്‍ ലെഗ് സപ്പോര്‍ട്ട് എന്നിവയാണ് എംപിവിയുടെ അകത്തളത്തില്‍ ഒരുക്കിയിട്ടുള്ളത്.

8 എയര്‍ബാഗുകള്‍, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ESC, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, TPMS, ഫ്രണ്ട്, റിയര്‍, സൈഡ് പാര്‍ക്കിംഗ് സെന്‍സറുകള്‍, 360-ഡിഗ്രി ക്യാമറ, ADAS ലെവല്‍ 2 സ്യൂട്ട് എന്നിവയാണ് കാര്‍ണിവലിലെ സേഫ്റ്റി ഫീച്ചറുകള്‍. എംപിവിയുടെ ADAS ഫീച്ചറുകളില്‍ ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഫ്രണ്ട് കൊളീഷന്‍ വാര്‍ണിംഗ്, അവോയ്ഡന്‍സ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

കംപ്ലീറ്റ്ലി നോക്ഡ് ഡൗണ്‍ (CKD) യൂണിറ്റായി ഇറക്കുമതി ചെയ്യുന്നതിനാല്‍ ഉയര്‍ന്ന വില ലഭിച്ചിട്ടും കാര്‍ണിവല്‍ ചൂടപ്പം പോലെയാണ് വിറ്റുതീര്‍ന്നത്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടി വിലയില്‍ ഓഫര്‍ ചെയ്തിട്ടും കാര്‍ണിവല്‍ വാങ്ങാന്‍ ആളുകള്‍ ഇരച്ചെത്തി. ലോഞ്ച് ചെയ്ത് 20 ദിവസത്തിനുള്ളില്‍ 3000 ബുക്കിംഗുകള്‍ വാരിക്കൂട്ടിയ കാറിന്റെ ഒരു വര്‍ഷത്തെ സ്റ്റോക്ക് മുഴുവന്‍ വിറ്റു തീര്‍ന്നു. അതായത് ഇനി കാര്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരും.

More from DriveSpark

Article Published On: Saturday, November 23, 2024, 9:00 [IST]
English summary
Keralas first 2024 kia carnival delivered to synthite industries executive chairman viju jacob
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X