രാജുവേട്ടന് ശേഷം കേരളത്തിൽ മറ്റൊരു പോർഷ കൂടി; 3.50 കോടിയുടെ വണ്ടി സ്വന്തമാക്കിയ ആളെ മനസിലായോ
മലയാള സിനിമയിൽ വാഹനപ്രേമത്തിൻ്റെ കാര്യത്തിൽ മമ്മൂട്ടി കഴിഞ്ഞാൽ പിന്നെ പൃഥ്വിരാജാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ലംബോർഗിനി ഉറുസും ബിഎംഡബ്ല്യു 7 സീരീസിനും പുറമെ പോർഷയുടെ സ്പോർട്‌സ് കാറും അദ്ദേഹം സ്വന്തമാക്കിയിരുന്നു. കേരളത്തിലെ തന്നെ ആദ്യത്തെ 3.49 കോടി രൂപ വിലയുള്ള 911 GT3 ടൂറിംഗായിരുന്നു അദ്ദേഹം വാങ്ങിയത്. ഇപ്പോഴിതാ കേരളത്തിലെ രണ്ടാമത്തെ GT3 ടൂറിങ്ങ് സിനിമ നിർമാതാവുമായ ഉൻമേഷ് ഉണ്ണികൃഷ്ണനാണ് പോർഷ സ്വന്തമാക്കിയിരിക്കുന്നത്.കാമുകി എന്ന ചിത്രത്തിൻ്റെ നിർമാതാവ് കൂടിയാണ് അദ്ദേഹം. ഗ്ലോബൽ ഫോറിൻ സർവീസിൻ്റെ സിഇഒ കൂടിയാണ് ഉൻമേഷ്. ആർട്ടിക് ഗ്രേ നിറത്തിലുള്ള മോഡലാണ് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്.
3.49 കോടി രൂപയാണ് അടിസ്ഥാനപരമായി വരുന്ന വിലയെങ്കിലും ഉടമകളുടെ താൽപര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷൻ കൂടി ആകുമ്പോൾ ഈ വില ഇനിയും വർധിക്കും. എന്തൊക്കെ കസ്റ്റമൈസേഷൻ ഉൻമേഷ് പോർഷയിൽ നടത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. ബുക്ക് ചെയ്താൽ ഏറെ നാൾ കാത്തിരുന്നാൽ മാത്രമേ ഈ സ്പെഷ്യൽ പോർഷ 911 GT3 ടൂറിംഗ് സ്വന്തമാക്കാനാവൂ. ഇന്ത്യയിൽ തന്നെ വളരെ കുറച്ചു പേർക്ക് മാത്രമാണ് ഈ സൂപ്പർകാർ സ്വന്തമായുള്ളൂ.

6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് പിഡികെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 4.0 ലിറ്റർ ഫ്ലാറ്റ്-സിക്സ് നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് പോർഷ 911 GT3 ടൂറിംഗ് പാക്കേജിന് തുടിപ്പേകുന്നത്. ഇത് 502 bhp കരുത്തിൽ 470 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്നാണ് ജർമൻ ബ്രാൻഡ് പറയുന്നത്.
വെറും 3.2 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ കൈവരിക്കാനാവുന്ന സൂപ്പർകാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 317 കിലോമീറ്ററാണ്. ഏകദേശം 9 കിലോമീറ്റർ മൈലേജാണ് പോർഷയുടെ മോഡലിന് കമ്പനി അവകാശപ്പെടുന്നത്. ആദ്യനോട്ടത്തിൽ തന്നെ പോർഷയാണെന്ന് മനസിലാവുന്ന സ്റ്റൈലാണ് 911 GT3 ടൂറിംഗും പിടിച്ചിരിക്കുന്നത്.
രണ്ട് എയർ ഔട്ട്‌ലെറ്റുകളുള്ള പുതിയ കാർബൺ ഫൈബർ ബോണറ്റ്, വലിയ റേഡിയേറ്റർ ഗ്രില്ലുള്ള പുതിയ ബമ്പർ, വികസിപ്പിക്കാവുന്ന ഫ്രണ്ട് സ്പ്ലിറ്റർ, വലിയ സ്വാൻ-നെക്ക് ആകൃതിയിലുള്ള റിയർ വിംഗ്, പുത്തൻ ഡിഫ്യൂസർ, അഡാപ്റ്റീവ് സ്‌പോയിലർ, ക്രോം വിൻഡോ ട്രിം എന്നിവയെല്ലാണ് കാറിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.
ഇന്റീരിയറിലേക്ക് കയറിയാൽ ഡ്രൈവ് മോഡ് സെലക്ടറോട് കൂടിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, പോർഷ കമ്മ്യൂണിക്കേഷൻ മാനേജ്‌മെന്റ് (PCM), ഇലക്ട്രോണിക് ആയി ക്രമീകരിക്കാവുന്ന സ്‌പോർട്‌സ് സീറ്റ് തുടങ്ങിയവയാണ് അകത്തളത്തെ ആഡംബരമാക്കുന്നത്. എന്തായാലും ഇനി രാജുവേട്ടനൊപ്പം തന്നെ ഉൻമേഷിൻ്റെ പോർഷയും കേരളത്തിലെ റോഡുകളിലൂടെ കറങ്ങി നടക്കുന്നത് കാണാം.
പോർഷയുടെ മറൊരു പ്രിയപ്പെട്ട മോഡലാണ് 911 കരേര.പോർഷ 911 കരേര S നിലവിലെ 992 ജനറേഷൻ സ്‌പോർട്‌സ് കാറാണ്. 3.0 ലിറ്റർ ട്വിൻ-ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. എഞ്ചിൻ പരമാവധി 450 bhp പവറിൽ 530 Nm torque വരെ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. 8 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. റിയർ വീൽ ഡ്രൈവായ ഈ ആഡംബര കാർ ശരിക്കും ഞെട്ടിക്കുന്ന പെർഫോമൻസാവും നിരത്തിൽ കാഴ്ച്ചവെക്കുക.
സ്പോർട്‌സ് കാറായതിനാൽ തന്നെ വെറും 3.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ നിമ സുലൈമാന്റെ പുതിയ പോർഷ 911 കരേര S മോഡലിനാവും. അതേസമയം പരമാവധി വേഗം 306 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. പൂർണമായും കറുപ്പിലൊരുങ്ങിയ അകത്തളമാണ് വാഹനത്തിനുള്ളത്. ഈ 2-ഡോർ സ്പോർട്സ് കാറിൽ 4 പേർക്ക് യാത്ര ചെയ്യാനാവുമെന്നത് പ്രായോഗികത വർധിപ്പിക്കുന്ന കാര്യംകൂടിയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








