കേരളത്തിലെ പ്രായം കുറഞ്ഞ ഡിഫൻഡർ ഉടമയായ സുന്ദരിയെ മനസിലായോ, വീഡിയോ വൈറൽ

രാജ്യത്തെ സെലിബ്രിറ്റികളുടെ ഇടയിലും ബിസിനസുകാരുടെയും പ്രിയപ്പെട്ട വാഹനമാണ് ലാൻഡ് റോവർ ഡിഫൻഡർ.കേരളത്തിൽ നിരവധി സിനിമ താരങ്ങളും വ്യവസായ പ്രമുഖരും വാഹനം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഡിഫൻഡർ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാരാണെന്ന് അറിയാമോ. ആ റെക്കോർഡ് സെൻ്റ് മേരീസ് എഡ്യൂക്കേഷൻ ട്രസ്റ്റ് ഉടമയായ നോബിളിൻ്റേയും ഭാര്യ ക്രിസ്റ്റീനയുടേയും പേരിൽ ഭദ്രമാണ്. വിദ്യാഭ്യാസ മേഖലയിൽ ഒരുപാട് സംഭാവനകളും നിരവധി വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഭാവിയിലേക്ക് വഴിയൊരുക്കാനും ഈ സ്ഥാപനം സഹായിക്കുന്നു. പ്ലസ് ടൂ, ഡിഗ്രിക്ക് ശേഷം ഏത് കോഴ്സ് എടുക്കണമെന്ന് സംശയിച്ച് നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകി അവരുടെ സ്വപ്നങ്ങൾ കൈയെത്തിപിടിക്കാൻ ഒപ്പം നിൽക്കും ഈ ദമ്പതികൾ.

ഇനി ഡിഫൻഡറിൻ്റെ വിശേഷങ്ങളിലേക്ക് വന്നാൽ ഒട്ടനവധി എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ഡിഫൻഡർ ലാൻഡ് റോവർ വാഗ്ദാനം ചെയ്യുന്നുണ്ട്. 296 bhp പവറും 650 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 3.0 ലിറ്റർ ഡീസൽ, 296 bhp പരമാവധി പവറും 400 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് ഇവയിൽ ഏറ്റവും പ്രധാനമായവ.

കൂടാതെ 394 bhp മാക്സ് പവറും 550 Nm പീക്ക് torque ഉം നൽകുന്ന P400 പെട്രോൾ എഞ്ചിൻ വേരിയന്റുകളും ഡിഫൻഡറിലുണ്ട്. അവസാനമായി 517 bhp പവറും, 625 Nm പീക്ക് torque എന്നീ പവർ ഔട്ട്പുട്ട് എന്നിങ്ങനെ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന 5.0 ലിറ്റർ V8 എഞ്ചിൻ ഓപ്ഷനും ഡിഫൻഡറിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ ഓഫ് റോഡ് എസ്‌യുവിയ്ക്ക് വെറും 7.4 സെൻഡുകൾക്ക് ഉള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാനാവും. കൊച്ചിയിലെ മുത്തൂറ്റ് JLR ഷോറൂമിൽ നിന്നായിരുന്നു വാഹനത്തിന്റെ ഡെലിവറി. ഏകദേശം 2 കോടി രൂപയോളമാണ് വാഹനത്തിന് വില വരുന്നത്. ജാഗ്വാർ ലാൻഡ് റോവറിന്റെ D7x ആർക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയാണ് ഈ എസ്‌യുവി ഒരുങ്ങുന്നത്.

വളരെ ഭാരം കുറഞ്ഞ അലുമിനിയം മോണോകോക്ക് ഷാസിയിലാണ് നിർമ്മാണം എന്നതും ശ്രദ്ധേയമാണ്. 5028 mm നീളവും 2105 mm വീതിയും 1967 mm ഉയരവും 3022 mm വീൽബേസുമാണ് എസ്‌യുവിയുടെ അളവുകൾ. സ്റ്റാൻഡേർഡായി 218 mm ഗ്രൗണ്ട് ക്ലിയറൻസുമായിട്ടാണ് ഡിഫൻഡർ വരുന്നത്.

എന്നാൽ ഓഫ് റോഡ് മോഡിൽ ആക്ടീവ് എയർ സസ്പെൻഷൻ സംവിധാനം ഉള്ളതിനാൽ ഇത് 291 mm വരെ ഉയർത്താനാവും. അകത്തളത്തിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സപ്പോർട്ടുള്ള 10 ഇഞ്ച് ഇൻഫർട്ടെയിൻമെന്റ് സിസ്റ്റമാണ് വരുന്നത്. ഇതോടൊപ്പം എസ്‌യുവിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകുന്ന ഫുൾ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്. മെമ്മറി ഫംഗഷനോടു കൂടിയ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും വാഹനത്തിൽ ലഭ്യമാണ്.

കൂടാതെ ക്രൂയിസ് കൺട്രോൾ, ഡ്രൈവർ കണ്ടീഷൻ മോണിറ്ററിംഗ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ നിരവധി ഡ്രൈവർ അസിസ്റ്റ് സംവിധാനങ്ങളും 3D മെറിഡിയൻ സറൗണ്ട് സൗണ്ട് സിസ്റ്റവും എസ്‌യുവിയിൽ ലാൻഡ് റോവർ ഒരുക്കിയിരിക്കുന്നു. സേഫ്റ്റിയുടെ കാര്യത്തിൽ ആറ് എയർബോഗുകൾ, ABS, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ നിരവധി സുരക്ഷ സംവിധാനങ്ങളും ലാൻഡ് റോവർ പുതിയ ഡിഫെൻഡറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 9, 2024, 9:00 [IST]
English summary
Keralas youngest owners of land rover defenders video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X