കെഎഫ്‌സി ഹോം ഡെലിവറി നടത്തുന്നത് ഡ്യൂക്കാട്ടി ബൈക്കുകളില്‍!

By Staff

Recommended Video

Under-Aged Rider Begs The Policewomen To Spare Him - DriveSpark

ഫ്രൈഡ് ചിക്കന്‍ വില്‍പനയില്‍ ആഗോള ബ്രാന്‍ഡായ കെന്റുക്കി ഫ്രെഡ് ചിക്കന്‍ അഥവാ കെഎഫ്‌സി യുവാക്കളെ ആകര്‍ഷിക്കാന്‍ പുതിയ പരീക്ഷണവുമായി രംഗത്ത്. ഇനി പതിവ് സ്‌കൂട്ടറിലും ബൈക്കിലുമല്ല, സാക്ഷാല്‍ ഡ്യൂക്കാട്ടി ബൈക്കുകളിലാണ് കെഎഫ്എസി ഹോം ഡെലിവറി നടത്തുക.

കെഎഫ്‌സി ഹോം ഡെലിവറി നടത്തുന്നത് ഡ്യൂക്കാട്ടി ബൈക്കുകളില്‍!

സംഭവം മലേഷ്യയിലാണ്. ഇതിന് വേണ്ടി ഒരുപറ്റം ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 939 സൂപ്പര്‍ബൈക്കുകളെ കെഎഫ്‌സി മലേഷ്യ വാങ്ങിക്കഴിഞ്ഞു.

കെഎഫ്‌സി ഹോം ഡെലിവറി നടത്തുന്നത് ഡ്യൂക്കാട്ടി ബൈക്കുകളില്‍!

ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ ഡ്യൂക്കാട്ടി ബൈക്കുകള്‍ക്കുള്ള കഴിവു നന്നായി അറിയാവുന്ന കെഎഫ്‌സി ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 939 മോഡലുകളിലൂടെ പുതിയ പരസ്യതന്ത്രമാണ് പയറ്റുന്നത്.

കെഎഫ്‌സി ഹോം ഡെലിവറി നടത്തുന്നത് ഡ്യൂക്കാട്ടി ബൈക്കുകളില്‍!

അടിമുടി 'കെഎഫ്‌സി' മയത്തിലാണ് അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ഭീമന്മാരുടെ ഡ്യൂക്കാട്ടി ബൈക്കുകള്‍. ബൈക്കിന് അനുയോജ്യമായ ചിക്കന്‍ ഡിസൈന്‍ ഹെല്‍മറ്റും കമ്പനി രൂപകല്‍പന ചെയ്തുവെച്ചിട്ടുണ്ട്.

കെഎഫ്‌സി ഹോം ഡെലിവറി നടത്തുന്നത് ഡ്യൂക്കാട്ടി ബൈക്കുകളില്‍!

കുറച്ച് ഫാന്‍സി ഹെല്‍മറ്റ് ധരിച്ചാലെന്താ കരുത്തന്‍ ഡ്യൂക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 939 ഓടിക്കാന്‍ കെഎഫ്‌സി ജീവനക്കാര്‍ക്ക് ചുളുവില്‍ ഒരു അവസരം കിട്ടിയില്ലേ? യഥാര്‍ത്ഥത്തില്‍ അസൂയപ്പെടുകയാണ് ബൈക്ക് പ്രേമികള്‍.

കെഎഫ്‌സി ഹോം ഡെലിവറി നടത്തുന്നത് ഡ്യൂക്കാട്ടി ബൈക്കുകളില്‍!

ഫ്യൂവല്‍ ടാങ്കിന് ഇരുവശവും കെഎഫ്‌സി ഡെലിവറി എന്ന ബ്രാന്‍ഡിംഗും കമ്പനി പതിപ്പിച്ചിട്ടുണ്ട്. ഇതു മാത്രമാണ് ഡ്യൂക്കാട്ടി പ്രേമികളെ നിരാശപ്പെടുത്തിയത്.

കെഎഫ്‌സി ഹോം ഡെലിവറി നടത്തുന്നത് ഡ്യൂക്കാട്ടി ബൈക്കുകളില്‍!

എന്തായാലും വെള്ള നിറത്തില്‍ ഒരുങ്ങിയ ഡ്യൂക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 939 കെഎഫ്‌സിയുടെ പേര് മുക്കിലും മൂലയിലും എത്തിക്കുമെന്ന കാര്യം ഉറപ്പ്. 937 സിസി ട്വിന്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ഹൈപ്പര്‍മോട്ടാര്‍ഡ് 939 ബൈക്കിന്റെ ഒരുക്കം.

കെഎഫ്‌സി ഹോം ഡെലിവറി നടത്തുന്നത് ഡ്യൂക്കാട്ടി ബൈക്കുകളില്‍!

9,000 rpm ല്‍ 108.5 bhp കരുത്തും 7,500 rpm ല്‍ 95 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഡ്യൂക്കാട്ടി നല്‍കുന്നത്.

കെഎഫ്‌സി ഹോം ഡെലിവറി നടത്തുന്നത് ഡ്യൂക്കാട്ടി ബൈക്കുകളില്‍!

നീളമേറിയ ട്രാവല്‍ സസ്‌പെന്‍ഷനോട് കൂടിയ ഹൈപ്പര്‍മോട്ടാര്‍ഡ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ മള്‍ട്ടിപര്‍പസ് മോട്ടോര്‍സൈക്കിളാണ്. ഉയര്‍ന്നു ഒരുങ്ങിയ സീറ്റും ബൈക്കിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

കെഎഫ്‌സി ഹോം ഡെലിവറി നടത്തുന്നത് ഡ്യൂക്കാട്ടി ബൈക്കുകളില്‍!

204 കിലോഗ്രാമാണ് ഡ്യൂക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 939 ന്റെ ഭാരം. പിരെലി ഡയാബ്ലോ ടയറുകള്‍, ബ്രെമ്പോ ബ്രേക്കുകള്‍, 43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ എന്നിങ്ങനെ നീളുന്നതാണ് ബൈക്കിന്റെ പ്രീമിയം ഫീച്ചറുകള്‍.

കെഎഫ്‌സി ഹോം ഡെലിവറി നടത്തുന്നത് ഡ്യൂക്കാട്ടി ബൈക്കുകളില്‍!

11.16 ലക്ഷം രൂപയാണ് ഇന്ത്യയില്‍ ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 939 ന്റെ എക്‌സ്‌ഷോറൂം വില.

Image Source: Facebook

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
KFC Malaysia Using Ducati Hypermotard 939 Bike To Deliver Meals. Read in Malayalam.
Story first published: Wednesday, February 14, 2018, 16:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X