ചേച്ചിക്ക് പിന്നാലെ അനിയത്തി സ്വന്തമാക്കിയത് 2.50 കോടിയുടെ എസ്‌യുവി,ബി ടൗണിലെ സുന്ദരിക്കുട്ടിയെ മനസിലായോ
ബോളിവുഡിലെ പ്രിയ താരങ്ങളുടെ ലിസ്റ്റിലേക്ക് കയറി കൂടിയ നടിയാണ് ശ്രീദേവിയുടേയും ബോണി കപൂറിൻ്റേയും മകളായ ജാൻവി കപൂർ. അതോടൊപ്പം തന്നെ ബോളിവുഡിലെ പുതിയ ഉയർന്നു വരുന്ന താരമാണ് ജാൻവി കപൂറിൻ്റെ അനിയത്തിയും നടിയുമായ ഖുഷി കപൂർ. താരത്തിൻ്റെ എല്ലാ വീഡിയോകൾക്കും ചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. ഏറ്റവും പുതിയ അപ്ഡേറ്റ് എന്ന് പറയുന്നത് താരം സ്വന്തമാക്കിയ ഏറ്റവും വില കൂടിയ ആഡംബര വാഹനമാണ്. ഡീസൽ വേരിയൻ്റിൽ പുതിയ മെഴ്‌സിഡസ് ബെൻസ് G 400d-യിൽ താരം യാത്ര ചെയ്യുന്നതിൻ്റെ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൊടൂര വൈറലായിരിക്കുന്നത്.
വിപണിയിൽ മുമ്പ് ലഭ്യമായിരുന്ന G 350d -യുടെ പകരക്കാരനാണ് 400d. ഈ വർഷം ആദ്യമാണ് ഈ 400d മെർസിഡീസ് ബെൻസ് വിപണിയിൽ അവതരിപ്പിച്ചത്. 3.0 ലിറ്റർ OM656, ഇൻ -ലൈൻ സിക്സ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് 400d -യ്ക്ക് കരുത്ത് പകരുന്നത്. ഈ എൻജിൻ 330 PS മാക്സ് പവറും 700 Nm പരമാവധി ടോർക്കും സൃഷ്ടിക്കും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് എസ്‌യുവിയുടെ ട്രാൻസ്മിഷൻ ചുമതലകൾ വഹിക്കുന്നത്.

രണ്ട് വേരിയൻ്റുകളിൽ എസ്‌യുവി ലഭ്യമാണ്. എസ്‌യുവിക്ക് പരുക്കൻ രൂപവും ബോഡി എലമെന്റുകളും നൽകുന്ന ഒരു അഡ്വഞ്ചർ എഡിഷനാണ് ഇതിൽ ആദ്യത്തേത്, അടുത്തത് ബ്രാൻഡിന്റെ പെർഫോമെൻസ് ഫോക്കസ്ഡ് AMG ലൈനുൻ വേരിയന്റാണ്. ഏതൊരു മെർസിഡീസ് ബെൻസ് വാഹനത്തെയും പോലെ, G 400d ഒട്ടനവധി പ്രീമിയം ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന് ഒരു സ്ലൈഡിംഗ് സൺറൂഫ്, ഒരു ബർമെസ്റ്റർ സൗണ്ട് സിസ്റ്റം, 64 കളറുകളുള്ള ആംബിയൻ്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി മുതലായവ സവിശേഷതകൾ ലഭിക്കുന്നു.
ഇലക്ട്രിക് ജി വാഗണിനെ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടു കൊണ്ടിരിക്കുന്നത്. 2021-ല്‍ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് ഓള്‍-ഇലക്ട്രിക് ജി-വാഗണ്‍ ബ്രാന്‍ഡ് ആദ്യമായി അവതരിപ്പിച്ചത്. ഐസിഇ പതിപ്പില്‍ നിന്ന് വേര്‍തിരിക്കാനും EQ നിരയിലേക്ക് കൊണ്ടുവരാനും EQG-യുടെ ജി-ക്ലാസ് ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയേക്കും. ഇലക്ട്രിക് മോഡലിനെ അതിന്റെ കൂടപ്പിറപ്പിനേക്കാള്‍ കൂടുതല്‍ എയറോഡൈനാമിക് കാര്യക്ഷമമായ മോഡലാക്കി മാറ്റാന്‍ ഈ മാറ്റങ്ങള്‍ സഹായിച്ചേക്കും.

റേഞ്ചിന്റെ കാര്യത്തിലും ഇത് സഹായകരമായിരിക്കും. ഇലക്ട്രിക് ജി-ക്ലാസിന്റെ ലാഡര്‍-ഫ്രെയിം ഷാസിയിലായിരിക്കും ബാറ്ററി പായ്ക്ക് ഘടിപ്പിക്കുക.പ്രൊഡക്ഷന്‍-സ്‌പെക് EQG കണ്‍സെപ്റ്റ് EQG-യുടെ ക്വാഡ്-മോട്ടോര്‍, ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണവും നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. മോഡലിന്റെ പവര്‍ ഔട്ട്പുട്ട് കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും വെറും 4.5 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ EQG-ക്ക് സാധിക്കുമെന്നാണ് മെര്‍സിഡീസ് അവകാശപ്പെടുന്നത്.
ഓരോ വീലിലും ഒരോ മോട്ടോര്‍ കാണപ്പെടുന്നതിനാല്‍ പ്രൊഡക്ഷന് കയറുന്ന ഇലക്ട്രിക് എസ്‌യുവി ഓഫ്‌റോഡ് ശേഷിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓരോ വീല്‍ സെറ്റപ്പിലെയും മോട്ടോര്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് EQG-ക്ക് അതിന്റേതായ സിഗ്‌നേച്ചര്‍ മൂവ് ഉണ്ടെന്നാണ്. എന്നാല്‍ ഇന്ന് ഇത് ഇലക്ട്രിക് എസ്‌യുവികള്‍ക്കിടയില്‍ സാധാരണമായി മാറിയിരിക്കുന്നു. മെര്‍സിഡീസ് EQG കണ്‍സെപ്റ്റ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുകയും പ്രൊഡക്ഷന്‍-സ്‌പെക്ക് മോഡല്‍ ഇന്ത്യയില്‍ വരുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തത് ഏറെ സന്തോഷിപ്പിക്കുക ഇന്ത്യയിലെ പണക്കാരായ ആളുകളെയായിരിക്കും.

കാരണം അത്തരക്കാര്‍ക്കിടയില്‍ ജി-വാഗണ്‍ എന്ന മോഡല്‍ എത്രത്തോളം ജനപ്രിയമാണെന്ന് തെളിയിക്കുന്നതാണ് അതിന്റെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നുള്ള ബ്രാന്‍ഡിന്റെ പ്രഖ്യാപനം. ഏതായാലും സെലിബ്രിറ്റികളും ബിസിനസ് ടൈക്കൂണുകളും യംഗ് പ്രഫഷനലുകളുമെല്ലാം പുതിയ മോഡലിനായുള്ള കാത്തിരിപ്പിലായിരിക്കും ഇനി. ഇവി ലോകത്തേക്ക് ഒരു എസ്‌യുവി കൂടി എത്തിക്കുമ്പോൾ വിൽപ്പനയിൽ വൻ വളർച്ചയായിരിക്കും മെർസിഡീസ് ബെൻസ് വഹിക്കാന പോകുന്നതെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








