കൈയിൽ കാമുകൻ്റെ പേരെഴുതിയ ചെയിൻ; കപൂർ കുടുംബത്തിലെ അഴകിയ ലൈല, കറക്കം ജി വാഗണിൽ
ബോളിവുഡിൽ ഒറ്റ ചിത്രം കൊണ്ട് തന്നെ ശ്രദ്ധ നേടിയ താരമാണ് ഖുഷി കപൂർ. നടി ശ്രീവിദ്യയുടേയും ബോണി കപൂറിൻ്റേയും മകൾക്ക് പിന്നെ അഭിനയം ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലോ.2023-ൽ പുറത്തിറങ്ങിയ മ്യുസിക്കൽ കോമഡി ചിത്രമായ ദി ആർച്ചീസ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായിരുന്നു ഖുഷി.താരത്തിനൊപ്പം സുഹാന ഖാൻ, വേദാങ്ങ് റെയ്ൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. നായകനായി അഭിനയിച്ച വേദാങ്ങുമായി താരം ഡേറ്റിങ്ങിലാണ് എന്നാണ് ബോളിവുഡിലെ സംസാരം. താരത്തിൻ്റെ കൈയിൽ വേദാങ്ങിൻ്റെ പേരെഴുതിയ ചെയിൻ കിടക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരത്തിൻ്റെ യാത്രകൾക്കായി മെർസിഡീസ് ബെൻസിൻ്റെ ജി വാഗണാണ് ഉപയോഗിക്കുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരം ജി വാഗണിൽ വന്നിറങ്ങുന്ന വീഡിയോ ആണ്. ഇന്ത്യന്‍ വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് G-ക്ലാസിന്റെ പ്രാരംഭ വില 2.55 കോടി രൂപയാണ്. അതേസമയം ഈ എസ്‌യുവി മോഡലിന്റെ റേഞ്ച് ടോപ്പിംഗ് വേരിയന്റിന് നാല് കോടി രൂപ മുടക്കേണ്ടതായുണ്ട്. എക്സ്‌ഷോറൂം വിലകളാണിത്. ആഡംബര എസ്‌യുവി നിരത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ പിന്നെയും പൊടിയും.

ആഡംബരവും പെര്‍ഫോമന്‍സും സമന്വയിക്കുന്ന ഈ കാര്‍ വാങ്ങാന്‍ സിനിമ, ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം ബിസിനസുകാരും മത്സരിക്കുന്നു.ഇന്ത്യയിലെ പല പ്രശസ്ത ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ക്ക് ഈ കാര്‍ സ്വന്തമായുണ്ട്. രണ്‍ബീര്‍ കപൂര്‍, പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, സാറ അലി ഖാന്‍ തുടങ്ങിയ സിനിമ താരങ്ങളുടെ പക്കലും ഈ കാറുണ്ട്.
ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന 'നാദാനിയാന്‍' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ വരവറിയിക്കാന്‍ പോകുകയാണ് ഖുഷി. സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹീം അലി ഖാനാണ് ഈ ചിത്രത്തിലെ നായകന്‍. ഈ വീഡിയോയില്‍ കാണുന്നത് മെര്‍സിഡീസ് ബെന്‍സ് G-ക്ലാസിന്റെ AMG G400d വേരിയന്റാണ്. ഈ കാറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റാണിത്. 2.55 കോടി രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില. ഓണ്‍-റോഡ് വില ഏകദേശം 3.07 കോടി രൂപയായിരിക്കും.

3.0 ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഈ വേരിയന്റിന് കരുത്തേകുന്നത്. പരമാവധി 330 PS പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. ഓഫ്റോഡ് സാഹസികതകള്‍ക്ക് പറ്റിയ കാര്‍ കൂടി ആയതിനാലാണ് സെലിബ്രിറ്റികള്‍ ഇത് വല്ലാതെ ഇഷ്ടപ്പെടുന്നത്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എന്നിവയുമായാണ് മെര്‍സിഡീസ് ബെന്‍സ് G-ക്ലാസ് മത്സരിക്കുന്നത്.
വിനോദ വ്യവസായത്തില്‍ നിന്നുള്ളവരായതിനാല്‍ തന്നെ അനന്യ ബിര്‍ളയും ജാന്‍വി കപൂറും അടുത്ത സുഹൃത്തുക്കളാണ്. അനുദിനം കൂടിവരുന്ന ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം മനസ്സിലാകുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അനന്യ ബിര്‍ള ജാന്‍വിക്ക് കൊടുത്തയച്ച ഒരു സമ്മാനമാണ് വീഡിയോയിലുള്ളത്. അനന്യ ബിര്‍ള തന്റെ ബെസ്റ്റിക്ക് വിലകൂടിയ ഒരു ലംബോര്‍ഗിനി കാര്‍ സമ്മാനമായി നല്‍കിയാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.

വീഡിയോയില്‍ കാണിച്ചിരിക്കുന്ന കാര്‍ ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ സ്‌പൈഡര്‍ ആണ്. വീഡിയോയില്‍ 2 സീറ്റുകള്‍ മാത്രമുള്ള ഈ ലംബോര്‍ഗിനി സ്പോര്‍ട്സ് കാറിന്റെ മുന്‍ സീറ്റുകളിലൊന്നില്‍ ഡ്രൈവര്‍ ഇരിക്കുന്നതും മറ്റേ സീറ്റില്‍ ഒരാളുടെ ഉയരത്തോളം നീളമുള്ള ഒരു ഗിഫ്റ്റ് ബോക്സും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. 'സ്‌നേഹത്തോടെ, അനന്യ ബിര്‍ള' എന്നും അതില്‍ എഴുതിയിരിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം.ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.
VIDEO CREDITS : INSTANT BOLLYWOOD


Click it and Unblock the Notifications








