മോഡിഫിക്കേഷൻ കാ ബാപ്പ്; ബേസ് വേരിയൻ്റിൽ നിന്ന് ടോപ്പ് സ്പെക്കിലേക്ക് കാരൻസിൻ്റെ പകർന്നാട്ടം
നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ജനപ്രിയ എംപിവികളിലൊന്നാണ് കിയ കാരൻസ്. അതിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ ടൺ ഫീച്ചറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും, അതിന്റെബേസ് വേരിയൻ്റുകളിൽ പല ഫീച്ചറുകൾ പലതും കണാൻ സാധിക്കുന്നില്ല. ഇക്കാരണത്താൽ, പലരും തങ്ങളുടെ അടിസ്ഥാന മോഡലുകൾ ടോപ്പ് എൻഡ് മോഡലുകളായി മാറ്റാൻ ഇഷ്ടപ്പെടുന്നുണ്ട്. അടുത്തിടെ, അത്തരം പരിഷ്‌ക്കരിച്ച രണ്ട് കിയ കാരൻസ് കാണിക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ വൈറലായിരിക്കുകയാണ്.
നിരവധി ആഫ്റ്റർ മാർക്കറ്റ് ഫീച്ചറുകൾ കൂട്ടിച്ചേർത്തിരിക്കുകയാണ്. ബേസ് വേരിയൻ്റ് കാറിനെ ഫുൾ ഓപ്ഷൻ വാഹനത്തിലുളള എല്ലാ ഫീച്ചറുകളും കൂട്ടിച്ചേർത്തിരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോയിൽ ആദ്യം കാറിന്റെ സൈഡ് പ്രൊഫൈൽ ആണ് കാണിക്കുന്നത്. കിയ കാരൻസിൻ്റെ ബേസ് മോഡലിൽ അലോയ് വീലുകൾ വരുന്നില്ല. എന്നിരുന്നാലും, കാറിന്റെ മൊത്തത്തിലുള്ള ലുക്കിൽ അലോയ് വീലുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ MPV-യുടെ ലക്ഷ്വറി ലൈൻ വേരിയന്റുകളിൽ നിന്ന് യഥാർത്ഥ കിയ ഡയമണ്ട് കട്ട് അലോയ് വീലുകൾ ചേർത്തിട്ടുണ്ട്.

അടുത്തതായി, കൂട്ടിച്ചേർത്തിരിക്കുന്നത് യഥാർത്ഥ കിയ വിൻഡോ വൈസറുകളാണ്. കാറിന്റെ മുകൾ വശത്ത് ഹൈ-ഗ്ലോസ് ബ്ലാക്ക് പെയിന്റ് പ്രൊട്ടക്ഷൻ ഫിലിമും ചേർത്തിട്ടുണ്ടെന്ന് വീഡിയോയിലൂടെ മനസിലാകും. കാറിന്റെ മുൻഭാഗത്തേക്ക് നോക്കിയാൽ മുൻവശത്ത് ഉയർന്ന പ്രകടനമുള്ള ഒസ്‌റാം സിബിഐ പ്രോ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ചേർത്തിട്ടുണ്ട്. ഹെഡ്‌ലൈറ്റുകളുടെ മുകൾഭാഗത്തും ആഫ്റ്റർ മാർക്കറ്റ് CBI LED DRL-കളാണ് ചേർത്തിരിക്കുന്നത്. ഇത് ബേസ് വേരിയൻ്റിന് ടോപ് സ്പെക്ക് മോഡലിൻ്റെ ലുക്ക് കൊണ്ടുവരുന്നു.
ഹൈ-ഗ്ലോസ് ബ്ലാക്ക് ഡാഷ്‌ബോർഡ് ആണ് ചെയ്തിരിക്കുന്നത്. ബേസ് വേരിയന്റിന്റെ ഡാഷ്‌ബോർഡ് ഹൈഡ്രോ-ഡിപ്പ് ചെയ്യുകയോ പെയിന്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ഡി-കട്ട് കസ്റ്റമൈസ്ഡ് ലെതർ കവർ ചെയ്തിരിക്കുന്ന സ്റ്റിയറിംഗ് വീൽ കാണാൻ സാധിക്കും. കാരൻസിൻ്റെ ബേസ് വേരിയന്റിൽ ക്രൂയിസ് കൺട്രോൾ ലഭിക്കുന്നില്ല, പക്ഷേ മോഡിഫൈ ചെയ്യുന്നതിൻ്റെ ഭാഗമായി അവർ അതും ചേർത്തിട്ടുണ്ട്. ഡീലറിൽ നിന്ന് തന്നെ വാഹനത്തിൻ്റെ നിറത്തിന് ചേരുന്ന സീറ്റ് കവറുകളും ചെയ്തിട്ടുണ്ട്.

യൂടിലിറ്റി വെഹിക്കിള്‍ വിഭാഗത്തിന് കീഴില്‍ വരുന്ന വാഹനങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ പുനര്‍ നിര്‍വചിച്ചതോടെയാണ് വമ്പന്‍ മാറ്റങ്ങള്‍ അരങ്ങേറാന്‍ പോകുന്നത്. ഇന്ത്യയില്‍ നിലവില്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് 28% ജിഎസ്ടിയും 22% സെസിനും വിധേയമാണ്. കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുള്ള അതേ വിഭാഗത്തില്‍ വരുന്ന എല്ലാ മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ഏകീകൃത ജിഎസ്ടി നിരക്കും അധിക സെസും ബാധകമാകുമെന്ന് ജിഎസ്ടി കൗണ്‍സില്‍ അറിയിച്ചു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ജിഎസ്ടി കൗണ്‍സില്‍ എസ്‌യുവികള്‍ക്കുള്ള നിര്‍വചനം നല്‍കിയത്. നാല് മീറ്ററില്‍ കൂടുതല്‍ നീളവും 1500 സിസിയില്‍ കൂടുതലുള്ള എഞ്ചിന്‍ ശേഷിയും 170 മില്ലിമീറ്ററില്‍ കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്ള ഏതൊരു കാറും എസ്‌യുവിയായി പരിഗണിക്കും. ഇതുവരെ എസ്‌യുവികള്‍ക്ക് ജിഎസ്ടി നിരക്ക് 28 ശതമാനമായിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നിര്‍വചനത്തിന് കീഴില്‍ വരുന്ന എല്ലാത്തരം എസ്‌യുവികള്‍ക്കും ഇത് ബാധകമാണ്.

ചില കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ കാറുകളെ എംപിവി, XUV (മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍) എന്നിങ്ങനെ വേറെ പേരുകള്‍ വിളിക്കാറുണ്ട്. ഇത്തരം കാറുകള്‍ക്കും സെസ് ബാധകമാകുമോ എന്ന ചോദ്യം നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ഉയര്‍ത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗണ്‍സില്‍ ജൂലൈ 11 ചൊവ്വാഴ്ചയാണ് യോഗം ചേര്‍ന്നത്.
ഈ വിഭാഗത്തിലുള്ള വാഹനങ്ങളെ ഏത് പേരില്‍ വിളിക്കാന്‍ ഒരു നിര്‍മ്മാതാവ് തീരുമാനിച്ചാലും യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് കൗണ്‍സില്‍ തീരുമാനിച്ചത്. ജിഎസ്ടിക്ക് പുറമെ ഈ വാഹനങ്ങള്‍ക്ക് 22 ശതമാനം സെസും ലഭിക്കും. എസ്‌യുവിയുടെ സവിശേഷതകളുള്ള ഏതൊരു കാറും എസ്‌യുവിയായി കണക്കാക്കുമെന്ന് ജിഎസ്ടി കൗണ്‍സില്‍ മറുപടി നല്‍കി. 4 മീറ്ററില്‍ കൂടുതല്‍ നീളവും 1500 സിസിയില്‍ കൂടുതല്‍ എഞ്ചിന്‍ ശേഷിയും 170 മില്ലിമീറ്ററില്‍ കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സും ഉള്ള ഒരു കാര്‍ ഒരു എസ്‌യുവിയാണ്.
നിലവില്‍ ഇന്ത്യയില്‍ വാഹനങ്ങള്‍ക്ക് സെസ് ചുമത്തുന്നുണ്ട്. വാഹനങ്ങള്‍ക്ക് നിലവിലുള്ള ജിഎസ്ടി നികുതിക്ക് പുറമെയാണ് ഈ നികുതി. വാഹനത്തിന്റെ തരം അനുസരിച്ച് ഒരു ശതമാനം മുതല്‍ 22 ശതമാനം വരെയാണ് സെസ് ഈടാക്കുന്നത്. ചില കാറുകള്‍ ഇതിനകം 22 ശതമാനം സെസോടെ വില്‍ക്കുന്നതിനാല്‍ ഈ കാറുകളെ നിലവിലെ നിര്‍ദേശങ്ങള്‍ ബാധിക്കില്ല. സമാനമായ വിലയിലാകും അവ തുടര്‍ന്നും ലഭ്യമാകുക. അതേസമയം, ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ഈ സെസ് ബാധകമല്ല.


Click it and Unblock the Notifications








