മാരുതി അങ്ങോട്ട് മാറിനില്ല്! പൊലീസിന്‍ ഇപ്പോള്‍ ഈ എംപിവി മതി, ഫ്‌ലാഗ്ഓഫ് ചെയ്യാന്‍ മുഖ്യമന്ത്രി നേരിട്ടെത്തി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മള്‍ട്ടി പര്‍പ്പസ് വാഹനമാണ് മാരുതി സുസുക്കി എര്‍ട്ടിഗ (Maruti Suzuki Ertiga) . സ്വകാര്യ ഉപഭോക്താക്കള്‍ക്ക് പുറമെ വിവിധ നഗരങ്ങളിലെ പൊലീസ് വാഹന വ്യൂഹത്തിലും എര്‍ട്ടിഗ സ്ഥാനം പിടിച്ചിട്ടുണ്ട്. മുംബൈ, ഡല്‍ഹി, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിലെ പൊലീസ് സേനകളില്‍ ഇതിനോടകം തന്നെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എര്‍ട്ടിഗ ഉപയോഗിച്ച് വരുന്നു. എന്നാല്‍ സമീപകാലത്തായി പൊലീസ് എര്‍ട്ടിഗയെ ഒന്ന് മാറ്റിപ്പിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മാരുതി സുസുക്കി എര്‍ട്ടിഗയെ തഴഞ്ഞ് എതിരാളിയായ കിയ കാരെന്‍സ് (Kia Carens) എംപിവിയാണ് ഇപ്പോള്‍ പൊലീസ് സേന തെരഞ്ഞെടുക്കാന്‍ തുടങ്ങിയത്.

കഴിഞ്ഞ വര്‍ഷം പഞ്ചാബ് പൊലീസ് 71 കിയ കാരെന്‍സ് എംപിവി തങ്ങളുടെ വാഹന വ്യൂഹത്തില്‍ ചേര്‍ത്തിരുന്നു. ഏറ്റവും ഒടുവിലായി ഗോവ പൊലീസാണ് കിയ കാരന്‍സ് എംപിവിയെ സേനയില്‍ ചേര്‍ത്തത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങില്‍ പുതിയ വാഹനങ്ങള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഈ ചടങ്ങിന്റെ ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക എക്‌സ് (ട്വിറ്റര്‍) പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

kia carens added to goa police

ഈ വാഹനങ്ങള്‍ ഗോവയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസിന്റെ കണ്‍ട്രോള്‍ റൂം വാഹനമായി സേവനമനുഷ്ഠിക്കും. ഈ പുതിയ കിയ കാരന്‍സ് പിസിആര്‍ (പോലീസ് കണ്‍ട്രോള്‍ റൂം) വാഹനങ്ങള്‍ ERSS-112 സംവിധാനങ്ങള്‍ക്ക് കീഴിലുള്ള ഗോവ പൊലീസിന്റെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. എമര്‍ജന്‍സി റെസ്‌പോണ്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഗോവയിലെ മാന്‍ഡ്രെം, മോപ, വാല്‍പൂ, കന്‍കോളിം, കനകോണ എന്നീ പ്രദേശങ്ങളില്‍ ഈ പിസിആര്‍ വാഹനങ്ങള്‍ വിന്യസിക്കും.

വാഹനത്തിന്റെ മുകളില്‍ സ്‌ട്രോബ് ലൈറ്റുകളും വശങ്ങളില്‍ ഡെക്കലുകളും ചേര്‍ത്തത് മാത്രമാണ് കാരെന്‍സിന്റെ എക്‌സ്റ്റീരിയറില്‍ കാണപ്പെടുന്ന പ്രധാന മാറ്റങ്ങള്‍. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും കാരെന്‍സിന്റെ അകത്തളത്തില്‍ സജ്ജീകരിച്ചിട്ടുണ്ടാകും. കാരെന്‍സിനു പുറമെ, കാരെന്‍സ് ക്ലാവിസ് (Kia Carens Clavis), കാരെന്‍സ് ക്ലാവീസ് ഇവി (Kia Carens Clavis EV) എന്നിവയും ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തിക്കുന്നു.

kia carens added to goa police

കിയ കാരെന്‍സിന്റെ എക്‌സ്-ഷോറൂം വില 11.41 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. കിയ കാരെന്‍സ് ക്ലാവിസിന്റെ വില 11.50 ലക്ഷം രൂപ മുതലും ഇലക്ട്രിക് മോഡലായ കിയ കാരെന്‍സ് ക്ലാവിസ് ഇവിയുടെ വില 17.99 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്. കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്‌ഷോറൂം വിലകള്‍ ആണ് ഇത്.

കിയ കാരെന്‍സ് 2022 ഫെബ്രുവരി മുതല്‍ വിപണിയിലുണ്ട്. പുറത്തിറങ്ങി 36 മാസം കൊണ്ട് ഇന്ത്യയില്‍ 2 ലക്ഷത്തിലധികം യൂണിറ്റ് വില്‍പ്പന നേടാന്‍ കാരെന്‍സിന് സാധിച്ചിരുന്നു. കാരെന്‍സിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് കാരെന്‍സ് ക്ലാവിസ് എന്ന പേരില്‍ വില്‍ക്കുന്നത്. കിയ കാരന്‍സ് ക്ലാവിസ് കഴിഞ്ഞ മെയ് മാസം അവസാനമാണ് പുറത്തിറക്കിയത്. കിയ കാരന്‍സ് ക്ലാവിസ് ഇവി ജൂലൈ പകുതിയോടെയും വിപണിയിലെത്തി.

നിലവില്‍ പ്രീമിയം (0) 7 സീറ്റര്‍ എന്ന ഒറ്റ വേരിയന്റില്‍ മാത്രമാണ് കാരെന്‍സ് ലഭ്യമാകുന്നത്. ഡീസല്‍, പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഉണ്ടെങ്കിലും 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമേ 7 സീറ്റര്‍ എംപിവി വാങ്ങാന്‍ സാധിക്കുകയുള്ളൂ. പരമാവധി ലിറ്ററിന് 15.58 കിലോമീറ്റര്‍ മൈലേജ് വരെ കാരെന്‍സിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം യുവിഒ കണക്ട്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, വയര്‍ലെസ് ചാര്‍ജര്‍, ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സിംഗിള്‍-പേന്‍ സണ്‍റൂഫ്, റൂഫ് മൗണ്ടഡ് റിയര്‍ എസി വെന്റുകള്‍, ഡ്രൈവ് മോഡുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് കിയ കാരെന്‍സിലെ പ്രധാന ഫീച്ചറുകള്‍.

kia carens

6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്കിംഗ് ഡിസ്ട്രിബൂഷന്‍ (EBD) ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC), ബ്രേക്ക് അസിസ്റ്റ് സിസ്റ്റങ്ങള്‍ (BAS), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX മൗണ്ടുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റന്‍സ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഈ ഫാമിലി കാറില്‍ വരുന്നു.

ശക്തമായ എഞ്ചിന്‍, അത്യാധുനിക സാങ്കേതികവിദ്യ, വിശാലമായ ഇന്റീരിയര്‍, മികച്ച സുരക്ഷാ സവിശേഷതകള്‍ എന്നിവ കിയ കാരെന്‍സിനെ പൊതുജനങ്ങള്‍ക്ക് മാത്രമല്ല രാജ്യത്തെ വിവിധ പോലീസ് സേനകള്‍ക്ക് ഈ വാഹനം പ്രിയങ്കരമാകാന്‍ കാരണം. ഗോവ, പഞ്ചാബ് പൊലീസുകളുടെ മാതൃക പിന്തുടര്‍ന്ന് രാജ്യത്തെ മറ്റ് പൊലീസ് സേനകളും കാരെന്‍സ് വൈകാതെ തങ്ങളുടെ വാഹനവ്യൂഹത്തില്‍ ചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Thursday, August 7, 2025, 14:51 [IST]
English summary
Kia carens mpv fleet added to goa police control room vehicles details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X