വിലയില്‍ മാത്രമല്ല, മൈലേജിലും ഞെട്ടിച്ച് Kia Carens; എതിരാളികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഇങ്ങനെ

കിയ തങ്ങളുടെ നാലാമത്തെ പാസഞ്ചര്‍ വാഹനമായ കാരെന്‍സ് എംപിവി കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഏവരെയും ഞെട്ടിച്ച് 8.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനം നിര്‍മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നതും. എന്നാല്‍ ഇപ്പോള്‍ മൈലേജിന്റെ കാര്യത്തിലും വിപണിയെ ഞെട്ടിച്ചിരിക്കുകയാണ് കാരെന്‍സ്.

വിലയില്‍ മാത്രമല്ല, മൈലേജിലും ഞെട്ടിച്ച് Kia Carens; എതിരാളികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഇങ്ങനെ

കാരെന്‍സ് എംപിവി പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഹ്യുണ്ടായിയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കള്‍ പറയുന്നത്, പുതിയ കിയ കാരെന്‍സ് എംപിവി പെട്രോള്‍ വേരിയന്റില്‍ 16.5 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നുവെന്നാണ്, അതേസമയം ഡീസല്‍ മോട്ടോര്‍ 21.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയും നല്‍കുന്നു.

വിലയില്‍ മാത്രമല്ല, മൈലേജിലും ഞെട്ടിച്ച് Kia Carens; എതിരാളികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഇങ്ങനെ

മാരുതി സുസുക്കി എര്‍ട്ടിഗ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി സുസുക്കി XL6, മഹീന്ദ്ര മറാസോ, റെനോ ട്രൈബര്‍, ടൊയോട്ട വെല്‍ഫയര്‍ തുടങ്ങിയ എതിരാളികളോടാണ് കിയ കാരെന്‍സ് പ്രീമിയം എംപിവി വിപണിയില്‍ മത്സരിക്കുക.

വിലയില്‍ മാത്രമല്ല, മൈലേജിലും ഞെട്ടിച്ച് Kia Carens; എതിരാളികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഇങ്ങനെ

പുതിയ പീപ്പിള്‍ മൂവര്‍ അതിന്റെ സ്‌റ്റൈലിംഗും ഫീച്ചറുകളും ഉപയോഗിച്ച് എംപിവി സെഗ്മെന്റില്‍ പുതുമ കൊണ്ടുവരാന്‍ ഒരുങ്ങുമ്പോള്‍, മൈലേജിന്റെ കാര്യത്തില്‍ ഇന്ത്യന്‍ വിപണിയിലെ അതിന്റെ മികച്ച അഞ്ച് എതിരാളികളില്‍ നിന്ന് എങ്ങനെ വ്യത്യസ്തനാകുന്നുവെന്ന് പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

വിലയില്‍ മാത്രമല്ല, മൈലേജിലും ഞെട്ടിച്ച് Kia Carens; എതിരാളികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഇങ്ങനെ

മാരുതി സുസുക്കി എര്‍ട്ടിഗ

കുറച്ചുകാലമായി ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവിയാണ് മാരുതി സുസുക്കി എര്‍ട്ടിഗ. എന്നാല്‍ പുതിയ കാരെന്‍സ് എത്തിയതോടെ എര്‍ട്ടിഗയുടെ വില്‍പ്പന എങ്ങനെയാകും മുന്നോട്ട് പോവുക എന്നത് വരും മാസങ്ങളില്‍ മാത്രമാകും പറയാനാകുക.

വിലയില്‍ മാത്രമല്ല, മൈലേജിലും ഞെട്ടിച്ച് Kia Carens; എതിരാളികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഇങ്ങനെ

കാരെന്‍സ് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകുമ്പോള്‍ എര്‍ട്ടിഗ ഒരു ഓപ്ഷനില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 105 bhp പവറും 138 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് എര്‍ട്ടിഗ ലഭ്യമാകുന്നത്.

വിലയില്‍ മാത്രമല്ല, മൈലേജിലും ഞെട്ടിച്ച് Kia Carens; എതിരാളികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഇങ്ങനെ

ഈ എംപിവിയുടെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും നാല് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും ഉള്‍പ്പെടുന്നു. മാരുതി സുസുക്കി എര്‍ട്ടിഗ 19.01 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

വിലയില്‍ മാത്രമല്ല, മൈലേജിലും ഞെട്ടിച്ച് Kia Carens; എതിരാളികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഇങ്ങനെ

മാരുതി സുസുക്കി XL6

എര്‍ട്ടിഗയുടെ പ്രീമിയം പതിപ്പാണ് മാരുതി സുസുക്കി XL6. ഇത് വാഹന നിര്‍മാതാക്കളുടെ പ്രീമിയം റീട്ടെയില്‍ നെറ്റ്‌വര്‍ക്കായ നെക്സ വഴിയാണ് വില്‍ക്കുന്നത്.

വിലയില്‍ മാത്രമല്ല, മൈലേജിലും ഞെട്ടിച്ച് Kia Carens; എതിരാളികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഇങ്ങനെ

പരിഷ്‌ക്കരിച്ച സ്‌റ്റൈലിംഗും പ്രീമിയം സവിശേഷതകളും ഉണ്ടായിരുന്നിട്ടും, XL6 എംപിവിക്ക് അതേ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് കരുത്ത് നല്‍കുന്നത്. ഇത് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് 19.01 കിലോമീറ്റര്‍ മൈലേജാണ്.

വിലയില്‍ മാത്രമല്ല, മൈലേജിലും ഞെട്ടിച്ച് Kia Carens; എതിരാളികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഇങ്ങനെ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇവിടെ അവതരിപ്പിച്ചതിന് ശേഷം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവികളിലൊന്നാണ്. ഇന്നോവ ക്രിസ്റ്റയുടെ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ 2.7 ലിറ്റര്‍ പെട്രോള്‍ മോട്ടോറും 2.4 ലിറ്റര്‍ ഡീസല്‍ യൂണിറ്റും ഉള്‍പ്പെടുന്നു.

വിലയില്‍ മാത്രമല്ല, മൈലേജിലും ഞെട്ടിച്ച് Kia Carens; എതിരാളികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഇങ്ങനെ

പെട്രോള്‍ എഞ്ചിന്‍ 166 bhp പവറും 245 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഡീസല്‍ എഞ്ചിന്‍ 150 bhp പവറും 360 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇന്നോവ ക്രിസ്റ്റ പെട്രോള്‍ ലിറ്ററിന് 11.25 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ ഡീസല്‍ വേരിയന്റ് 15.1 കിലോമീറ്റര്‍ മൈലേജും നല്‍കുന്നു.

വിലയില്‍ മാത്രമല്ല, മൈലേജിലും ഞെട്ടിച്ച് Kia Carens; എതിരാളികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഇങ്ങനെ

റെനോ ട്രൈബര്‍

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയ്ക്ക്, ഇന്ത്യയില്‍ പുതുജീവന്‍ നല്‍കിയ മോഡലാണ് ട്രൈബര്‍ എംപിവി. ഇന്ത്യയിലെ വാഹന നിര്‍മാതാക്കളുടെ പ്രധാന വില്‍പ്പന നേടിക്കൊടുക്കുന്ന മോഡലുകളില്‍ ഒന്നുകൂടിയാണ് ഇത്.

വിലയില്‍ മാത്രമല്ല, മൈലേജിലും ഞെട്ടിച്ച് Kia Carens; എതിരാളികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഇങ്ങനെ

72 bhp പവറും 96 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഈ എംപിവിക്ക് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച ഈ എഞ്ചിന്‍ 19 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

വിലയില്‍ മാത്രമല്ല, മൈലേജിലും ഞെട്ടിച്ച് Kia Carens; എതിരാളികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഇങ്ങനെ

മഹീന്ദ്ര മറാസോ

ഒരു എസ്‌യുവി സ്പെഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന മഹീന്ദ്ര, സ്രാവ്-പ്രചോദിതമായ ഡിസൈനും പ്രീമിയം ഫീച്ചറുകളും ഉപയോഗിച്ച് മറാസോ എംപിവി അവതരിപ്പിച്ചു.

വിലയില്‍ മാത്രമല്ല, മൈലേജിലും ഞെട്ടിച്ച് Kia Carens; എതിരാളികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഇങ്ങനെ

123 bhp പവറും 300 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് എംപിവിക്ക് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ മഹീന്ദ്ര മറാസോ 17.31 കിലോമീറ്റര്‍ മൈലേജ് നല്‍കുകയും ചെയ്യുന്നു.

More from DriveSpark

Article Published On: Wednesday, February 16, 2022, 18:20 [IST]
English summary
Kia carens offers good mileage in segment find here comparison with competitors offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X