Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

കിയ ഇന്ത്യ തങ്ങളുടെ നാലാമത്തെ ഉല്‍പ്പന്നമായ കാരെന്‍സ് വരും ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. വാഹനം ഇതിനകം ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

ലോഞ്ച് ചെയ്യുമ്പോള്‍, അത് പ്രധാനമായും മഹീന്ദ്ര മറാസോയുമായിട്ടാകും നേരിട്ട് മത്സരിക്കുക. അതേസമയം മാരുതി എര്‍ട്ടിഗയും XL6 ഉം അതിന്റെ പരോക്ഷ എതിരാളികളായിരിക്കും. കിയ കാരെന്‍സ് നല്ല രൂപവും മികച്ച സവിശേഷതകളും മികച്ച എഞ്ചിന്‍ ഓപ്ഷനുകളുമുള്ള ഒരു മികച്ച കോംബോ വാഗ്ദാനം ചെയ്യുന്നു,

Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് മോഡലുകള്‍ പോലെ ഇതും ഇന്ത്യയില്‍ വിജയകരമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിയ സെല്‍റ്റോസിന്റെ അതേ പ്ലാറ്റ്ഫോമിലാണ് കിയ കാരെന്‍സ് നിര്‍മ്മിച്ചിരിക്കുന്നത്, അവയ്ക്കിടയില്‍ ധാരാളം വ്യത്യാസങ്ങളും സമാനതകളും ഉണ്ടെന്ന് വേണം പറയാന്‍.

Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

ഇവിടെ, ഈ രണ്ട് വാഹനങ്ങളും തമ്മില്‍ താരതമ്യം ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. ഈ രണ്ട് മോഡലുകളുടെയും ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില എന്നിവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പരിശോധിക്കാം.

Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

എക്‌സ്റ്റീരിയര്‍ സ്‌റ്റൈലിംഗ് & അളവുകള്‍

സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, മുന്‍ ബമ്പറില്‍ വലിയ ഗ്രില്‍, മിനുസമാര്‍ന്ന എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയുള്ള കിയ കാരെന്‍സ് ഒരു ഫ്യൂച്ചറിസ്റ്റിക് ലുക്ക് വാഹനമാണ്.

Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

റൂഫ് റെയിലുകള്‍, ചുറ്റും ബ്ലാക്ക് ക്ലാഡിംഗ് എന്നിവ പോലുള്ള കുറച്ച് ക്രോസ്ഓവര്‍ ശൈലിയിലുള്ള ഘടകങ്ങളും ഇതിന് ലഭിക്കുന്നു. സാധാരണ എംപിവി ഫാഷനില്‍ ഇതിന് വലിയ ക്യാബിനും താരതമ്യേന ചെറിയ ബോണറ്റും ഉണ്ട്.

Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

വലിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, വിശാലമായ ഫ്രണ്ട് ഗ്രില്‍, ഫ്രണ്ട് ഫെന്‍ഡറില്‍ വലിയ എയര്‍ഡാമുകള്‍, വലിയ അലോയ് വീലുകള്‍, ബള്‍ബസ് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയുള്ള കിയ സെല്‍റ്റോസിന് കൂടുതല്‍ പരമ്പരാഗത രൂപകല്‍പ്പനയുമായിട്ടാണ് എത്തുന്നത്.

Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

ഫാക്‌സ് റൂഫ് റെയിലുകള്‍, ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗ്, സില്‍വര്‍ ഫിനിഷ്ഡ് ബാഷ് പ്ലേറ്റുകള്‍ എന്നിവയും വാഹനത്തിന് ലഭിക്കുന്നു, യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പരുക്കന്‍ രൂപമാണ് വാഹനത്തിനുള്ളതെന്ന് വേണം പറയാന്‍.

Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

കിയ കാരെന്‍സ്, സെല്‍റ്റോസിനേക്കാള്‍ വളരെ നീളവും ഉയരവുമുള്ള വാഹനമാണ്. മാത്രമല്ല വളരെ നീളമുള്ള വീല്‍ബേസും വാഹനത്തിനുണ്ട്. രണ്ട് വാഹനങ്ങളും റോഡില്‍ വളരെയധികം ശ്രദ്ധ ആകര്‍ഷിക്കുമെന്ന് ഉറപ്പാണെങ്കിലും, പുതിയ ഡിസൈന്‍ കാരണം കാരെന്‍സിനാകും ഇതില്‍ കൂടുതല്‍ മുന്‍തൂക്കം.

Dimensions Kia Carens Kia Seltos
Length 4,540 mm 4,315 mm
Width 1,800 mm 1,800 mm
Height 1,708 mm 1,645 mm
Wheelbase 2,780 mm 2,610 mm
Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

ഇന്റീരിയര്‍ ഡിസൈന്‍ & ഫീച്ചറുകള്‍

ഫ്‌ലാറ്റ് ഡാഷ്ബോര്‍ഡും ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും (മള്‍ട്ടി-ഫങ്ഷണല്‍) ഉള്ള, വളരെ പ്രീമിയവും ഉയര്‍ന്ന മാര്‍ക്കറ്റ് ക്യാബിന്‍ രൂപകല്‍പ്പനയും കിയ കാരെന്‍സിനുണ്ട്. എസി വെന്റുകള്‍ ഡാഷിലേക്ക് സമന്വയിപ്പിച്ചിരിക്കുന്നു, ഇത് തികച്ചും സമര്‍ത്ഥമായ ഡിസൈന്‍ തിരഞ്ഞെടുപ്പാണ്, കൂടാതെ ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ തീം മികച്ചതായി കാണപ്പെടുകയും ചെയ്യുന്നു.

Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം), ഡിജിറ്റൈസ്ഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക് സണ്‍റൂഫ്, ആംബിയന്റ് ക്യാബിന്‍ ലൈറ്റിംഗ്, എയര്‍ പ്യൂരിഫയര്‍, വെന്റിലേറ്റഡ് സീറ്റുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഈ എംപിവിയില്‍ ലഭ്യമാണ്.

Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

രണ്ടാം നിരയ്ക്കുള്ള വണ്‍-ടച്ച്-ടംബിള്‍ ഫീച്ചര്‍, പവര്‍-അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കള്‍ (ഓട്ടോ-ഫോള്‍ഡിംഗ്) മുതലായവയും വാഹനത്തിന്റെ പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകളാണ്. കാരെന്‍സ് 7-സീറ്റ്, 6-സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്.

Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

കിയ സെല്‍റ്റോസിന്റെ ഇന്റീരിയറും ഡിസൈനില്‍ വളരെ പ്രീമിയം ആണ്, എന്നാല്‍ ഇത് കൂടുതല്‍ സ്‌പോര്‍ട്ടിയായി കാണപ്പെടുന്നു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ മധ്യഭാഗത്ത് MID ഉള്ള അനലോഗ് ഡയലുകള്‍ അടങ്ങിയിരിക്കുന്നു.

Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

കൂടാതെ അതിന്റെ ഹൗസിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍ ഹൗസിംഗിലേക്ക് ലയിക്കുന്നു. സ്റ്റിയറിംഗ് വീല്‍ കാരെന്‍സിന് സമാനമാണ്, എന്നാല്‍ എസി വെന്റുകള്‍ വലുതും ശ്രദ്ധേയവുമാണ്. ഡ്യുവല്‍-ടോണ്‍, ഓള്‍-ബ്ലാക്ക് ഇന്റീരിയര്‍ കളര്‍ തീമുകള്‍ ഇവിടെ ലഭ്യമാണ്, സീറ്റിംഗ് കപ്പാസിറ്റി അഞ്ച് ആണ്.

Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ്സ് എന്‍ട്രി ആന്‍ഡ് ഗോ, ക്രൂയിസ് കണ്‍ട്രോള്‍, പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് ക്യാബിന്‍ ലൈറ്റിംഗ്, പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കള്‍ (ഓട്ടോ-ഫോള്‍ഡിംഗ്), ഇലക്ട്രിക് സണ്‍റൂഫ്, എല്‍ഇഡി ലെറ്റിംഗ്, 360-ഡിഗ്രി ക്യാമറ, 10.25-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം) എല്ലാം സെല്‍റ്റോസില്‍ ഓഫര്‍ ചെയ്യുന്ന ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

എഞ്ചിന്‍

കാരെന്‍സും, സെല്‍റ്റോസും ഒരേ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ വിപണിയില്‍ ലഭ്യമാകും. ആദ്യത്തേത് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ മോട്ടോറാണ്. ഈ യൂണിറ്റ് 115 bhp കരുത്തും 144 Nm torque ഉം സൃഷ്ടിക്കും. ഇത് 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ സെല്‍റ്റോസില്‍ ഈ എഞ്ചിനിനൊപ്പം ഒരു CVT ഓപ്ഷനും ലഭ്യമാണ്.

Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

രണ്ടാമത്തേത് 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ്. ഈ യൂണിറ്റ് 140 bhp കരുത്തും 242 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഇവിടെയുള്ള ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവലും 7-സ്പീഡ് DCT-യും ഉള്‍പ്പെടുന്നു.

Kia Carens & Seltos Petrol Specs
Engine Size 1.5-lites 1.4-litres
Engine Type Naturally aspirated, inline-4 Turbocharged, inline-4
Power 115 PS 140 Ps
Torque 144 Nm 242 Nm
Transmission 6MT (both) / CVT (Seltos only) 6MT / 7DCT
Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

മൂന്നാമത്തെ ഓപ്ഷന്‍ 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ യൂണിറ്റാണ്. ഈ എഞ്ചിന്‍ 115 bhp കരുത്തും 250 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ഇത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉപയോഗിച്ച് ലഭിക്കും. രണ്ട് കാറുകളിലും സ്‌പെസിഫിക്കേഷനുകള്‍ ഒരുപോലെയാണെങ്കിലും, രണ്ടിനും ഇടയില്‍ ഓടിക്കാന്‍ കുറച്ച് സ്‌പോര്‍ട്ടിനെസ് കുറവ് കാരെന്‍സ് തന്നെയാണ്.

Kia Carens & Seltos Diesel Specs
Engine Size 1.5-litres
Engine Type Turbocharged, inline-4
Power 115 Ps
Torque 250 Nm
Transmission 6MT / 6AT
Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

വില

കാരെന്‍സിന്റെ വില സംബന്ധിച്ച് നിലവില്‍ കിയ സൂചനകള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. എങ്കിലും ഏകദേശം 15 ലക്ഷം രൂപ മുതലാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

അതേസമയം കിയ സെല്‍റ്റോസിനെ സംബന്ധിച്ചിടത്തോളം, അതിന്റെ വില നിലവില്‍ 9.95 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ഉയര്‍ന്ന പതിപ്പിനായി 18.19 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

Kia Carens Vs Seltos; വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ

സെല്‍റ്റോസ് ഗണ്യമായി കൂടുതല്‍ താങ്ങാനാകുന്നതാണ്, പക്ഷേ അഞ്ച് പേര്‍ക്ക് മാത്രമേ വാഹനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു. കാരെന്‍സിന് കൂടുതല്‍ ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയും, കൂടാതെ ഇതിന് ഓഫറില്‍ ധാരാളം ഫീച്ചറുകളും ഉണ്ട്, ഇത് കൂടുതല്‍ പ്രായോഗികമാക്കുന്നുവെന്ന് വേണം പറയാന്‍.

More from DriveSpark

Article Published On: Tuesday, February 1, 2022, 10:49 [IST]
English summary
Kia carens vs kia seltos find here detailed comparison
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X