Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അപ്ഡേറ്റ് ചെയ്ത എര്‍ട്ടിഗ പുറത്തിറക്കിയതിന് പിന്നാലെയാണ് മാരുതി XL6-ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കിയത്. പുതിയ XL6 അതിന്റെ പുറംഭാഗത്ത് സൂക്ഷ്മമായ അപ്ഡേറ്റുകളും ബോഡിയിലും ഫീച്ചറുകളിലും ചില സുപ്രധാന അപ്ഡേറ്റുകളും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

അപ്ഡേറ്റ് ചെയ്ത എംപിവി അതിന്റെ മുന്‍ഗാമിയേക്കാള്‍ വളരെയധികം സവിശേഷതകളില്‍ പായ്ക്ക് ചെയ്യുന്നുവെന്ന് വേണം പറയാന്‍. വിപണിയില്‍ കിയ കാരെന്‍സിന് എതിരെയാണ് XL6 പ്രധാനമായും മത്സരിക്കുന്നത്. കാരെന്‍സ് എത്തിയതോടെയാണ് XL6-നെയും മാരുതി നവീകരിക്കുന്നത്.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

ഈ വര്‍ഷം ഫെബ്രുവരിയിലാണ് കിയ കാരെന്‍സ് പുറത്തിറക്കുന്നത്. കോംപാക്ട് എംപിവി സ്പെയ്സില്‍ പ്രീമിയം ഓഫറായി മോഡല്‍ മത്സരിക്കുകയും ചെയ്യുന്നു. മാരുതി XL6-ലേക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് ഉപയോഗിച്ച്, രണ്ട് യുവികളും പരസ്പരം കൂടുതല്‍ പൊരുത്തപ്പെടുന്നുവെന്ന് വേണം പറയാന്‍.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ് ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ നാല് വകഭേദങ്ങളില്‍ കാരെന്‍സ് ലഭ്യമാണെങ്കില്‍, മാരുതി XL6, സീറ്റ, ആല്‍ഫ, ആല്‍ഫ പ്ലസ് എന്നിവയുള്‍പ്പെടെ മൂന്ന് വകഭേദത്തില്‍ ലഭ്യമാണ്. എന്തായാലും XL6 നവീകരിച്ച് എത്തിയതോടെ കാരെന്‍സിനും വിപണില്‍ മത്സരം ശക്തമാകുകയാണ്. ഇരുമോഡലുകളും തമ്മിലുള്ള വേരിയന്റുകള്‍ തിരിച്ചുള്ള പ്രധാന വ്യത്യാസങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

കിയ കാരെന്‍സ് Vs മാരുതി XL6 - സീറ്റ vs പ്രസ്റ്റീജ്

XL6-ന്റെ സീറ്റ, കാരെന്‍സിന്റെ പ്രസ്റ്റീജ് എന്നിവ പ്രാരംഭ വേരിയന്റുകളാണ്. ഇവ രണ്ടും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6-സ്പീക്കര്‍ ഓഡിയോ സിസ്റ്റം, വോയ്സ് കമാന്‍ഡുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കമാന്‍ഡുകള്‍, ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമുള്ള സീറ്റ് അഡ്ജസ്റ്റ്മെന്റുകള്‍, റൂഫിലെ എസി വെന്റുകള്‍ തുടങ്ങി നിരവധി പൊതു സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

XL6-ന്റെ സീറ്റ വേരിയന്റിന് എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ടെയില്‍ലൈറ്റുകളും, എല്‍ഇഡി ഡിആര്‍എല്ലുകളും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ പോലുള്ള ചില അധിക ഫീച്ചറുകളും ലഭിക്കുന്നു.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

മറുവശത്ത്, കാരെന്‍സിന് ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മൂന്നാം നിര എസി വെന്റുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ലെതറെറ്റ് സീറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവ പോലുള്ള അധിക ഗിസ്മോകള്‍ XL6-ന്റെ അനുബന്ധ വേരിയന്റിനേക്കാള്‍ ലഭിക്കുന്നു.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

കാരെന്‍സ് പ്രസ്റ്റീജില്‍ വാഗ്ദാനം ചെയ്യുന്ന ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും XL6-ന്റെ സീറ്റ വേരിയന്റ് നഷ്ടപ്പെടുത്തുന്നുവെന്ന് വേണം പറയാന്‍.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

കൂടുതല്‍ ശ്രദ്ധേയമായി, XL6 സീറ്റയുടെ വില 11.29 ലക്ഷം രൂപയാണ്. ഇത് കാരെന്‍സ് പ്രസ്റ്റീജിന്റെ വിലയായ 10.69 ലക്ഷം രൂപയേക്കാള്‍ 60,000 രൂപ കൂടുതലാണ് (രണ്ടും എക്സ്‌ഷോറൂം വിലകള്‍). അതിനാല്‍, കാരെന്‍സിന്റെ പ്രസ്റ്റീജ് വേരിയന്റിനെക്കാള്‍ XL6-ന്റെ സീറ്റ ട്രിമ്മിന് അല്‍പ്പം വില കൂടുതലാണ്.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

XL6 ആല്‍ഫ Vs കാരെന്‍സ് പ്രസ്റ്റീജ് പ്ലസ്

ഇവിടെ, എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ടെയില്‍ലൈറ്റുകളും, എല്‍ഇഡി ഡിആര്‍എല്ലുകളും ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ ഓഫറും കൂടാതെ രണ്ട് എംപിവികളിലും റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറയും നല്‍കുന്ന ഫീച്ചറുകള്‍ തമ്മിലുള്ള വിടവ് അവസാനിക്കുന്നു.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

എന്നിരുന്നാലും, ഇഎസ്പി, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ക്കൊപ്പം വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റികള്‍ XL6-ന് ഈ വേരിയന്റിലും നഷ്ടപ്പെടുന്നുവെന്ന് വേണം പറയാന്‍.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

എന്നിരുന്നാലും, രണ്ട് എംപിവികള്‍ തമ്മിലുള്ള വില വ്യത്യാസം 1.60 ലക്ഷം രൂപയായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. കാരെന്‍സ് പ്രസ്റ്റീജ് പ്ലസിന്റെ വില 13.89 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു, അതേസമയം XL6 ആല്‍ഫയുടെ വില 12.29 രൂപയില്‍ ആരംഭിക്കുന്നു (രണ്ടും എക്സ്‌ഷോറൂം വിലകള്‍).

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

കാരണം, XL6 ഒരു നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം കാരെന്‍സ് പ്രസ്റ്റീജ് പ്ലസ് ഒരു ടര്‍ബോ പെട്രോള്‍ യൂണിറ്റും ഡീസല്‍ യൂണിറ്റും വാഗ്ദാനം ചെയ്യുന്നു. ഈ സാഹചര്യത്തില്‍, കാര്യമായ വില പ്രീമിയത്തില്‍ കാരെന്‍സ് കൂടുതല്‍ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

XL6 ആല്‍ഫ പ്ലസ് Vs കാരെന്‍സ് ലക്ഷ്വറി

ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, ഇഎസ്പി, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകള്‍ XL6-ന്റെ ആല്‍ഫ പ്ലസ് ട്രിമ്മിന് ലഭിക്കുന്നു.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

രണ്ട് എംപിവികളും ഇവിടെ യഥാക്രമം സുസുക്കി കണക്റ്റിന്റെയും UVO കണക്റ്റിന്റെയും രൂപത്തില്‍ കണക്റ്റഡ് കാര്‍ ടെക് ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു. ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കായി XL6-ന് പാഡില്‍ ഷിഫ്റ്ററുകളും ലഭിക്കുന്നു.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഫോളോ മി ഹോം ഹെഡ്‌ലാമ്പുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് എന്നിവയും അതിലേറെയും ഉള്‍പ്പെടുന്നു. കാരെന്‍സ് ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു, എന്നാല്‍ XL6-ന് നാല് എയര്‍ബാഗുകള്‍ മാത്രമേ ലഭിക്കൂ.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

എന്നിരുന്നാലും, ഈ രണ്ട് വകഭേദങ്ങള്‍ക്കുമിടയില്‍ 2.40 ലക്ഷം രൂപയുടെ വിലക്കുറവ് കണക്കിലെടുക്കുമ്പോള്‍, XL6 തീര്‍ച്ചയായും പണത്തിനൊത്ത മൂല്യം വാഗ്ദാനം ചെയ്യുന്നുവെന്ന് വേണം പറയാന്‍.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

ഏത് വാങ്ങും - കാരെന്‍സ് അല്ലെങ്കില്‍ XL6?

താഴ്ന്ന വേരിയന്റുകളെ സംബന്ധിച്ചിടത്തോളം കാരെന്‍സ് തിരഞ്ഞെടുക്കുമെന്ന് തോന്നുമെങ്കിലും, നമ്മള്‍ കൂടുതല്‍ ഉയരുമ്പോള്‍, XL6-ഉം കാരെന്‍സും തമ്മിലുള്ള വില വിടവ് വര്‍ദ്ധിക്കുന്നുവെന്ന് വേണം പറയാന്‍.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

XL6-ന്റെ ഓരോ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാരെന്‍സ് കൂടുതല്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇത് ഒരു വലിയ പ്രീമിയത്തില്‍ വരുന്നു.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

അതിനാല്‍, ഉയര്‍ന്ന-സ്‌പെക്ക് വേരിയന്റുകളിലെ കാരെന്‍സുമായി താരതമ്യപ്പെടുത്തുമ്പോള്‍ XL6 പണത്തിന് കൂടുതല്‍ മൂല്യമുള്ള ഒരു നിര്‍ദ്ദേശമായി മാറുന്നു.

Kia Carens Vs Maruti XL6: വേരിയന്റ് തിരിച്ചുള്ള പ്രധാന സവിശേഷതകള്‍ ഇങ്ങനെ

എന്നിരുന്നാലും, ഒരാള്‍ ടര്‍ബോ പെട്രോള്‍ മോട്ടോര്‍ അല്ലെങ്കില്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ തേടുകയാണെങ്കില്‍, ഒരു വാങ്ങുന്നയാള്‍ക്ക് കിയ കാരെന്‍സ് മാത്രമേ തെരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളു.

More from DriveSpark

Article Published On: Friday, April 22, 2022, 12:39 [IST]
English summary
Kia carens vs new maruti xl6 variants wise comparison here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X