എർട്ടിഗയുടെ ആധിപത്യം തകർക്കാൻ എംപവി വിപണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി, കിയ, എംജി ബ്രാൻഡുകൾ

അടുത്തിടെയായി ബാക്കി ഓട്ടോമോട്ടീവ് വ്യവസായങ്ങൾ ഇടിവ് നേരിടുമ്പോഴും സ്ഥിരമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഒന്നാണ് യു‌വി (യൂട്ടിലിറ്റി വെഹിക്കിൾ) വിഭാഗം.

എർട്ടിഗയുടെ ആധിപത്യം തകർക്കാൻ എംപവി വിപണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി, കിയ, എംജി ബ്രാൻഡുകൾ

ഡിമാൻഡ് കുതിച്ചുയരുന്ന അവസരം പ്രയോജനപ്പെടുത്താൻ കാർ നിർമ്മാതാക്കൾ സെഗ്‌മെന്റുകളിലുടനീളം ഒന്നിലധികം പുതിയ എസ്‌യുവികളും എംപിവികളും അവതരിപ്പിക്കാൻ ആസൂത്രണം ചെയ്തിട്ടുണ്ട്.

എർട്ടിഗയുടെ ആധിപത്യം തകർക്കാൻ എംപവി വിപണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി, കിയ, എംജി ബ്രാൻഡുകൾ

എം‌പി‌വികളെക്കുറിച്ച് പറഞ്ഞാൽ, 2012 ഏപ്രിലിൽ ലോഞ്ച് ചെയ്തതുമുതൽ മാരുതി സുസുക്കി എർട്ടിഗ ഈ വിഭാഗത്തിൽ ആധിപത്യം പുലർത്തുന്നു. 2018 -ൽ രണ്ടാം തലമുറയിലേക്ക് മോഡൽ പ്രവേശിച്ചിരുന്നു, അതിനു പിന്നാലെ തന്നെ ഒരു മിഡ് ലൈഫ് അപ്‌ഡേറ്റും വാഹനത്തിന് ലഭിച്ചു.

എർട്ടിഗയുടെ ആധിപത്യം തകർക്കാൻ എംപവി വിപണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി, കിയ, എംജി ബ്രാൻഡുകൾ

കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി, കിയ, എം‌ജി മോട്ടോർ എന്നിവ കോം‌പാക്ട് എം‌പി‌വി മേഖലയിൽ എർട്ടിഗയുടെ ആധിപത്യത്തെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. പുതിയ ഹ്യുണ്ടായി, കിയ, എം‌ജി കോം‌പാക്ട് എം‌പിവികളുടെ ഔദ്യോഗിക ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരാനിരിക്കുന്ന മോഡലുകളെക്കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണം ഇവിടെയുണ്ട്.

എർട്ടിഗയുടെ ആധിപത്യം തകർക്കാൻ എംപവി വിപണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി, കിയ, എംജി ബ്രാൻഡുകൾ

1. പുതിയ ഹ്യുണ്ടായി കോംപാക്ട് എം‌പി‌വി

ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ ഒരു എൻട്രി ലെവൽ എംപിവിയിൽ പ്രവർത്തിക്കുകയാണ്. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, പുതിയ ഹ്യുണ്ടായി കോംപാക്ട് എം‌പി‌വി ക്രെറ്റയുടെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാകാം.

എർട്ടിഗയുടെ ആധിപത്യം തകർക്കാൻ എംപവി വിപണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി, കിയ, എംജി ബ്രാൻഡുകൾ

പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം ഇത് വാഗ്ദാനം ചെയ്തേക്കാം. പെട്രോൾ പതിപ്പിന് 113 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ യൂണിറ്റും, ഡീസലിന് 113 bhp യൂണിറ്റും ലഭിക്കും.

എർട്ടിഗയുടെ ആധിപത്യം തകർക്കാൻ എംപവി വിപണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി, കിയ, എംജി ബ്രാൻഡുകൾ

2. പുതിയ കിയ കോംപാക്ട് എം‌പി‌വി

2022 -ന്റെ തുടക്കത്തിൽ കിയ ഇന്ത്യ എല്ലാ വിഭാഗത്തിലേക്കും കടക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. സെൽറ്റോസിന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള കോംപാക്ട് ഏഴ് സീറ്റർ എം‌പി‌വിയാണിതെന്നാണ് റിപ്പോർട്ട്.

എർട്ടിഗയുടെ ആധിപത്യം തകർക്കാൻ എംപവി വിപണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി, കിയ, എംജി ബ്രാൻഡുകൾ

പുതിയ മോഡൽ ഏഴ് യാത്രക്കാർക്ക് മതിയായ ഇടം നൽകുമെന്നും താങ്ങാനാവുന്ന വില ടാഗ് വഹിക്കുമെന്നും കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ കിയ ഏഴ് സീറ്റർ എംപിവിയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായാണ് ഇത് വരുന്നത്.

എർട്ടിഗയുടെ ആധിപത്യം തകർക്കാൻ എംപവി വിപണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി, കിയ, എംജി ബ്രാൻഡുകൾ

3. എംജി 360M എംപിവി

എം‌ജി 360M മിഡ് സൈസ് ഏഴ് സീറ്റർ എം‌പി‌വി 2020 ഓട്ടോ എക്‌സ്‌പോയിൽ എം‌ജി G10 -നൊപ്പം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. വാഹനത്തിന്റെ ഇന്ത്യൻ വരവിനെക്കുറിച്ച് ഔദ്യോഗികമായ ഒരു വെളിപ്പെടുത്തലുകളൊന്നുമില്ലെങ്കിലും, മാരുതി എർട്ടിഗയ്‌ക്കെതിരെ ഈ മോഡൽ സ്ഥാപിക്കപ്പെടാൻ സാധ്യതയുണ്ട്.

എർട്ടിഗയുടെ ആധിപത്യം തകർക്കാൻ എംപവി വിപണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി, കിയ, എംജി ബ്രാൻഡുകൾ

ഇത് പ്രധാനമായും ചൈന-സ്പെക്ക് ബയോജൂൺ 360 -യുടെ പുനർനിർമ്മിച്ച പതിപ്പാണ്. എം‌പി‌വിക്ക് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കും, ഇത് 103 bhp കരുത്തും 135 Nm torque ഉം പുറപ്പെടുവിക്കും. മോഡൽ ലൈനപ്പിലുടനീളം ഒരു CVT ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡായി വരാം.

Most Read Articles

Malayalam
English summary
Kia Hyundai And MG To Enter MPV Segment In India To Head-on Ertigas Dominance. Read in Malayalam.
Story first published: Tuesday, July 27, 2021, 20:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X