'കാലൻ്റെ വണ്ടി' കിയ സെൽറ്റോസിൽ ഇടിച്ച അവസ്ഥ കണ്ടോ; വീഡിയോ വൈറൽ
ഹൈവേകളിലൂടേയും, റോഡിലൂടേയും പാഞ്ഞുപോകുമ്പോൾ ഇപ്പോൾ മറ്റ് വാഹനങ്ങൾ മാത്രം ശ്രദ്ധിച്ചാൽ പോര എന്ന അവസ്ഥയാണ്. കാര്യം മനസിലായില്ല അല്ലേ, മറ്റ് സംസ്ഥാനങ്ങളിലൂടെ പോകുമ്പോൾ നിങ്ങളുടെ വാഹനത്തിൻ്റെ മുന്നിലേക്ക് കന്നുകാലികൾ കയറി വരുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ. വളരെ സമാധാനമായി വാഹനമോടിച്ചു പോകുമ്പോൾ പെട്ടെന്ന് മുന്നിലേക്ക് പശുക്കളും പോത്തും കയറി വരുന്നത് എന്ത് കഷ്ടമാണ്.
രാത്രി ഹൈവേയിലൂടെ പോയ കിയ സെൽറ്റോസിൻ്റെ മുന്നിൽ പെട്ടെന്ന് ഒരു പോത്ത് നിന്നത് കാരണം വലിയ അപകടമാണ് ഉണ്ടായത്. സംഭവം ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞിരുന്നു, അതിൽ വാഹനത്തിന്റെ വേഗതയും രേഖപ്പെടുത്തിയിട്ടുണ്ട്. നാലുവരി പാതയിലൂടെ കിയ സെൽറ്റോസ് മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചിരുന്നു എന്നാണ് മനസിലാകുന്നത്.

ഹൈ ബീം ഹെഡ്‌ലൈറ്റുകൾ ഓണാക്കി വലത് ലെയിനിലായിരുന്നു കാർ സഞ്ചരിച്ചു കൊണ്ടിരുന്നത്. കുറച്ച് ദൂരം പിന്നിട്ട് മറ്റ് കുറച്ച് കാറുകളെ ഓവർടേക്ക് ചെയ്തപ്പോൾ, കിയ സെൽറ്റോസിന് മുന്നിൽ ഒരു പോത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടുകയായിരുന്നു. പെട്ടെന്ന് മുന്നിൽ വന്നത് കൊണ്ട് ഡ്രൈവർക്ക് മറ്റ് മാർഗങ്ങളൊന്നുമില്ലായിരുന്നു. ബ്രേക്ക് ചവിട്ടിയാലും വാഹനം നിൽക്കില്ലായിരുന്നു എന്ന് ഉറപ്പാണ്.
റോഡിൽ നിന്ന് തെന്നിമാറി മൂന്ന് തവണ കരണം മറിഞ്ഞതിന് ശേഷമാണ് വാഹനം നിന്നത് എന്നാണ് ഉടമ പറഞ്ഞത്. റൂഫിനും, പില്ലറുകൾക്കും മൊത്തത്തിൽ വാഹനം പൂർണമായും തകർന്നു എന്ന് ചിത്രങ്ങളിലൂടെ മനസിലാകും. കിയ സെൽറ്റോസ് തങ്ങളുടെ യാത്രക്കാർക്ക് നല്ല സംരക്ഷണം നൽകുന്നുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
ആയിരക്കണക്കിന് അപകടങ്ങളാണ് ഇന്ത്യൻ റോഡുകളിൽ സംഭവിക്കുന്നത്. മുന്നോട്ട് പോകും തോറും വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ അപകടങ്ങളുടെ എണ്ണം കൂടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ലോകത്തിലെ ഏറ്റവും മോശം ഡ്രൈവർമാരെ കണ്ടുപിടിക്കുന്ന സർവേയിൽ ഇന്ത്യക്ക് നാലാം സ്ഥാനമാണ്. പല ഘടകങ്ങൾ വിലയിരുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. ട്രാഫിക്കുമായി ബന്ധപ്പെട്ട ബോധവൽക്കരണം, അപകടങ്ങളുടെ എണ്ണം, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് വിദഗ്ദർ പറഞ്ഞിരിക്കുന്നത്.
നാല് വർഷം മുമ്പ് ഇന്ത്യൻ വിപണിയിലെ എസ്‌യുവികളുടെ കൂട്ടത്തിലേക്ക് എത്തിയ ദക്ഷിണ കൊറിയൻ ബ്രീഡായിരുന്നു കിയ സെൽറ്റോസ്. ആ വരവിന് പിന്നിൽ വലിയ ആരവങ്ങൾ ഒന്നിമില്ലായിരുന്നെങ്കിലും സെൽറ്റോസ് വിപണിയിലുണ്ടാക്കയത് കൊടുങ്കാറ്റായിരുന്നു. അതുവരെ ഒരു കാറിലും നാം കണ്ടിട്ടില്ലാത്തൊരു സൗന്ദര്യമായിരുന്നു കിയയുടെ ഈ സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിനുണ്ടായിരുന്നത്. കൂട്ടിന് അത്യാധുനിക ഫീച്ചറുകളുടെ അകമ്പടിയുണ്ടായിരുന്നതും ശക്തിയായി.
കിയ സെല്‍റ്റോസ് GTX+ (S) വേരിയന്റിന് 19.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം സെല്‍റ്റോസ് X-ലൈന്‍ (S) വേരിയന്റ് സ്വന്തമാക്കാന്‍ 19.60 ലക്ഷം രൂപയാണ് മുടക്കേണ്ടത്. 7-സ്പീഡ് DCT ട്രാന്‍സ്മിഷനോടുകൂടിയ സ്മാര്‍ട്‌സ്ട്രീം G1.5 T-GDi പെട്രോളും 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ 1.5l CRDi VGT ഡീസല്‍ എഞ്ചിനുമാണ് ഇവയില്‍ വരുന്നത്.
17 ഓട്ടോണോമസ് ഫംഗ്ഷനുകളുള്ള ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ എയ്ഡ്സ് സിസ്റ്റം (ADAS) സജ്ജീകരിച്ചാണ് സെല്‍റ്റോസിന്റെ പുത്തന്‍ വേരിയന്റുകള്‍ അരങ്ങേറിയിരിക്കുന്നത്. ഓട്ടോ ഹോള്‍ഡോടു കൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കും ഓഫറിലുണ്ടാകും. ഗ്ലോസി ബ്ലാക്ക് കളറില്‍ ഫിനിഷ് ചെയ്ത 18 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകളും കിയ വാഗ്ദാനം ചെയ്യുന്നു.
റൂഫ് ബ്ലാക്ക് നിറത്തില്‍ വേണ്ടവര്‍ക്ക് അതിനും അവസരമുണ്ട്. എന്നാല്‍ അതിന് 20000 രൂപ അധികമായി നല്‍കണമെന്ന് മാത്രം. താങ്ങാവുന്ന വിലയില്‍ കാര്‍ ലഭ്യമാക്കുന്നതിനായി ചില ഫീച്ചറുകള്‍ വെട്ടിയിട്ടുണ്ട്. ബോസ് സൗണ്ട് സിസ്റ്റവും 360 ഡിഗ്രി ക്യാമറയും നഷ്ടമാകുമ്പോള്‍ 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റവും റിയര്‍ ക്യാമറയും ലഭിക്കുന്നു.
സെഗ്‌മെന്റില്‍ നാല് വര്‍ഷത്തോളം രണ്ടാമനായി വിലസിയ സെല്‍റ്റോസിന്റെ ആധിപത്യത്തെ ചോദ്യം ചെയ്തുകൊണ്ട് മാരുതി ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും കഴിഞ്ഞ വര്‍ഷമെത്തിയിരുന്നു. ഹൈബ്രിഡ് എഞ്ചിനുമായി എത്തിയ ഈ മോഡലുകള്‍ സെല്‍റ്റോസിന് വലിയ തലവേദനയായി മാറിയിരുന്നു. പിന്നാലെ ഈ വര്‍ഷത്തെ ഉത്സവ സീസണ്‍ മനസ്സില്‍ കണ്ട് ഹോണ്ട എലിവേറ്റും സിട്രണ്‍ C3 എയര്‍ക്രോസും കൂടി കൊണ്ടുവന്നതോടെ സെഗ്‌മെന്റില്‍ പൊടിപാറുന്ന പുരമായി.


Click it and Unblock the Notifications








