ഗൂഗിൾ മാപ്പിൻ്റെ ഓരോ ലീലാവിലാസങ്ങളേ... സെൽറ്റോസ് ഡ്രൈവറിന് സംഭവിച്ചത് കണ്ടോ
പുതിയ സ്ഥലത്തേക്ക് വാഹനമോടിച്ച് പോകുമ്പോൾ പണ്ടൊക്കെ ആളുകളോട് ചോദിച്ച് ചോദിച്ച് ആയിരുന്നു പോയിരുന്നതെങ്കിൽ ഇപ്പോൾ എന്തിനും ഏതിനും ഗൂഗിൾ മാപ്പുണ്ടല്ലോ. എന്നാൽ ചില സമയത്ത് ഉപകാരത്തേക്കാൾ ഉപദ്രവമായി മാറാറുണ്ട് മാപ്പ്. എന്നാൽ എല്ലാം ഗൂഗിൾ മാപ്പിൻ്റെ തലയിൽ വയ്ക്കാനും പറ്റില്ല. വാഹനം പോകുന്ന വഴി ആണോ എന്ന് ഇറങ്ങി പരിശോധിക്കാമല്ലോ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു സെൽറ്റോസ് ഡ്രൈവർ വൈറലായിരിക്കുകയാണ്. സംഭവം നടക്കുന്നത് ഗോവയിലാണ്. ഗൂഗിൾ മാപ്പ് കാണിച്ച ഒരു പള്ളിയുടെ സ്റ്റെപ്പിലൂടെ ഡ്രൈവർ വാഹനമോടിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
തെലങ്കാനയിൽ നിന്ന് ഗോവയിലെത്തിയ കുടുംബം സഞ്ചരിച്ച കിയ സെൽറ്റോസ് ആണ് പള്ളിയുടെ നടയിൽ കുടുങ്ങിയത്, നാട്ടുകാരുടെ സഹായത്തോടെയാണ് വാഹനം റോഡിൽ ഇറക്കിയത്. ഒരു സ്റ്റെപ്പിലൂടെ വാഹനം ഓടിക്കാൻ എങ്ങനെ ഡ്രൈവർക്ക് തോന്നി എന്നാണ് കമൻ്റുകളിൽ നിറയുന്ന ചോദ്യങ്ങൾ. സ്റ്റെപ്പിലൂടെ വഴി കാണിക്കുമ്പോൾ വാഹനം അത് വഴി ഇറങ്ങുമോ എന്ന് എങ്കിലും നോക്കേണ്ടതായിരുന്നു. പൂർണമായും ഗൂഗിൾ മാപ്പിനെ ആശ്രയിക്കാതെ നാട്ടുകാരോട് കൂടി ചോദിക്കാൻ ശ്രമിക്കുക.

കിയ സെൽറ്റോസിൻ്റെ പുത്തൻ മോഡലിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് പുതിയ ഗ്രില്ലും അത് പോലെ തന്നെ മധ്യഭാഗം വരെ നീളുന്ന ഡേ റ്റൈം റണിങ്ങ് ലൈറ്റുകളുൾപ്പടെ ഫ്രണ്ട് ഫാസിയ മുഴുവൻ മാറ്റിയിരിക്കുകയാണ്. ഗ്രില്ലിന് താഴെയായി ലെവൽ 2 അഡാസ് റഡാറും കാണാൻ സാധിക്കും. പുത്തൻ ഹെഡ്‌ലൈറ്റ് യൂണിറ്റും ഇൻഡിക്കേറ്ററുകളും മികച്ചതായിട്ടുണ്ട്. മുഴുവൻ എൽഈഡി യൂണിറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
പഴയ മോഡലിൽ കിയ യുടെ ലോഗോ ഗ്രില്ലിന് മുകളിൽ സിൽവർ ക്രോം ഫിനിഷിലായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ മോഡലിൽ മുകളിൽ ഹുഡിലാണ് നൽകിയിരിക്കുന്നത്. വശങ്ങളിലേക്ക് വരുകയാണെങ്കിൽ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് പുത്തൻ അലോയ് വീലുകളാണ്. വേരിയൻ്റുകളനുസരിച്ച് നാല് അലോയ വീലുകളും 16 മുതൽ 18 ഇഞ്ച് വലിപ്പമുളള വീലുകളും നിങ്ങൾക്ക് ലഭിക്കുന്നുണ്ട്.
പിന്നിലേക്ക് എത്തിയാൽ ആദ്യം കണ്ണുടക്കുന്നത് പുതിയ കണക്റ്റഡ് ടെയിൽ ലാംമ്പാണ്. GT മോഡലിൽ രണ്ട് ആക്ടിവ് എക്സ്ഹോസ്റ്റ് ലഭിക്കുന്നുണ്ട്. പെട്ടെന്ന് കാഴ്ചചയിൽ രണ്ട് എക്സ്ഹോസ്റ്റുകളും പ്രവർത്തിക്കുന്നതാണോ അതോ ഫെയ്ക്ക് ആണോ എന്ന് സംശയം തോന്നാമെങ്കിലും രണ്ടും പ്രവർത്തനക്ഷമമാണ്. ഇത്രയുമൊക്കെയാണ് പുതിയ സെൽറ്റോസ് 2.O -ൽ വന്നിരിക്കുന്ന പുറത്തുളള മാറ്റങ്ങൾ.
അകത്തേക്ക് കടന്നാൽ പുതിയ മാറ്റങ്ങൾ പെട്ടെന്ന് തന്നെ മനസിലാക്കാൻ സാധിക്കും. മോഡലിൻ്റെ ഓരോ വേരിയൻ്റിലും വ്യത്യസ്ത അപ്ഹോൾസ്റ്ററി കമ്പനി നൽകുന്നുണ്ട്. GT മോഡലിൽ മുഴുവൻ കറുപ്പ് നിറത്തിലുളള ക്യാബിനും അതോടൊപ്പം തന്നെ മികച്ച അപ്ഹോൾസ്റ്ററികളും നൽകിയിട്ടുണ്ട്. EV6-ൽ നിന്ന് കടമെടുത്ത രണ്ട് 10.25-ഇഞ്ച് ഡിസ്‌പ്ലേകളാണ് പുതിയ സെൽറ്റോസിൽ നൽകിയിരിക്കുന്നത്. വലതുവശത്തെ സ്ക്രീനിൽ ഇൻസ്ട്രമെൻ്റ് ക്ലസ്റ്ററായി പ്രവർത്തിക്കുമ്പോൾ ഇടതുവശത്തുള്ളത് ഇൻഫോടെയ്ൻമെന്റിനായുള്ള HD ടച്ച്‌സ്‌ക്രീൻ സ്‌ക്രീനാണ്.
കിയ സെൽറ്റോസിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകളും ആകെ 5 ഗിയർബോക്സ് ഓപ്ഷനുകളുമാണ് ഉളളത്. പുത്തൻ സെൽറ്റോസ് 113 bhp പവറും 144 nm പീക്ക് ടോർക്കും ഉള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ നിലനിർത്തിട്ടുണ്ട്, കൂടാതെ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഐവിടി ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. മാറ്റമില്ലാതെ തുടരുന്നു 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 114 bhp പവറും 250 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഡീസൽ iMT, ഓട്ടോമാറ്റിക് 6-സ്പീഡ് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








