കഷ്ടം തന്നെ മുതലാളി! ഓട്ടത്തിനിടെ Kia Seltos -ന് തീപിടിച്ചു

ഹ്യുണ്ടായി ക്രെറ്റയ്ക്ക് ശേഷം മിഡ്-സൈസ് വിഭാഗത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിൽപ്പന നേടുന്ന മോഡലാണ് സെൽറ്റോസ് ഇന്ന്. രാജ്യത്തെ മറ്റേതൊരു നിർമ്മാതാക്കളേക്കാളും വേഗത്തിൽ 5 ലക്ഷം കാർ വിൽപ്പന നാഴികക്കല്ലിൽ എത്തിയിരിക്കുകയാണ് കിയ.

കഷ്ടം തന്നെ മുതലാളി! ഓട്ടത്തിനിടെ Kia Seltos -ന് തീപിടിച്ചു

ഇതുവരെ കിയ സെൽട്ടോസിനെ സംബന്ധിച്ച് ഒരു പരാതിയും കസ്റ്റമേഴ്സിൽ നിന്ന ഉണ്ടായിട്ടില്ല. എന്നാൽ കുറച്ച് ദിവസങ്ങളായി ഒരു സെൽട്ടോസ് ഉടമയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. കിയ സെൽറ്റോസുമായി താൻ നേരിട്ട നിരവധി പ്രശ്‌നങ്ങൾ കാറിന്റെ ഉടമ വെളിപ്പെടുത്തുന്നു

കഷ്ടം തന്നെ മുതലാളി! ഓട്ടത്തിനിടെ Kia Seltos -ന് തീപിടിച്ചു

ഒൻപത് മാസത്തെ ഉടമസ്ഥതയിൽ, സെൽറ്റോസിന്റെ HTX+ വേരിയന്റിന് വിവിധ പ്രശ്‌നങ്ങളുണ്ടായെങ്കിലും കാറിന് തീപിടിച്ചതാണ് ഉടമയെ വിഷമിപ്പിച്ച ഏറ്റവും വലിയ കാര്യം

കാർ ജയ്പൂരിലേക്ക് ഓടിക്കുന്നതിനിടെ കാറിന്റെ എയർ കണ്ടീഷനിംഗ് യൂണിറ്റ് രണ്ടാമതും പ്രവർത്തനം നിർത്തിയതായി ഉടമ പറയുന്നു.

കഷ്ടം തന്നെ മുതലാളി! ഓട്ടത്തിനിടെ Kia Seltos -ന് തീപിടിച്ചു

കാർ സർവീസ് സെന്ററിൽ എത്തിച്ച ശേഷം മെക്കാനിക്കുകൾ വാഹനത്തിന്റെ ഒരു ഭാഗം മാറ്റുകയും തക്ക സമയത്താണ് വാഹനം അറ്റകുറ്റപ്പണികൾക്കായി കിട്ടിയതെന്നും ഉടമയോട് പറഞ്ഞു. സർവീസ് സെൻ്ററിൽ എത്തിക്കാൻ വൈകിയിരുന്നുവെങ്കിൽ കാറിന് തീപിടിക്കാൻ സാധ്യതയുണ്ടായിരുന്നു എന്നാണ് ജീവനക്കാരൻ പറഞ്ഞത്.

കഷ്ടം തന്നെ മുതലാളി! ഓട്ടത്തിനിടെ Kia Seltos -ന് തീപിടിച്ചു

സർവീസ് സെൻ്ററിൽ ഒരു മണിക്കൂർ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം യാത്ര തുടരുന്നതിനിടയ്ക്കാണ് കാറിന് തീപിടിച്ചത്. എഞ്ചിൻ ബേയിൽ നിന്ന് പുക ഉയരാൻ തുടങ്ങിയപ്പോൾ ഉടമ പെട്ടെന്ന് കാർ സൈഡിൽ നിർത്തി. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് പെട്ടെന്ന് വെളളം കോരി ഒഴിച്ച് തീ കെടുത്തിയത്.

കഷ്ടം തന്നെ മുതലാളി! ഓട്ടത്തിനിടെ Kia Seltos -ന് തീപിടിച്ചു

തീപിടിത്തത്തിൽ എഞ്ചിൻ ബേയിലും വയറിങ്ങും ഫ്യൂസ് ബോക്സും ഇന്ധന ലൈനുകളും മറ്റ് പല ഭാഗങ്ങളും ഉരുകുകയും വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സർവീസ് സെന്ററിന്റെ ആകെ എസ്റ്റിമേറ്റ് 6 ലക്ഷം രൂപയാണ്. ഇൻഷുറൻസ് ക്ലെയിം ചെയ്യാതെ സൗജന്യമായാണ് ഇത് നന്നാക്കിയത്.

കഷ്ടം തന്നെ മുതലാളി! ഓട്ടത്തിനിടെ Kia Seltos -ന് തീപിടിച്ചു

കാർ ഇപ്പോഴും എഞ്ചിൻ ലൈറ്റ് കാണിക്കുന്നു എന്നാണ് ഉടമ പറയുന്നത്. എന്നാൽ അറ്റകുറ്റപ്പണികൾ കഴിഞ്ഞിട്ടും കാർ വിചിത്രമായ ശബ്ദം പുറപ്പെടുവിക്കുന്നുണ്ട്. തുടർന്ന് സർവീസ് സെന്റർ പരിശോധിച്ചപ്പോൾ ഫ്യൂവൽ ഇൻജക്ടറിൽ മോശം ഇന്ധനം കാരണം കംപുട്ട് ആണെന്ന് കണ്ടെത്തിയത്. കിയ സർവീസ് സെൻ്ററിൽ വച്ച് ഇന്ധനം നീക്കം ചെയ്ത് ഒരു ക്യാനിൽ നിറച്ചു, എന്നാൽ ഉടമ തന്റെ മറ്റൊരു കാറായ ഇന്നോവയിൽ ആ ഇന്ധനം ഒഴിച്ചു നോക്കിയിട്ട് ഒരു കുഴപ്പവും കണ്ടില്ല.

കഷ്ടം തന്നെ മുതലാളി! ഓട്ടത്തിനിടെ Kia Seltos -ന് തീപിടിച്ചു

കിയ സെൽറ്റോസ് ഇനി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഉടൻ വിൽക്കുമെന്നുമാണ് ഉടമ പറയുന്നത്. 9 മാസത്തെ തന്റെ ഉടമസ്ഥതയിൽ, കാർ മൂന്ന് മാസത്തോളം സർവീസ് സെന്ററിൽ തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കിയ സർവീസ് മെക്കാനിക്കുകൾക്ക് കാറിനെക്കുറിച്ച് ശരിയായ പരിശീലനമോ അറിവോ ഇല്ലെന്നും ആവർത്തിച്ചുള്ള റിപ്പെയറുകൾക്ക് ശേഷവും പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

കഷ്ടം തന്നെ മുതലാളി! ഓട്ടത്തിനിടെ Kia Seltos -ന് തീപിടിച്ചു

2019 ഓഗസ്റ്റിൽ അവതരിപ്പിച്ചതു മുതൽ സ്ഥിരമായ പ്രതിമാസ വിൽപ്പനയാണ് കമ്പനിയിലേക്ക് കിയ സെൽറ്റോസ് സംഭാവന ചെയ്യുന്നത്. രാജ്യത്ത് നിന്നു നേടുന്ന മികവാർന്ന വിജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് കൊറിയൻ കാർ നിർമ്മാതാവ് വാഗ്ദാനം ചെയ്യുന്ന വിശാലമായ ഓപ്ഷനുകളും വേരിയന്റുകളും.

കഷ്ടം തന്നെ മുതലാളി! ഓട്ടത്തിനിടെ Kia Seltos -ന് തീപിടിച്ചു

ഇതിൽ വേരിയന്റുകൾ, എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളും ഇവയുടെയെല്ലാം കോമ്പിനേഷനുകളും അനേകം വേരിയന്റ് നിരയിലുടനീളം വ്യാപിച്ചു കിടക്കുകയാണ്. അതായത് എസ്‌യുവി സ്വന്തമാക്കാൻ എത്തുന്ന ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ ഒരുപാട് കാര്യങ്ങളുണ്ടെന്ന് സാരം.

കഷ്ടം തന്നെ മുതലാളി! ഓട്ടത്തിനിടെ Kia Seltos -ന് തീപിടിച്ചു

സിവിടി ഓട്ടോമാറ്റിക്, 6 സ്പീഡ് ടോർഖ് കൺവെർട്ടർ, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയാണ് കിയ സെൽറ്റോസിലെ ഗിയർബോക്‌സ് കോമ്പിനേഷനുകൾ. എസ്‌യുവിയുടെ 1.5 ലിറ്റർ ഡീസൽ യൂണിറ്റ് 114 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കുമ്പോൾ 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് 114 bhp പവറിൽ 144 Nm torque ആണ് നൽകുന്നത്.

കഷ്ടം തന്നെ മുതലാളി! ഓട്ടത്തിനിടെ Kia Seltos -ന് തീപിടിച്ചു

138 bhp കരുത്തും 242 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റർ GDI ടർബോ പെട്രോൾ എഞ്ചിനും വാഹനത്തിനുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേ, കിയയുടെ UVO കണക്റ്റഡ് കാർ ടെക്‌നോളജി, 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങി നിരവധി സവിശേഷതകൾ കിയ വാഗ്ദാനം ചെയ്യുന്നു.

കഷ്ടം തന്നെ മുതലാളി! ഓട്ടത്തിനിടെ Kia Seltos -ന് തീപിടിച്ചു

അതേസമയം ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ബ്രേക്ക് അസിസ്റ്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ (HAC) എന്നിവയാണ് കിയ സെൽറ്റോസ് മിഡ് സൈസ് എസ്‌യുവിയിലെ സുരക്ഷാ സന്നാഹങ്ങൾ.

More from DriveSpark

Article Published On: Wednesday, July 20, 2022, 15:32 [IST]
English summary
Kia seltos got fired and owner is fed up with seltos
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X