Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

പല പ്രമുഖ കമ്പനികളും അവരുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ചില വാഹനങ്ങളുടെ പരിമിത പതിപ്പുകള്‍ പല സമയങ്ങളിലായി പുറത്തിറക്കാറുണ്ട്. ഈ പ്രത്യേക പതിപ്പ് വാഹനങ്ങള്‍ ആകര്‍ഷകമായ ടോപ്പ് വേരിയന്റ് ഫീച്ചറുകളും ഒരു അധിക USP-യും കൊണ്ട് സജ്ജീകരിക്കുകയുമാണ് ചെയ്യാറുള്ളത്.

Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

കൂടാതെ ഇത്തരം മോഡലുകള്‍ മിഡ് ട്രിം വിലയില്‍ വില്‍ക്കുകയും ചെയ്യുന്നു. പല കാര്‍ ബ്രാന്‍ഡുകളിലും ഈ പരിമിത പതിപ്പുകള്‍ക്കായി പ്രത്യേക ബാഡ്ജിംഗും ഉള്‍പ്പെടുന്നു, ഇത് ഈ വാഹനങ്ങളെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

ഈ പ്രത്യേക പതിപ്പ് കാറുകളില്‍ പരിമിതമായ എണ്ണം മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. അത് മനസ്സില്‍ വെച്ചുകൊണ്ട്, ഇന്ന് വിപണിയില്‍ ലഭ്യമായ 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ചില പ്രത്യേക കാറുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

കിയ സെല്‍റ്റോസ് - X-ലൈന്‍ വേരിയന്റ്

നിര്‍മാതാക്കളായ കിയയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നൊരു മോഡലാണ് സെല്‍റ്റോസ്. ഈ വാഹനം വിപണിയില്‍ എത്തിയതിന്റെ രണ്ട് വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതിന് ഒരു പ്രത്യേക പതിപ്പ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

17.8 നും 18.1 ലക്ഷത്തിനും ഇടയില്‍ ന്യായമായ വിലയുള്ള കിയ സെല്‍റ്റോസ് X-ലൈന്‍ വളരെ മൂല്യവത്തായ സവിശേഷതകളുമായാണ് വരുന്നത്.

Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

മാറ്റ് ഗ്രേ പെയിന്റ് സ്‌കീമില്‍ ഡ്യുവല്‍-നിറമുള്ള ടയറുകളും ഡ്യുവല്‍ കളര്‍ ആക്സന്റുകളും ചേര്‍ന്ന് കാറിനെ അതിന്റെ ജനറിക് വേരിയന്റുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. ട്രിം ലെവലുകളുടെ കാര്യത്തില്‍ ഇത് ഏറ്റവും മുകളിലാണെന്ന് വേണം പറയാന്‍.

Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

ടൊയോട്ട ഇന്നോവ - ലിമിറ്റഡ് എഡിഷന്‍

ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ടയില്‍ നിന്നും ഇന്ന് വിപണിയില്‍ വന്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മോഡലുകളില്‍ ഒന്നാണ് ഇന്നോവ. ഈ മോഡലിലും കമ്പനി ഒരു ലിമിറ്റഡ് എഡിഷന്‍ പോയ വര്‍ഷം അവതരിപ്പിച്ചിരുന്നു.

Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

എന്നിരുന്നാലും, മറ്റ് സ്‌പെഷ്യല്‍ എഡിഷന്‍ വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇന്നോവ ലിമിറ്റഡ് എഡിഷന്‍ മിഡ് വേരിയന്റ് ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജിംഗ് ഡോക്ക്, ഡോര്‍ ലൈറ്റുകള്‍ എന്നിവയാണ് അധിക ഫീച്ചറുകള്‍. 17.2 ലക്ഷം മുതലാണ് വാഹനത്തിന്റെ വില.

Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

ഫോക്‌സ്‌വാഗണ്‍ പോളോ - മാറ്റ് എഡിഷന്‍

പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ ജര്‍മന്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗന്റെ തുറുപ്പ്ചീട്ടാണ് പോളോ. അധികം വൈകാതെ തന്നെ വിപണി വിടാനൊരുങ്ങി നില്‍ക്കുന്ന മോഡല്‍ കൂടിയാണിത്. ഇതിന്റെ ഭാഗമായി വാഹനത്തിന് ഒരു സ്‌പെഷ്യല്‍ പതിപ്പ് സമ്മാനിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

എന്നാല്‍, പോളാ ആരാധകര്‍ക്കായി പേര് സൂചിപ്പിക്കുന്നത് പോലെ, മാറ്റ് കളര്‍ ഓപ്ഷനില്‍ ഒരു പ്രത്യേക പതിപ്പ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 10 ലക്ഷം മുതല്‍ ആരംഭിക്കുന്ന ഈ വാഹനം വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഒന്നുകൂടിയാണ്.

Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

പോളോയുടെ ടോപ്പ് എന്‍ഡ് വേരിയന്റ് നല്‍കുന്ന എല്ലാ ഉയര്‍ന്ന നിലവാരമുള്ള ഫീച്ചറുകളും മാറ്റ് എഡിഷന്‍ അവതരിപ്പിക്കുന്നു. തീര്‍ച്ചയായും, ഇത് പണത്തിനുള്ള മൂല്യമുള്ള ഒരു തെരഞ്ഞെടുപ്പാണെന്ന് വേണം പറയാന്‍.

Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

കിയ സോനെറ്റ് - ആനിവേഴ്‌സറി എഡിഷന്‍

ഈ പ്രത്യേക പതിപ്പായ കിയ സോനെറ്റ്, വാഹനത്തിന്റെ HTX ട്രിം അടിസ്ഥാനമാക്കിയുള്ളതാണ്. വാഹനത്തിന്റെ വില ഏകദേശം 10.8 ലക്ഷം മുതല്‍ ആരംഭിക്കുകയും ചെയ്യുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ ഏകദേശം 40,000 കൂടുതല്‍.

Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

ബമ്പറുകള്‍, ഗ്രില്ലുകള്‍, ടയറുകള്‍, ഡോറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ബാഹ്യ ഭാഗങ്ങളില്‍ സ്പെഷ്യല്‍ എഡിഷന്‍ കാറിന്റെ സ്പങ്കി ഓറഞ്ച് ബിറ്റുകള്‍ സ്പോര്‍ട്സ് ചെയ്യുന്നു. ഇത് മിക്കവാറും എല്ലാ എഞ്ചിനുകളിലും ട്രാന്‍സ്മിഷന്‍ വേരിയന്റിലും വരുന്നു. അതിനാല്‍, ഒരാള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന കൃത്യമായ കോമ്പിനേഷന്‍ ലഭിക്കുകയും ചെയ്യുന്നു.

Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

സ്‌കോഡ റാപ്പിഡ് - മാറ്റ് എഡിഷന്‍

ചെക്ക് നിര്‍മാതാക്കളായ സ്‌കോഡ നിരയില്‍ നിന്നുള്ള ജനപ്രീയ വാഹനങ്ങളില്‍ ഒന്നായിരുന്നു റാപ്പിഡ്. നിലവില്‍ വാഹനത്തിന്റെ ഉത്പാദനം കമ്പനി അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മുന്നോടിയായി വിപണിയില്‍ എത്തിച്ച മോഡലായിരുന്നു ഇത്.

Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

റാപ്പിഡിന് പകരമായി കമ്പനി ഈ നിരയിലേക്ക് സ്ലാവിയ എന്നൊരു മോഡലിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഹോണ്ട സിറ്റിയുടെ മുഖ്യ എതിരാളിയായ കാര്‍ വര്‍ഷങ്ങളായി ബ്രാന്‍ഡിനായി മികച്ച ഓട്ടം നടത്തിയ ഒരു മോഡല്‍ കൂടിയാണ്.

Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

റാപ്പിഡിന്റെ മാറ്റ് എഡിഷന്‍ അതിന്റെ ഭംഗി ഒരു പരിധിവരെ ഉയര്‍ത്തുന്നു. ബ്ലാക്ക്ഡ്-ഔട്ട് ഗ്രില്ലും ടയറുകളുമായി ജോടിയാക്കിയ ബ്രൗണ്‍ നിറത്തിലുള്ള മാറ്റ് പെയിന്റ് വര്‍ക്ക് കാറിനെ ഒരു സങ്കീര്‍ണ്ണമായ ഡീല്‍ ആക്കുന്നു.

Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

ഏകദേശം 12 ലക്ഷം പ്രാരംഭ വില ഫീച്ചര്‍ ചെയ്യുന്ന ഈ വാഹനം, ലെതര്‍ അല്‍കന്റാര സീറ്റിംഗ്, ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡ് മുതലായവ ഉള്‍പ്പെടെ ഒരാള്‍ക്ക് ആവശ്യപ്പെടാവുന്ന എല്ലാ പ്രീമിയം സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.

Kia Seltos മുതല്‍ Volkswagen Polo വരെ; 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍

നേരത്തെ സൂചിപ്പിച്ചതുപോലെ ഈ കാറുകളെല്ലാം ഇന്ത്യന്‍ വിപണിയില്‍ പരിമിതമായ സംഖ്യയില്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. നിങ്ങള്‍ ഒരു വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നെങ്കില്‍, അടുത്തുള്ള ഡീലര്‍മാരെ സമീപിച്ച് വാഹനം ഉണ്ടെന്ന് ആദ്യം ഉറപ്പുവരുത്തണം.

More from DriveSpark

Article Published On: Thursday, March 10, 2022, 18:26 [IST]
English summary
Kia seltos to volkswagen polo find here some special edition cars under 20 lakhs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X