കൈനിറയെ ചിത്രങ്ങളുള്ളപ്പോള്‍ ഗര്‍ഭിണി! ഭര്‍ത്താവിനൊപ്പം ബെന്‍സില്‍ കറങ്ങുന്ന സുന്ദരിയെ മനസ്സിലായോ?
സെലിബ്രിറ്റിയാണെങ്കില്‍ അവര്‍ക്ക് സ്വന്തമായി ഒരു ആഡംബര കാര്‍ എങ്കെിലും വേണമെന്നത് അലിഖിത നിയമമാണ്. പ്രത്യേകിച്ചും ബോളിവുഡില്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെലിബ്രിറ്റികള്‍ ഉപഭോക്താക്കളായിട്ടുള്ള ഒരു ആഡംബര കാര്‍ ബ്രാന്‍ഡ് ആണ് മെര്‍സിഡീസ് ബെന്‍സ്. ജര്‍മന്‍ ബ്രാന്‍ഡിന്റെ കാറുകളുടെ യാത്രാസുഖവും ലക്ഷ്വറിയും തന്നെയാണ് സെലിബ്രിറ്റികളെ ആകര്‍ഷിക്കുന്നത്. ഇന്ത്യയിലെ താരദമ്പതികള്‍ ഒരു കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയാല്‍ പിന്നെ പാപ്പരാസികള്‍ അവരുടെ പിറകെയായിരിക്കും. ബോളിവുഡിന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു കപ്പിള്‍ തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ പോകുകയാണെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഗര്‍ഭകാലത്ത് ഈ താരസുന്ദരി തന്റെ യാത്രകള്‍ക്കായി തെരഞ്ഞെടുത്തത് ഒരു മെര്‍സിഡീസ് മോഡലാണ്.
ഇന്ത്യയിലെ നിരവധി സിനിമാ താരങ്ങള്‍ ഉപയോഗിക്കുന്ന ആഡംബര കാര്‍ ആണ് മെര്‍സിഡീസ് ബെന്‍സ് GLE. ഹൃത്വിക് റോഷന്‍, ബൊമ്മന്‍ ഇറാനി, ഫാത്തിമ സന ഷെയ്ഖ് തുടങ്ങിയ ബിടൗണ്‍ സെലിബ്രിറ്റികളുടെ പക്കല്‍ ഈ കാര്‍ ഉണ്ട്. കരണ്‍ ജോഹര്‍ 'സ്റ്റുഡന്റ് ഓഫ് ദ ഇയര്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡിന് പരിചയപ്പെടുത്തിയ ചുള്ളനാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര.

ആലിയ ഭട്ടിനും വരുണ്‍ ധവാനുമൊപ്പം ആദ്യ ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സിദ്ധാര്‍ത്ഥ് ഇന്ന് ബോളിവുഡിലെ തിരക്കുള്ള യുവനടനാണ്.തെന്നിന്ത്യന്‍ സിനിമകളിലടക്കം ശ്രദ്ധേയ സാന്നിധ്യമായ കിയാര അദ്വാനിയെയാണ് സിദ്ധാര്‍ത്ഥ് വിവാഹം ചെയ്തിരിക്കുന്നത്. 2023-ല്‍ വിവാഹിതരായ ദമ്പതികള്‍ ഇപ്പോള്‍ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ പോകുകയാണ്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം കിയാരയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചത്.
ഇപ്പോള്‍ മാതാപിതാക്കളാകാന്‍ പോകുന്ന കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും മെര്‍സിഡീസ് ബെന്‍സ് GLE-യില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വൈറല്‍ വീഡിയോയില്‍ കിയാര അദ്വാനിയും ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കൈകോര്‍ത്ത് നടന്ന് മെര്‍സിഡീസ് കാറില്‍ കയറുന്നത് നമുക്ക് കാണാം. കിയാര അദ്വാനി ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയതിന് ശേഷം ഇതാദ്യമായാണ് ഇരുവരും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്.

ഗര്‍ഭിണിയായ കിയാര അദ്വാനിക്ക് സുഖകരമായി യാത്ര ചെയ്യുന്നതിനായിരിക്കാം ഈ മെര്‍സിഡീസ് ബെന്‍സ് മോഡല്‍ തെരഞ്ഞെടുത്തത്. ഇരുവരും യാത്ര ചെയ്യുന്ന മെര്‍സിഡീസ് ബെന്‍സ് GLE കാര്‍ മോഡലിന്റെ വില ആരംഭിക്കുന്നത് 99 ലക്ഷം രൂപമുതലാണ്. ടോപ് വേരിയന്റിന്റെ വില 1.17 കോടി രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണിത്.
രണ്ട് ഡീസല്‍ എഞ്ചിനുകളിലും ഒരു പെട്രോള്‍ എഞ്ചിനിലുമാണ് വാഹനം ഓഫര്‍ ചെയ്യുന്നത്. കപ്പാസിറ്റീവ് ടച്ച് കണ്‍ട്രോള്‍ പാനലുകളുള്ള മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ഏറ്റവും പുതിയ MBUX സിസ്റ്റമുള്ള അപ്ഡേറ്റ് ചെയ്ത ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, സ്ലൈഡിംഗ് ഫംഗ്ഷനോടുകൂടിയ റീക്ലൈനബിള്‍ സീറ്റുകള്‍ എന്നിവയാണ് കാറിലെ പ്രധാന സവിശേഷതകള്‍.

ഇതോടൊപ്പം ഇലക്ട്രിക്കലി ഓപ്പറബിള്‍ സണ്‍ ബ്ലൈന്റുകള്‍, ഫാസ്റ്റ് ചാര്‍ജിംഗ് യുഎസ്ബി-സി പോര്‍ട്ടുകള്‍, 4-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ ബര്‍മെസ്റ്റര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, 360-ഡിഗ്രി വ്യൂ ക്യാമറകള്‍, ആക്റ്റീവ് പാര്‍ക്കിംഗ് അസിസ്റ്റ്, കൂടാതെ ജെസ്റ്റര്‍ കണ്‍ട്രോള്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റന്‍സ് സിസ്റ്റം, 9 എയര്‍ബാഗുകള്‍ തുടങ്ങിയ ഫീച്ചറുകളും ആഡംബര കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്.
മറ്റ് ബോളിവുഡ് നടിമാരെ പോലെ കിയാര അദ്വാനിയും ആഡംബര കാറുകളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ബിഎംഡബ്ല്യു X5, ബിഎംഡബ്ല്യു 5 സീരീസ്, മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ്, മെര്‍സിഡീസ് മെയ്ബാക്ക് S580, ഔഡി A8L എന്നിവയാണ് കിയാര അദ്വാനിയുടെ ഗരാജിലെ പ്രധാനപ്പെട്ട കാര്‍ മോഡലുകള്‍. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ പക്കല്‍ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗ്, മെര്‍സിഡീസ് ബെന്‍സ് M-ക്ലാസ് പോലുള്ള ഹൈ-എന്‍ഡ് കാറുകളുമുണ്ട്.


Click it and Unblock the Notifications








