പടം ചെയ്യാതെ വീട്ടിലിരിക്കുന്ന ഭാര്യക്ക് 1.32 കോടിയുടെ കാര്‍ സമ്മാനിച്ച് നടന്‍! എന്തിനെന്ന് അറിഞ്ഞാല്‍ കൈയ്യടി

ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ഇപ്പോള്‍ ഹൈ-എന്‍ഡ് സ്‌പോര്‍ട്‌സ് കാറുകളും ആഡംബര എസ്‌യുവികളും വാങ്ങുന്നതിനൊപ്പം തന്നെ ലക്ഷ്വറി എംപിവികളും പരിഗണിച്ച് തുടങ്ങിയതായി നമുക്ക് കാണാം. സിനിമാക്കാര്‍ക്ക് പ്രിയപ്പെട്ട ആഡംബര എംപിവിയാണ് ടൊയോട്ട വെല്‍ഫെയര്‍. അക്ഷയ് കുമാര്‍, ഐശ്വര്യ റായ്, അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍, ആമിര്‍ ഖാന്‍, രാകേഷ് റോഷന്‍, ഋഷഭ് ഷെട്ടി എന്നിവര്‍ക്കെല്ലാം പുറമെ മോളിവുഡില്‍ നിന്ന് മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, സുരേഷ് ഗോപി എന്നിവരും വെല്‍ഫെയര്‍ വാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡിലെ ഒരു യുവ താരം തന്റെ ഭാര്യക്കായി ഈ കാര്‍ സമ്മാനിച്ചിട്ടുണ്ട്. അത് ആരാണെന്ന് നമുക്ക് നോക്കാം.

ടൊയോട്ട വെല്‍ഫയറിനെ രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തെ ഹൈ വേരിയന്റിന് 1.22 കോടി രൂപയാണ് വില. കൂടുതല്‍ പ്രീമിയം വേരിയന്റായ വിഐപി വിത്ത് എക്‌സിക്യൂട്ടീവ് ലോഞ്ച് പാക്കേജിന് 1.32 കോടി രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകള്‍ ആണിത്. കൂടുതല്‍ പ്രീമിയം ആയതിനാല്‍ നമ്മള്‍ പറഞ്ഞ് വരുന്ന താരദമ്പതികള്‍ എക്‌സിക്യൂട്ടീവ് ലോഞ്ച് വേരിയന്റ് തിരഞ്ഞെടുത്തതെന്ന് നമുക്ക് പ്രതീക്ഷിക്കാം.

sidharth malhotra gifts kiara advani toyota vellfire

സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനവുമായി ഇണചേര്‍ത്ത 2.5 ലിറ്റര്‍, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ടെയോട്ട വെല്‍ഫെയര്‍ എംപിവിയുടെ ഹൃദയം. ഈ എഞ്ചിന്‍ ഏകദേശം 193 PS പവറും 240 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ ഒരു e-CVT ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പ്രീമിയം കാര്‍ ആണെങ്കിലും ഇതിന് ലിറ്ററിന് 19 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ആഡംബര എംപിവിക്ക് 4,995 mm നീളവും 1,850 mm വീതിയും 1,950 mm ഉയരവുമുണ്ട്. ഇത് 3,000 mm വീല്‍ബേസ് വാഗ്ദാനം ചെയ്യുന്നു. ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ ഹെഡ്ലാമ്പുകളും വലിയ ഫ്രണ്ട് ഗ്രില്ലും എംപിവിക്ക് അതിമനോഹരമായ ലുക്ക് നല്‍കുന്നു. സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോള്‍ വെല്‍ഫയറിന് താഴത്തെ വിന്‍ഡോ ലൈനില്‍ ഒരു കിങ്ക് ലഭിക്കുന്നു, ഇത് ഒരു തണ്ടര്‍ബോള്‍ട്ടിന്റെ രൂപകല്‍പ്പനയോട് സാമ്യമുള്ളതാണ്. ക്രോം ഗാര്‍ണിഷുകളും ഉള്ള ബ്ലാക്ക് പില്ലറുകളാണ് വെല്‍ഫെയറിന് ലഭിക്കുന്നത്.

sidharth malhotra gifts kiara advani toyota vellfire

യുവനടന്‍ വാങ്ങിയ ടൊയോട്ട വെല്‍ഫയറിന് ബീജ് നിറമുള്ള ഇന്റീരിയറുകള്‍ ലഭിക്കുന്നു. ഇത് ക്യാബിന്‍ വെന്റിലേഷന്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രീമിയം ഫീല്‍ ഉയര്‍ത്തുന്നു. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹീറ്റഡ്-വെന്റിലേഷന്‍ ഫംഗ്ഷനുകളുള്ള സീറ്റുകള്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീല്‍, 360 ഡിഗ്രി ക്യാമറ, ADAS തുടങ്ങിയ പ്രീമിയം സവിശേഷതകള്‍ കാറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

രണ്ടാമത്തെയും മൂന്നാമത്തെയും നിര യാത്രക്കാര്‍ക്ക് ഇലക്ട്രിക് വിന്‍ഡോ കര്‍ട്ടനുകള്‍ കാറില്‍ ലഭ്യമാണ്. പിന്‍ സീറ്റുകളില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകളും ലഭിക്കുന്നു. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍ക്ക് റിക്ലൈനിംഗ് ഫംഗ്ഷനുമുണ്ട്. യാത്രക്കാര്‍ക്ക് വിനോദത്തിനായി റൂഫ് മൗണ്ട് എന്റര്‍ടെയിന്‍മെന്റ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. സ്പ്ലിറ്റ് ഗ്ലാസ് റൂഫ് ക്യാബിനിലെ വായുസഞ്ചാരം വര്‍ധിപ്പിക്കുന്നതിനാല്‍ യാത്രകള്‍ ആസ്വാദ്യകരമായിരിക്കും.

sidharth malhotra gifts kiara advani toyota vellfire

വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രാനുഭവം സമ്മാനിക്കുന്ന ഈ കാര്‍ വാങ്ങിയ ഏറ്റവും പുതിയ സെലിബ്രിറ്റി ദമ്പതികളാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും. ബോളിവുഡ് സിനിമകള്‍ സ്ഥിരമായി കാണുന്നവര്‍ക്ക് ഇവരെ കുറിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. ഹിന്ദി സിനിമാ ലോകത്തിന് കരണ്‍ ജോഹര്‍ സമ്മാനിച്ച മറ്റൊരു താരമാണ് സിദ്ധാര്‍ത്ഥ്. കരണിന്റെ കൂടെ സഹ-സംവിധായകനായി പ്രവര്‍ത്തിച്ച ശേഷം 2012-ല്‍ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ ബോളിവുഡില്‍ അരങ്ങേറി.

ഹസീ തോ ഫസീ, ഏക് വില്ലന്‍, കപൂര്‍ ആന്‍ഡ് സണ്‍സ് എന്നീ സിനിമകള്‍ക്ക് ശേഷം കരിയറില്‍ ചെറിയ പരാജയങ്ങള്‍ രുചിച്ചെങ്കിലും നടന്‍ ഷേര്‍ഷാ (2021) ചിത്രത്തിലൂടെ വമ്പന്‍ തിരിച്ച് വരവ് നടത്തി. തന്റെ ആദ്യ നായികയും ഇന്ത്യയിലെ മുന്‍നിര താരങ്ങളില്‍ ഒരാളുമായ ആലിയ ഭട്ടും സിദ്ധാര്‍ത്ഥും തമ്മില്‍ പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് വേര്‍പിരിഞ്ഞു. മറ്റൊരു താരസുന്ദരിയായ കിയാര അദ്വാനിയെയാണ് സിദ്ധാര്‍ത്ഥ് വിവാഹം ചെയ്തിരിക്കുന്നത്.

2023-ല്‍ വിവാഹിതരായ ഇരുവരും ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ ഗര്‍ഭിണിയായ ഭാര്യക്ക് സഞ്ചരിക്കാന്‍ രാജ്യത്തെ ഏറ്റവും വില കൂടിയ എംപിവികളില്‍ ഒന്ന് തന്നെയാണ് സിദ്ധാര്‍ത്ഥ് വാങ്ങി നല്‍കിയത്. രാജ്യത്തെ സെലിബ്രിറ്റികള്‍ക്കിടയില്‍ വെല്‍ഫെയറിനുള്ള ജനപ്രീതിക്ക് അടിവരയിടുന്നത് കൂടിയാണ് ഈ പര്‍ച്ചേസ്. വളരെയധികം ശ്രദ്ധയാവശ്യമുള്ള ഗര്‍ഭകാലത്ത് സഞ്ചരിക്കാന്‍ അത്രയും യാത്രാസുഖമുള്ള കാര്‍ തന്നെയാണ് ദമ്പതികള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, April 24, 2025, 13:29 [IST]
English summary
Kiara advani gets new toyota vellfire luxury mpv as gift from husband sidharth malhotra
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X