മെർസിഡീസ് മോടിയിൽ കിയാര; താരത്തിന്റെ യാത്രകൾ ഇനി സൂപ്പർ ലക്ഷ്വറി മേബാക്ക് S580 സെഡാനിൽ

ബോളിവുഡിലെ ജനപ്രിയ നടിമാരിൽ ഒരാളാണ് കിയാര അദ്വാനി. ഈ വർഷമാദ്യം, ജനപ്രിയ നടൻ കൂടിയായ സിദ്ധാർത്ഥ് മൽഹോത്രയെ നടി വിവാഹം കഴിച്ചു. ഫിലിം ഇൻഡസ്ട്രിയിലെ മറ്റ് പല താരങ്ങളേയും പോലെ കിയാരയുടെ ഗ്യാരേജിലും വിലകൂടിയ ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെയുണ്ട്. താരത്തിന്റെ ഗ്യാരേജിലെ പല വാഹനങ്ങളും ഞങ്ങൾ മുമ്പ് വെബ്‌സൈറ്റിൽ ഫീച്ചർ ചെയ്തിട്ടുണ്ട്.

ഇപ്പോൾ ഈ ശേഖരത്തിലേക്ക് മറ്റൊരു അതിഥിയെ കൂടെ ചേർത്തിരിക്കുകയാണ് കിയാര അദ്വാനി. ആഡംബര സെഡാനായ മെർസിഡീസ് മേബാക്ക് S580 -യാണ് താരം സ്വന്തമാക്കിയത്. കിയാര അദ്വാനിയെ അടുത്തിടെ മുംബൈയിൽ തന്റെ പുതിയ കാറുമായി കണ്ടെത്തിയിരുന്നു. മുംബൈയിലെ ബാന്ദ്രയിലെ ഒരു ഡബ്ബിംഗ് സ്റ്റുഡിയോയ്ക്ക് പുറത്താണ് താരത്തെ തന്റെ മെർസിഡീസ് മേബാക്ക് ആഡംബര സെഡാനിൽ വന്നിറങ്ങുന്നതായി കണ്ടത്.

കിയാരയുടെ യാത്രകൾ ഇനി സൂപ്പർ ലക്ഷ്വറി മേബാക്ക് S580 സെഡാനിൽ

റിലീസിന് ഒരുങ്ങുന്ന തന്റെ പുതിയ ചിത്രമായ 'സത്യപ്രേം കി കഥ' എന്ന ചിത്രത്തിന്റെ ഡബ്ബിംഗിനാവും താരം എത്തിയത്. കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ ഓൺലൈനിൽ പരിശോധിച്ചപ്പോൾ, ആഡംബര സെഡാൻ ആലിയ ജഗദീപ് അദ്വാനി എന്ന താരത്തിന്റെ ശരിയായ പേരിൽ, 2023 മെയ് 26 -ന് വാങ്ങിയതാണെന്ന് കണ്ടെത്തി. കഴിഞ്ഞ വർഷം, മെർസിഡീസ് ബെൻസ് ഇന്ത്യ S-ക്ലാസ് മേബാക്ക് സെഡാനുകളുടെ നിലവിലെ തലമുറയെ രാജ്യത്ത് അവതരിപ്പിച്ചു.

മെർസിഡീസ് ബെൻസിന്റെ പൂനെ പ്ലാന്റിൽ നിർമ്മിച്ച 'മെയ്ഡ്-ഇൻ ഇന്ത്യ' ടാഗ് ഉൾക്കൊള്ളുന്ന ആദ്യത്തെ മേബാക്ക് എന്ന നിലയിൽ മേബാക്ക് S580 -ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മുൻകാല മേബാക്ക് മോഡലുകളുടെ പാരമ്പര്യം തന്നെയാണ് ഈ ഫീച്ചർ ലോഡഡ് കാർ പിന്തുടരുന്നത്. ഇന്ത്യയിൽ നിർമ്മിച്ച S580, പൂർണ്ണമായും ഇറക്കുമതി ചെയ്ത CBU മോഡലായ മേബാക്ക് S680 എന്നിങ്ങനെ മേബാക്ക് S-ക്ലാസ് രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.

മുന്നിലും പിന്നിലും ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ സീറ്റുകൾ, ഹീറ്റഡ് ആന്റ് വെൻറിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഫ്ലഷ് ഫിറ്റ് ഡോർ ഹാൻഡിലുകൾ, ആംബിയന്റ് ലൈറ്റുകൾ, പ്രീമിയം ലെതർ അപ്‌ഹോൾസ്റ്ററി, റിയർ സീറ്റുകൾക്ക് മസാജ് ഫംഗ്‌ഷൻ, മെർസിഡീസ് MBUX ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയോടെയാണ് കിയാര തന്റെ S580 പതിപ്പ് തെരഞ്ഞെടുത്തത്.

അതോടൊപ്പം കണക്റ്റഡ് കാർ ഫീച്ചറുകൾ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പിൻ യാത്രക്കാർക്ക് കൈ കൊണ്ട് ആംഗ്യം കാണിച്ചാൽ ഓട്ടോമാറ്റിക്കായി ഡോർ അടയ്ക്കാൻ അനുവദിക്കുന്ന ഡോർമെൻ സവിശേഷത, എയർമാറ്റിക് സസ്പെൻഷനുകൾ, കൂടാതെ മറ്റ് നിരവധി സവിശേഷതകളും ആഡംബര സെഡാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

കിയാരയുടെ യാത്രകൾ ഇനി സൂപ്പർ ലക്ഷ്വറി മേബാക്ക് S580 സെഡാനിൽ

മെർസിഡീസ് മെബാക്ക് S580 -ൽ 4.0 ലിറ്റർ V8 ട്വിൻ-ടർബോചാർജ്ഡ് എഞ്ചിൻ, 48 വോൾട്ട് EQ ബൂസ്റ്റ്, മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം എന്നിവയുമായി വരുന്നു. സംയോജിതമായി ഈ സെറ്റപ്പ് 496 bhp മാക്സ് പവറും 700 Nm പരമാവധി torque ഉം സൃഷ്ടിക്കുന്നു. വെറും 4.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ആഡംബര സെഡാന് കഴിയുന്നു.

മണിക്കൂറിൽ 250 കിലോമീറ്ററാണ് മേബാക്ക് S580 -യുടെ ടോപ്പ് സ്പീഡ്. അളവുകളെ കുറിച്ച് പറയുകയാണെങ്കിൽ S580 -ക്ക് 5469 mm നീളവും 2109 mm വീതിയും 1510 mm ഉയരവും 3396 mm വീൽബേസുമാണുള്ളത്. മേബാക്ക് S580 കൂടാതെ, കിയാരയുടെ ഗാരേജിൽ ഔഡി A8 L, മെർസിഡീസ് ബെൻസ് E -ക്ലാസ്, ബിഎംഡബ്ല്യു X5 തുടങ്ങിയ കാറുകളും ഉണ്ട്.

More from DriveSpark

Article Published On: Wednesday, May 31, 2023, 11:48 [IST]
English summary
Kiara advani gifts herself a 3 crore worth brand new mercedes maybach s580 super luxury sedan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X