ഇന്നത്തെ കുഞ്ഞുങ്ങള്‍ വേറെ ലെവല്‍! ലോക്കായ ക്രെറ്റയില്‍ നിന്ന് സ്വയം രക്ഷപ്പെടുന്ന വീഡിയോ വൈറല്‍
ഇന്നത്തെ കാലത്തെ കുഞ്ഞുങ്ങള്‍ എല്ലാം 'സ്മാര്‍ട്' ആണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഒന്നുമുണ്ടാകില്ല. ടെക്‌നോളിയുടെ അതിപ്രസരമുള്ള ഈ കാലത്ത് കുഞ്ഞുങ്ങള്‍ ജനിച്ച് വീഴുന്നത് തന്നെ ഇലക്‌ട്രോണിക് ഗാഡ്ജറ്റുകളുടെ ഇടയിലേക്കാണ്. ഒരു കൊച്ചുകുട്ടിയുടെ കൈയ്യില്‍ മൊബൈല്‍ ഫോണ്‍ തലതിരിച്ച് കൊടുത്താല്‍ അവര്‍ അത് സാധാരണ പോലെയാക്കി അത് പരിശോധിക്കുന്നത് നമുക്ക് കാണാം. വാഹനങ്ങളുടെ കാര്യത്തിലും അത് തന്നെയാണ് സ്ഥിതി. ജനിച്ച അന്ന് മുതല്‍ വാഹനത്തില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ എല്ലാം കണ്ട് പഠിക്കുന്നു. ഇപ്പോള്‍ ഒരു കൊച്ചുകുട്ടി വാഹനത്തിനകത്ത് 'ലോക്ക്' ആയിപ്പോയപ്പോള്‍ സ്വന്തമായി തുറന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കുഞ്ഞുങ്ങളുള്ള വാഹന ഉടമകളുടെ പേടിസ്വപ്‌നമാണ് അവര്‍ അകത്തായി ഡോര്‍ ലോക്ക് ചെയ്ത് പോകുന്നത്. നമ്മുടെ രാജ്യത്ത് മാത്രമല്ല വിദേശ രാജ്യങ്ങളിലും കുഞ്ഞുങ്ങള്‍ കാറിനകത്ത് ഒറ്റക്ക് അകപ്പെട്ട് പോകുന്നതും ഇതുമൂലം ശ്വാസംമുട്ടി മരിക്കുകയും ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാര്‍ അകത്തുള്ളപ്പോള്‍ കാര്‍ ഓഫാക്കി ഡോര്‍ അടച്ചാല്‍ കാര്‍ യാന്ത്രികമായി ലോക്ക് ചെയ്യപ്പെടും. അപ്പോള്‍ കാറിനുള്ളിലുള്ള ആളുകള്‍ക്ക് അകത്തു നിന്ന് അണ്‍ലോക്ക് ചെയ്താല്‍ മാത്രമേ കാറിന്റെ ഡോര്‍ തുറക്കാന്‍ കഴിയൂ.

ഇത്തരം സാഹചര്യങ്ങളെ മുതിര്‍ന്ന വ്യക്തികള്‍ക്ക് എളുപ്പത്തില്‍ മറികടക്കാം. എന്നാല്‍ എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങളുടെ കാര്യം അങ്ങിനെ അല്ലെല്ലോ. കുട്ടികള്‍ കാറിനുള്ളില്‍ കുടുങ്ങിയാല്‍ അത് അണ്‍ലോക്ക് ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞ് കൊള്ളണമെന്നില്ല. കുട്ടികള്‍ കാറില്‍ ഒറ്റയ്ക്ക് കുടുങ്ങിപ്പോകുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു കുഞ്ഞിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ ശ്രദ്ധിക്കപ്പെടുന്നത്.
റിയാസ് മാലിക് എന്നയാളാണ് ഇന്‍സ്റ്റാഗ്രാമില്‍ ഈ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയില്‍ ഏകദേശം 2-3 വയസ് മാത്രം പ്രായമുള്ള ഒരു കുട്ടി ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്നത് കാണാം. ഇത് ഒരു ഹ്യുണ്ടായി ക്രെറ്റ കാറാണ്. കാറിന്റെ ഇഗ്‌നിഷന്‍ ഓഫ് പൊസിഷനിലാണെന്ന് നമുക്ക് കാണാം. കുട്ടിയെ കാറിനുള്ളില്‍ ലോക്കായതിനാല്‍ പുറത്തു നിന്ന് തുറക്കാന്‍ കഴിഞ്ഞില്ല.

ഇത്തരമൊരു സാഹചര്യത്തില്‍ കാറിന് പുറത്തുള്ള കുഞ്ഞിന്റെ ഉറ്റവര്‍ പരിഭ്രാന്തരാകുക സാധാരണമാണ്. എന്നാല്‍ ഇവിടെയുള്ളവര്‍ സമചിത്തതയോടെ പ്രവര്‍ത്തിക്കുകയും കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള മാര്‍ഗം ആരായുകയുമായിരുന്നു. കാറിന് വെളിയിലുള്ള ഒരാള്‍ കുട്ടിയോട് കാറിന്റെ ഡ്രൈവര്‍ ഡോര്‍ പാനലിലുള്ള അണ്‍ലോക്ക് ബട്ടണ്‍ അമര്‍ത്താനാണ് ആവശ്യപ്പെട്ടത്. കാറിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തുകഴിഞ്ഞാലും കാറിന്റെ ഡോറുകള്‍ അണ്‍ലോക്ക് ആകും.
പുറത്തുള്ളവര്‍ പറഞ്ഞത് കേട്ട് ഏതാനും നിമിഷം ഒന്നും ചെയ്യാതെ നിന്ന കുട്ടി പിന്നീട് നേരെ സ്റ്റിയറിംഗ് കോളത്തിന്റെ ഇടത് വശത്തുള്ള എഞ്ചിന്‍ സ്റ്റാര്‍ട്ട്/ സ്റ്റോപ്പ് ബട്ടണ്‍ അമര്‍ത്തുകയായിരുന്നു. ഈ സമയത്ത് കുഞ്ഞിന്റെ അച്ചന്‍ പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍ അമര്‍ത്തരുതെന്ന് നിര്‍ദേശം കൊടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഭാഗ്യമെന്ന് പറയട്ടെ വണ്ടി പ്രശ്‌നങ്ങളില്ലാതെ സ്റ്റാര്‍ട്ട് ആയതിനാല്‍ ഡോറുകള്‍ അണ്‍ലോക്കായി.

ഹ്യുണ്ടായി ക്രെറ്റ കാറില്‍ പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍ ഉണ്ടായിരുന്നതിനാല്‍ കുട്ടിക്ക് കാര്‍ എളുപ്പത്തില്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ കുട്ടിയെ രക്ഷിക്കാന്‍ കാറിന്റെ ഡോര്‍ ഗ്ലാസ് തകര്‍ക്കുകയോ മറ്റ് ഉപായങ്ങളോ തേടേണ്ടി വന്നേനേ. ഏതായാലും വീഡിയോയിലെ സ്മാര്‍ട്ട് കിഡിനെ അഭിനന്ദിക്കുകയാണ് കാഴ്ചക്കാര്‍. ഈ ഒരു സംഭവത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ ഒത്തിരി കാര്യങ്ങള്‍ ഉണ്ട്.
നിങ്ങള്‍ വാഹനമോടിക്കുമ്പോള്‍ ഒരു കാരണവശാലും കുട്ടിയെ കാറില്‍ ഒറ്റയ്ക്കിരുത്തി പുറത്തേക്ക് പോകരുത്. അബദ്ധവശാല്‍ പോലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധിക ജാഗ്രത പുലര്‍ത്താന്‍ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ കുഞ്ഞുങ്ങളുടെ ജീവന് വരെ അപകടം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം മറക്കരുത്. അതുകൊണ്ട് വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ വണ്ടി ലോക്ക് ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആരും അകത്തില്ലെന്ന് ഉറപ്പ് വരുത്തുക.
ഈ ഒരു സംഭവത്തില്‍ ക്രെറ്റ കാറിലെ കുഞ്ഞിന്റെ ബന്ധുക്കളുടെ സമീപനം പ്രശംസനീയമാണ്. കാരണം ഈ സാഹചര്യത്തില്‍ ഒട്ടും പരിഭ്രാന്തരാകാതെ ക്ഷമയോടെ കുഞ്ഞിന് അവര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അതിനാല്‍ കുട്ടി ഇന്ന് ഒരു അപകടത്തിലും രക്ഷപ്പെട്ടു. കുഞ്ഞുങ്ങള്‍ എല്ലാകാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്നും നമുക്ക് മനസ്സിലാക്കാം. ഇത്തരം സാഹചര്യങ്ങളില്‍ രക്ഷപ്പെടേണ്ടത് എങ്ങിനെയെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുന്നതും നല്ലതാണ്. എന്നാല്‍ ലൈസന്‍സ് എടുക്കാനുള്ള പ്രായമാകുമ്പോള്‍ മാത്രം വളയം പിടിക്കാന്‍ കൊടുത്താല്‍ മതി.


Click it and Unblock the Notifications








