44 വയസിനിടെ 3 വിവാഹം, അംബാനിക്കല്ല്യാണത്തിനെത്തിയ വിഐപി ബെസ്റ്റിക്ക് കൊടുത്ത സമ്മാനം കണ്ടോ?
ഫാഷന്‍, മോഡലിംഗ് രംഗങ്ങള്‍ പിന്തുടരുന്നവര്‍ക്ക് സുപരിചിതമായ നാമമാണ് കിം കര്‍ദാഷിയാന്‍. പ്രശസ്തരായ മാതാപിതാക്കള്‍ക്ക് പിറന്ന കിമ്മിന്റെ പേരിലാണ് പക്ഷേ കര്‍ദാഷിയാന്‍ കുടുംബം ഇപ്പോള്‍ അറിയപ്പെടുന്നത് തന്നെ. അമേരിക്കയിലെ അറ്റോര്‍ണിയും ബിസിനസുകാരനുമായ റോബര്‍ട് ജോര്‍ജ് കര്‍ദാഷിയാനിന്റെയും എഴുത്തുകാരിയും ടിവി പ്രൊഡ്യൂസറുമായ ക്രിസ്് ജെന്നറിന്റെയും രണ്ടാമത്തെ പുത്രിയാണ് കിം. കിംബര്‍ലി നോയല്‍ കര്‍ദാഷിയാന്‍ എന്നാണ് യഥാര്‍ത്ഥ നാമം. അമേരിക്കന്‍ റാപ്പര്‍ റേയ് ജെയ്ക്കിനൊപ്പമുള്ള സെക്സ് ടേപ്പ് വിവാദത്തിലൂടെയാണ് കിമ്മിന്റെ പേര് ആദ്യമായി മാധ്യമങ്ങളില്‍ ഉയര്‍ന്ന് കേട്ടത്. എന്നാല്‍ വിവാദങ്ങള്‍ എല്ലാം കിമ്മിന്റെ കരിയറില്‍ മുന്നോട്ട് കുതിക്കാനുള്ള ഇന്ധനങ്ങള്‍ ആയിരുന്നു.
സിനിമ, ടിവി, ബിസിനസ് എന്നിങ്ങനെ കൈവെച്ച മേഖലകളില്ലൊം കിം വെന്നിക്കൊടി പാറിച്ചു. ടെലിവിഷന്‍ രംഗത്ത് നിന്ന് മാത്രം ദശലക്ഷക്കണക്കിന് ഡോളറിന്റെ വരുമാനമാണ് അവര്‍ നേടിയത്. ആഡംബര ജീവിതശൈലി പിന്തുടരുന്ന കിം കോടികളാണ് ഓരോ വര്‍ഷവും സൗന്ദര്യ സംരക്ഷണത്തിന് മാത്രമായി ചെലവിടുന്നത്. വ്യക്തി ജീവിതം മാത്രമല്ല കിമ്മിന്റെ ദാമ്പത്യ ജീവിതങ്ങളും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു.

മ്യൂസിക് പ്രൊഡ്യൂസര്‍ ഡാമന്‍ തോമസ്, ബാസ്‌കറ്റ്ബോള്‍ താരം ക്രിസ് ഹംഫ്രീസ് എന്നിവരായിരുന്നു കിമ്മിന്റെ ആദ്യത്തെ രണ്ട് പങ്കാളികള്‍. 2014-ല്‍ അമേരിക്കന്‍ റാപ്പര്‍ കാന്യ വെസ്റ്റിനെ വിവാഹം ചെയത്തെങ്കിലും 2022-ല്‍ വിവാഹ മോചനം നേടി. കാന്യ വെസ്റ്റിന്റെ കൂടെ നിരവധി സംരംഭങ്ങള്‍ ആരംഭിച്ചെങ്കിലും ഡിവോഴ്സിന് ശേഷം അവ അവസാനിപ്പിച്ചു. ശേഷം ഇപ്പോള്‍ കിം കര്‍ദാഷിയാന്‍ തന്റെ സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സ്‌കിംസ് എന്ന വസ്ത്ര വ്യാപാര സ്ഥാപനം നടത്തി വരികയാണ്.
കിം കര്‍ദാഷിയാന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ട്രേസി റോമുലസ് ആണ്. കിം കര്‍ദാഷിയാന്റെ കമ്പനികളുടെ ചീഫ് ബ്രാന്‍ഡ് ഓഫീസറും കമ്മ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റാണ് റോമുലസ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്തിന്റെ പിറന്നാള്‍ ദിനത്തില്‍ കിം അവര്‍ക്ക് ഒരു കിടിലന്‍ സമ്മാനം നല്‍കി അമേരിക്കക്കാരുടെ പ്രിയപ്പെട്ട ഇവി ബ്രാന്‍ഡ് ആണ് ടെസ്ല. ഇലോണ്‍ മസ്‌കിന്റെ കമ്പനി പുറത്തിറക്കുന്ന ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ യുഎസിലെ സെലിബ്രിറ്റികളും സമ്പന്നരും മത്സരിക്കുകയാണ്.

ടെസ്ല അടുത്ത കാലത്ത് പുറത്തിറക്കിയ ഏറ്റവും ട്രെന്‍ഡിംഗ് ആയ ഇവിയാണ് സൈബര്‍ട്രക്ക്. ഇപ്പോള്‍ ജന്മദിനത്തില്‍ കിം സുഹൃത്തിന് സമ്മാനിച്ചിരിക്കുന്നതും ഇതേ വാഹനമാണ്. വീട്ടില്‍ ജന്മദിനാശംസകള്‍ നേരാനായി എത്തിയ കിം കര്‍ദാഷിയാന്‍ സര്‍പ്രൈസായി കാര്‍ കാണിച്ചപ്പോള്‍ ട്രേസി റോമുലസ് ആശ്ചര്യപ്പെട്ടു. ഇരുവരും സൈബര്‍ട്രക്കിന്റെ അടുത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
യുഎസില്‍ ടെസ്ല സൈബര്‍ട്രക്കിന് ഏകദേശം ഒരു ലക്ഷം യുഎസ് ഡോളറാണ് വില. ഇന്ത്യന്‍ രൂപയില്‍ 85.20 ലക്ഷം രൂപയാണ് ഇതിന്റെ മൂല്യം.ആഗോള വിപണിയിലെ സവിശേഷ വാഹനങ്ങളില്‍ ഒന്നായ ടെസ്‌ല സൈബര്‍ട്രക്ക് 2019-ലാണ് പുറത്തിറങ്ങിയത്. സ്‌ട്രെയിറ്റ് ലൈനുകളും ഷാര്‍പ്പ് എഡ്ജുകളുമുള്ള ഈ ഇവി സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ വാഹനത്തിന്റെ ബോഡി ബുള്ളറ്റ്പ്രഫാണെന്ന് മാത്രമല്ല ഏറെ കാലം ഈട് നില്‍ക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഷോക്ക് പ്രൂഫ് വിന്‍ഡോകളും വിന്‍ഡ്ഷീല്‍ഡും ടെസ്ല സൈബര്‍ട്രക്കിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങളാണ്. ഡ്യുവല്‍-മോട്ടോര്‍, ട്രൈ-മോട്ടോര്‍ പതിപ്പുകളില്‍ വാഗ്ദാനം ചെയ്യുന്ന ടെസ്ല സൈബര്‍ട്രക്ക് ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുന്നു. ഡ്യുവല്‍-മോട്ടോര്‍ മോഡല്‍ 3.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കുന്നു. അതേസമയം സൈബര്‍ബീസ്റ്റ് എന്നറിയപ്പെടുന്ന ട്രൈ-മോട്ടോര്‍ പതിപ്പ് ഇത് വെറും 2.6 സെക്കന്‍ഡിനുള്ളില്‍ ഈ വേഗത തൊടും.
ഓള്‍-വീല്‍-ഡ്രൈവ് വേരിയന്റ് ഒറ്റ ചാര്‍ജില്‍ ഏകദേശം 547 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. അതേസമയം 514 കിലോമീറ്ററാണ് സൈബര്‍ബീസ്റ്റിന്റെ റേഞ്ച്. ഇവിയുടെ റേഞ്ച് വര്‍ധിപ്പിക്കാന്‍ ഓപ്ഷനലായി എക്‌സ്റ്റെന്‍ഡര്‍ ബാറ്ററി പായ്ക്കുകളും ലഭ്യമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ടെസ്‌ല സൈബര്‍ട്രക്ക് ഇപ്പോള്‍ വ്യാപകമാണ്. മലയാളികള്‍ അടക്കം ഈ ഇവി സ്വന്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








