ലാഫെരാരിയെ വട്ടംകറക്കുന്ന പുതിയ ഫെരാരി ഡ്രൈവര്‍
ഫെരാരിയുടെ പുതിയ ഡ്രൈവര്‍ കിമി റെയ്‌കോനന്‍ ഇപ്പോള്‍ വെള്ളിവെളിച്ചത്തിലാണ്. 2014ലെ ടീമിലെത്തുന്നതിനു മുമ്പുതന്നെ ഇദ്ദേഹം ഫോര്‍മുല വണ്‍ ചാമ്പ്യനെന്ന നിലയില്‍ പ്രശസ്തനാണെങ്കിലും ഫെരാരിയുടെ പുതിയ റിക്രൂട്ട് എന്ന പേരില്‍ കൂടുതല്‍ ശ്രദ്ധ കൈവന്നിരിക്കുകയാണ്.
ലാഫെരാരിയില്‍ കിമിയുടെ പ്രകടനം റേസിംഗ് തല്‍പരര്‍ക്കിടയില്‍ വൈറലായിരിക്കുകയാണിപ്പോള്‍. വളരെ വേഗം കുറഞ്ഞ പേസില്‍ വാഹനത്തെ പഠിച്ചെടുക്കുകയും പതുക്കെ ലാഫെരാരിയെ അതിന്റെ ഏറ്റവും രൗദ്രഭാവത്തെ പുറത്തെടുക്കുന്ന് വേഗത്തിലേക്ക് നീങ്ങുകയും ചെയ്യുന്നും കിമി. ഒടുവില്‍ ലാഫെരാരിയെ ഒരു കളിപ്പാട്ടത്തെയെന്ന പോലെ കൈകാര്യം ചെയ്യുന്ന കിമിയെയാണ് നമ്മള്‍ കാണുക. വാഹനത്തെ ശരിക്കുമൊന്ന് 'വട്ടംകറക്കി'യിട്ടേ കിമി വിട്ടുള്ളൂ. വീഡിയോ കാണുക.
<center><iframe width="100%" height="450" src="//www.youtube.com/embed/AMDVMp3CbdY" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








