കെഎൽ 90 നമ്പർ പ്ലേറ്റ് വയ്ക്കാമെന്ന് മോഹം വേണ്ട, കളള ടാക്സികളുടെ വിളയാട്ടം അവസാനിക്കുമോ
സർക്കാർ വാഹനങ്ങൾ അമിതമായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണ് കെഎൽ 90 എന്ന സീരിസ് മോട്ടോർ വാഹന വകുപ്പ് നിലവിൽ കൊണ്ടുവന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഈ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടില്ല. ഒട്ടേറെ സ്വകാര്യവാഹനങ്ങള്‍ സര്‍ക്കാര്‍ബോര്‍ഡുമായി നിരത്തിലിറങ്ങുന്നുണ്ട്. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്ക് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും മഞ്ഞ നമ്പർ പ്ലേറ്റ് പല ഉദ്യോഗസ്ഥർക്കും വലിയ താൽപ്പര്യമില്ല എന്നതാണ് സത്യം.പകരം നിയമവിരുദ്ധമായി സ്വകാര്യവാഹനങ്ങള്‍ വാടകയ്‌ക്കെടുത്തശേഷം സര്‍ക്കാര്‍ബോര്‍ഡ് വെക്കുകയാണ് ചെയ്യുന്നത്. ഉപയോഗത്തിലുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ മാറ്റാനുള്ള ഉത്തരവുകൂടി ഇറങ്ങേണ്ടതുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കെ.എല്‍. 90 സീരിസിൽ എ മുതല്‍ ഡി വരെയുള്ള വിഭാഗങ്ങളാണ് പുതിയതായി നിലവിൽ വരുത്താൻ ഉദ്ദേശിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് നൽകിയിരിക്കുന്നത് എ സീരിസിലായിരിക്കും. കെ.എല്‍.-90-ബി കേന്ദ്രസര്‍ക്കാരിനും സി സീരിസ് തദ്ദേശസ്ഥാപനങ്ങള്‍ക്കുമായിട്ട് നല്‍കാനായിരുന്നു സർക്കാർ ഉത്തരവ്. ബാക്കിയുളള മറ്റു പൊതുമേഖലാ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഡി സീരിസിലായിരിക്കും രജിസ്ട്രേഷന്‍ നൽകുക.

സ്വകാര്യ വാഹനങ്ങളും കരാര്‍ വാഹനങ്ങളും കേരള സര്‍ക്കാര്‍ ബോര്‍ഡ് ഘടിപ്പിച്ച് കേരളത്തിൽ വ്യാപകമായ ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന റിപ്പോർട്ട് ലഭിച്ചത് കൊണ്ടാണ് ഇത്തരം ഒരു മാറ്റം കൊണ്ടുവരുന്നത്. വാഹനങ്ങളുടെ രജിസ്ട്രേഷൻ നോക്കിയാൽ അത് സർക്കാർ വാഹനമാണോ എന്ന് പെട്ടെന്ന് മനസിലാക്കാൻ സാധിക്കും. അതോടൊപ്പം തന്നെ സർക്കാർ വാഹനങ്ങൾക്ക് റോഡ് ടാക്സിൽ ഇളവ് ലഭിക്കുന്നുണ്ട്. പഴ വാഹനങ്ങൾ എത്രയും പെട്ടെന്ന് രേഖകൾ സഹിതം പരിവാഹന സൈറ്റിൽ അപേക്ഷ നൽകേണ്ടതാണ്.
അതോടൊപ്പം തന്നെ ഇളക്കി മാറ്റാൻ കഴിയാത്ത അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാൻ ശ്രദ്ധിക്കുകയും വേണം. ഇപ്പോള്‍ കെ.എല്‍. 1 മുതല്‍ 86 വരെയുള്ള രജിസ്ട്രേഷന്‍ സീരീസുകളാണ് കേരളത്തിൽ നിലവിലുളളത്. അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിന് താഴെയുള്ള ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (IAS) ഉദ്ദ്യോഗസ്ഥർക്ക് 'ഗവൺമെന്റ് ഓഫ് കേരള' എന്ന ബോർഡുകൾ പ്രദർശിപ്പിക്കാം.
സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം ഗുരുതരമായ സാമ്പത്തിക, സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആയതിനാൽ സർക്കാർ വാഹനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന 'കേരള സ്റ്റേറ്റ്' ബോർഡുകളുടെ ഉപയോഗം നിയന്ത്രിച്ചും രജിസ്ട്രേഷൻ നമ്പറുകൾക്കായി ഒരു യൂണിഫോം KL-90 സിരീസിലേക്ക് പോകുന്നതിലൂടെയും ഈ പ്രശ്നം പരിഹരിക്കാൻ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് (എംവിഡി) തീരുമാനിച്ചത്.
നിലവിൽ ഓരോ വകുപ്പിന്റെയും പേരിലാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. മാത്രമല്ല, നമ്പറുകൾ വിവിധ ശ്രേണിയിലായതിനാൽ സംസ്ഥാനത്ത് സർക്കാർ ഉടമസ്ഥതയിൽ എത്ര വാഹനങ്ങളുണ്ടെന്ന കണക്കുപോലും സർക്കാറിലില്ല. ഈ പോരായ്മ പരിഹരിക്കലിനൊപ്പം അനാരോഗ്യ പ്രവണതകളില്ലാതാക്കാൻ കൂടിയാണ് പുതിയ നീക്കം. എന്തായാലും പുതിയ നിയമം നടപ്പിലാവുന്നതോടെ വാഹന പരിശോധനകളിലും മറ്റും ഉദ്യോഗസ്ഥർക്ക് ഉണ്ടാവുന്ന ആശയക്കുഴപ്പവും ഒരു പരിധി വരെ ഇല്ലാതാവുമെന്നാണ് കരുതുന്നത്.
ഇതിനോട് അനുബന്ധമായി പുതിയ വിവരങ്ങൾ ലഭിക്കുന്നത്, സംസ്ഥാനത്തെ ഓണ്‍ലൈന്‍ കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലരലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് കൈമാറിയിരിക്കുകയാണ്. അത് കൊണ്ട് ഇനി മുതൽ കേസുകൾ പരിഗണിക്കുന്നത് എംവിഡിയുടെ ഓൺലൈൻ കോടതിയല്ല, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളാണ് എന്ന് മാത്രമല്ല പിഴയടയ്ക്കാതെ കോടതിയിൽ എത്തിയാൽ അത് ഇരട്ടിയാകാനും സാധ്യതയുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








