ആൾട്ടോയ്ക്ക് ഇനി റെസ്റ്റ്! കുഞ്ഞുവാവയെ വരവേൽക്കാൻ 41 ലക്ഷത്തിൻ്റെ ഹൈക്രോസ് സ്വന്തമാക്കി KL BRO
കൊവിഡ് കാലത്ത് ഒരുപാട് ഇൻഫ്ലുവൻസേഴ്സ് ഉയർന്നു വന്നിരുന്നു. ചിലരൊക്കെ ജനപ്രിയമാകുകയും ചിലർ വിടരും മുൻപേ കൊഴിഞ്ഞു പോയവരുമാണ്. എന്നാൽ ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ എന്ന് ധൈര്യമായി പറയാൻ സാധിക്കുന്ന തികച്ചും സാധാരണക്കാരനായ ഒരാളുണ്ട്. അതാണ് ബിജു ബ്രോ. അങ്ങനെ പറയുന്നതിലും നിങ്ങൾക്ക് പരിചയം കൂടുതൽ കെഎൽ ബ്രോ ബിജു റിത്‌വിക്ക് എന്നതായിരിക്കും. ഒരു സാധാരണ സ്മാർട്ഫോണിൽ ഷൂട്ടിങ്ങ് തുടങ്ങി ഇന്ന് ബിജുവും കുടുംബവും സ്വന്തമാക്കിയിരിക്കുന്നത് 6 കോടി സബസ്ക്രൈബേഴ്സാണ്. ഏഷ്യയിലെ ഏറ്റവും ഉയർന്ന പ്ലേ ബട്ടണായ റൂബി പ്ലേബട്ടൺ കരസ്‌ഥമാക്കുകയും ചെയ്തു.
ഇപ്പോൾ ബിജുവും കുടുംബവും തങ്ങളുടെ രണ്ടാമത്തെ കണ്മണിയെ കാത്തിരിക്കുകയാണ്. കുഞ്ഞുവാവ എത്തുന്നതിന് മുൻപ് തന്നെ വീട്ടിലേക്ക് മറ്റൊരു അതിഥി എത്തിയിരിക്കുകയാണ്. ഒരു ഹീറോ ഹോണ്ട പാഷൻ ബ്രോയിൽ തുടങ്ങി സെക്കൻഡ് ഹാൻഡ് ആൾട്ടോയ്ക്ക് ശേഷം ബിജു ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത് ടൊയോട്ട ഇന്നോവ ഹൈക്രോസ് ആണ്. കുഞ്ഞുവാവയെ വരവേൽക്കുന്നതിന് വേണ്ടി തൂവെളള നിറത്തിലുളള എംപിവിയുടെ ഡെലിവറി വീഡിയോ ബിജു തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

ഹൈക്രോസിൻ്റെ ടോപ്പ് വേരിയൻ്റാണ് ബിജു സ്വന്തമാക്കിയിരിക്കുന്നത്. 19.77 ലക്ഷം മുതൽ 30.98 ലക്ഷം രൂപ വരെയാണ് ഇന്നോവ ഹൈക്രോസിൻ്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. G, GX, VX, VX(O), ZX എന്നിങ്ങനെ ഹൈബ്രിഡ്, നോൺ ഹൈബ്രിഡ് വേരിയന്റുകളിലായാണ് എംപിവി വരുന്നത്.
രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് പുതിയ ഇന്നോവയെ കമ്പനി വിപണിയിൽ എത്തിക്കുന്നത്. അതിൽ ആദ്യത്തേത് 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ യൂണിറ്റാണ്. 172 bhp കരുത്തിൽ 205 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇത് സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലേക്ക് വന്നാൽ ഇതൊരു 2.0 ലിറ്റർ ഫോർ സിലിണ്ടർ യൂണിറ്റാണ്.

പെർഫോമൻസും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിനൊപ്പം ജോടിയാക്കിയിട്ടുമുണ്ട്. അങ്ങനെ പരമാവധി 183 bhp കരുത്താണ് ഹൈക്രോസിന്റെ ഹൈബ്രിഡ് എഞ്ചിന് മൊത്തത്തിൽ നൽകാനാവുക. ഉയർന്ന മൈലേജ് ഉറപ്പാക്കുന്ന ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപയോഗിച്ച് 40 ശതമാനം ദൂരവും 60 ശതമാനം സമയവും ഓടാൻ ഇന്നോവ ഹൈക്രോസിന് കഴിയും.
ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന് ARAI സാക്ഷ്യപ്പെടുത്തിയ 23.24 കിലോമീറ്റർ മൈലേജ് ഉണ്ടെന്നതും പവരേയും ആകർഷിക്കുന്ന സംഗതിയാണ്. പരമ്പരാഗത ലാഡർ-ഓൺ-ഫ്രെയിം നിർമാണത്തിന് പകരം എംപിവിയിലേക്ക് മോണോകോക്ക് ബോഡി കൊണ്ടുവരുന്ന ഏറ്റവും പുതിയ TNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ എക്കാലത്തേയും മിടുക്കനായ ഇന്നോവയാണ് ഹൈക്രോസ്.
10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റം, ക്വിൽഡ് ലെതർ സീറ്റുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റുകൾക്കുള്ള പവർഡ് ഓട്ടോമൻ സപ്പോർട്ട് തുടങ്ങിയ സംവിധാനങ്ങളെല്ലാം എംപിവിയിലുണ്ട്.
ഇതുകൂടാതെ 360-ഡിഗ്രി ക്യാമറ, പാഡിൽ ഷിഫ്റ്ററുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും അതിലേറെയും. ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടോമാറ്റിക് ഹൈ ബീം, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയ ADAS ഫീച്ചറുകളും ഹൈക്രോസിന് ലഭിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇന്നോവയിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം കമ്പനി ഒരുക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








