സ്വന്തം ചെലവില്‍ നന്നാക്കുക. .. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് ബുദ്ധിയല്ലാത്ത ചില സാഹചര്യങ്ങൾ

അപകടങ്ങള്‍ ഉണ്ടായാല്‍ നമുക്ക് ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്ത് നമ്മുടെ വാഹനം നേരെയാക്കാന്‍ സാധിക്കും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ നാം ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാതിരിക്കുന്നതായിരിക്കും ബുദ്ധി. അത്തരം കാര്യങ്ങളെ കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്.

സ്വന്തം ചെലവില്‍ നന്നാക്കുക. .. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് ബുദ്ധിയല്ലാത്ത ചില സാഹചര്യങ്ങൾ

നമ്മുടെ രാജ്യത്തെ റോഡുകളില്‍ അപകടം നടക്കാത്ത ദിവസങ്ങള്‍ ഉണ്ടാകില്ല. ട്രാഫിക് നിയമ ലംഘനം, അശ്രദ്ധ, സാങ്കേതിക തകരാര്‍ എന്ന് തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് അപകടങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്.

സ്വന്തം ചെലവില്‍ നന്നാക്കുക. .. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് ബുദ്ധിയല്ലാത്ത ചില സാഹചര്യങ്ങൾ

വാഹനാപകടം പലരുടെയും ജീവിതം തന്നെ മാറ്റിമറിച്ച സംഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ചിലര്‍ക്ക് അപകടത്തില്‍ ജീവഹാനി സംഭവിച്ചേക്കാം. ചിലര്‍ക്ക് കൈകാലുകള്‍ നഷ്ടപ്പെടുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്തേക്കാം. അതിനാല്‍ ഓരോ അപകടവും വിതക്കുന്ന നഷ്ടങ്ങള്‍ നിരവധിയാണ്. ഈ നഷ്ടങ്ങളെല്ലാം നികത്താനാവില്ല. എന്നാല്‍ എല്ലാ അപകടങ്ങള്‍ക്കും പിന്നില്‍ സാമ്പത്തിക നഷ്ടമുണ്ട്. ഈ സാമ്പത്തിക നഷ്ടം വീണ്ടെടുക്കാവുന്നതാണ്.

സ്വന്തം ചെലവില്‍ നന്നാക്കുക. .. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് ബുദ്ധിയല്ലാത്ത ചില സാഹചര്യങ്ങൾ

ഇതിനാലാണ് വാഹന ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ നിയമം നിര്‍ബന്ധമാക്കിയത്. നിങ്ങളുടെ വാഹനം അപകടത്തില്‍ പെട്ടാല്‍ അപകടത്തില്‍ പെട്ടയാള്‍ക്കുള്ള ഏറ്റവും കുറഞ്ഞ സാമ്പത്തിക നഷ്ടമെങ്കിലും നികത്താന്‍ ഇന്‍ഷുറന്‍സ് സഹായിക്കുന്നു. ഇതിനായി എല്ലാ വര്‍ഷവും പ്രീമിയം തുക നല്‍കണം.

സ്വന്തം ചെലവില്‍ നന്നാക്കുക. .. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് ബുദ്ധിയല്ലാത്ത ചില സാഹചര്യങ്ങൾ

നമ്മള്‍ അപകടത്തില്‍ പെട്ടാല്‍ വാഹനം നന്നാക്കാനുള്ള ചിലവും ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കും. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളെ കൃത്യമായ തെളിവുകള്‍ സഹിതം അറിയിക്കുകയും നഷ്ടം നികത്താന്‍ ആവശ്യപ്പെടുകയും ചെയ്യാം. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കുന്നത് നമുക്ക് നഷ്ടമാണ്. അത് ചെയ്യാതിരിക്കുന്നതാണ് ബുദ്ധി. ഇത് എങ്ങനെയെന്നാണ് നമ്മള്‍ നോക്കാന്‍ പോകുന്നത്.

സ്വന്തം ചെലവില്‍ നന്നാക്കുക. .. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് ബുദ്ധിയല്ലാത്ത ചില സാഹചര്യങ്ങൾ

ചെറിയ അപകടങ്ങള്‍

നിങ്ങള്‍ വാഹനമോടിക്കുമ്പോള്‍ കാറിലുണ്ടാകുന്ന ചെറിയ തട്ടലും മുട്ടലും കാരണമുണ്ടാകുന്ന ചെറിയ പാടുകള്‍, പോറലുകള്‍, ഗ്ലാസ് പൊട്ടല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യുന്നത് ഇന്‍ഷുറന്‍സ് ക്ലെയിം ഹിസ്റ്ററിയെ ബാധിക്കും. നിങ്ങള്‍ വളരെയധികം ക്ലെയിമുകള്‍ എടുക്കുകയാണെങ്കില്‍ നിങ്ങള്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയാണെന്ന് ഇന്‍ഷുറന്‍സ് കമ്പനി കരുതുകയും നിങ്ങളുടെ കാര്‍ ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ഉയര്‍ന്ന പ്രീമിയം ഈടാക്കുകയും ചെയ്യും.

സ്വന്തം ചെലവില്‍ നന്നാക്കുക. .. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് ബുദ്ധിയല്ലാത്ത ചില സാഹചര്യങ്ങൾ

നോ ക്ലെയിം ബോണസ്

വാഹന ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ക്ലെയിം ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയത്തില്‍ 50 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ ഇന്‍ഷുറന്‍സിലെ ഓരോ ചെറിയ തുകയും നിങ്ങള്‍ ക്ലെയിം ചെയ്താല്‍ പോളിസി പുതുക്കുന്ന സമയത്ത് നിങ്ങള്‍ക്ക് ബോണസ് ലഭിക്കാതിരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ചെറിയ തുകകള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാതിരിക്കുന്നതാണ് നല്ലത്.

സ്വന്തം ചെലവില്‍ നന്നാക്കുക. .. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് ബുദ്ധിയല്ലാത്ത ചില സാഹചര്യങ്ങൾ

ആര്‍ഡിഎ ഫീസ്

കാര്‍ ഇന്‍ഷുറന്‍സ് രണ്ട് തരത്തില്‍ കാണാനാകും. ഒന്ന് സ്വമേധയാ ഉള്ളതും മറ്റൊന്ന് നിര്‍ബന്ധിതവുമാണ്. അതിലൂടെ ക്ലെയിം ചെയ്യുമ്പോള്‍, 1500 സിസിക്ക് താഴെയുള്ള വാഹനങ്ങള്‍ക്ക് 1500 രൂപയും 1500 സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് 2000 രൂപയും ഐആര്‍ഡിഎ നിര്‍ബന്ധിത ഫീസ് ഈടാക്കും.

സ്വന്തം ചെലവില്‍ നന്നാക്കുക. .. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് ബുദ്ധിയല്ലാത്ത ചില സാഹചര്യങ്ങൾ

അതായത് കാര്‍ ഉപയോഗിക്കുന്നവര്‍ ഈ പണം അവരുടെ കയ്യില്‍ നിന്ന് അടക്കണം. സ്വമേധയാ ആകുമ്പോള്‍ കാര്‍ ഉടമ ക്ലെയിം ചെയ്യുമ്പോള്‍ അയാള്‍ ഇത്രയും പണം മുന്‍കൂറായി നല്‍കുകയും നിര്‍ബന്ധിത തുകയില്‍ കൂടുതലുള്ള തുക പറയുകയും ചെയ്യും. അതില്‍ പ്രീമിയം തുക കുറയും. ഇപ്പോള്‍ നിങ്ങള്‍ ക്ലെയിം ചെയ്യുന്ന തുക ഈ തുകയേക്കാള്‍ കുറവാണെങ്കില്‍ ക്ലെയിം ചെയ്യുന്നതില്‍ അര്‍ഥമില്ല. ഈ തുക നിങ്ങള്‍ക്ക് ലഭിച്ചേക്കില്ല എന്നത് ഓര്‍ക്കുക.

സ്വന്തം ചെലവില്‍ നന്നാക്കുക. .. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് ബുദ്ധിയല്ലാത്ത ചില സാഹചര്യങ്ങൾ

മൂന്നാം കക്ഷിയുടെ അറ്റകുറ്റപ്പണി ചെലവ്

നിങ്ങളുടെ വാഹനത്തിന് ഒരു മൂന്നാം കക്ഷി കേടുവരുത്തിയാലോ അല്ലെങ്കില്‍ മറ്റൊരു വാഹനമോടിക്കുന്നയാളുടെ അശ്രദ്ധമൂലമോ കേടുപാടുകള്‍ സംഭവിച്ചാല്‍ അറ്റകുറ്റപ്പണികള്‍ക്കായി ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കും. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ അപകടമുണ്ടാക്കിയ വ്യക്തി സ്വന്തം ചെലവില്‍ അത് ചെയ്യാന്‍ സമ്മതിക്കുകയാണെങ്കില്‍ അത് പരിഹരിക്കാന്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

സ്വന്തം ചെലവില്‍ നന്നാക്കുക. .. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് ബുദ്ധിയല്ലാത്ത ചില സാഹചര്യങ്ങൾ

അറ്റകുറ്റപ്പണി ചെലവ് ക്ലെയിം ബോണസിനേക്കാള്‍ കുറവാണ്

ഒരു ക്ലെയിം അയാള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കുന്ന സമയത്ത് ലഭ്യമായ ക്ലെയിം ബോണസിനെ ബാധിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതുപോലെ പ്രീമിയം തുകയുടെ 50 ശതമാനം വരെ ക്ലെയിം ബോണസ് ലഭ്യമാണ്. അതിനാല്‍ നിങ്ങളുടെ വാഹനത്തിന്റെ ക്ലെയിം ബോണസ് തുകയേക്കാള്‍ കുറവാണ് അറ്റകുറ്റപ്പണി ചെലവെങ്കില്‍ അത് സ്വയം ചെലവഴിച്ച് ക്ലെയിം ബോണസ് നേടുന്നത് ലാഭകരമാണ്.

More from DriveSpark

Article Published On: Tuesday, October 25, 2022, 14:52 [IST]
English summary
Know different situations you should avoid raising vehicle insurance claim with reasons
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X