എഞ്ചിന്‍ കില്‍ സ്വിച്ച് ഇഷ്ടത്തിന് ഞെക്കാനുള്ളതല്ല; വിവേകത്തോടെ ഉപയോഗിച്ചില്ലെങ്കില്‍ എട്ടിന്റെ 'പണി' കിട്ടും
ബൈക്കുകളും സ്‌കൂട്ടറുകളും എടുത്ത് നോക്കിയാല്‍ നമുക്കൊരു എഞ്ചിന്‍ കില്‍ സ്വിച്ച് കാണാനാകും. ഇത് വാഹനം ഓടിക്കുന്നവര്‍ക്ക് വലിയ ഉപകാരമാണ്. എന്നാല്‍ ഇത് തെറ്റായ രീതിയില്‍ ഉപയോഗിച്ചാലോ?. അത് നമ്മുടെ ബൈക്കിന് ദോഷകരമാണ്. അതിനെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

എന്താണ് എഞ്ചിന്‍ കില്‍ സ്വിച്ച്?
ഇന്ന് മിക്ക ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഹാന്‍ഡ്‌ലില്‍ ഒരു ചുവന്ന നിറമുള്ള സ്വിച്ച് നല്‍കിയിരിക്കുന്നത് കാണാം. ഇതിനെയാണ് എഞ്ചിന്‍ കില്‍ സ്വിച്ച് എന്ന് വിളിക്കുന്നു. താക്കോല്‍ അല്ലെങ്കില്‍ കീ ഉപയോഗിക്കാതെ നേരിട്ട് എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ഉപയോഗിക്കുന്നതാണ് ഈ സ്വിച്ച്.

സാധാരണയായി ബൈക്കിന്റെയും സ്‌കൂട്ടറിന്റെയും വലതു വശത്താണ് ഈ സ്വിച്ചുകള്‍ കാണപ്പെടുന്നത്. എന്നാല്‍ ഈ സ്വിച്ച് തെറ്റായി ഉപയോഗിച്ചാല്‍ അത് എഞ്ചിനെ ബാധിക്കും. എഞ്ചിന്‍ കില്‍ സ്വിച്ച് എങ്ങനെ ശരിയായി ഉപയോഗിക്കാമെന്നും പരിപാലിക്കാമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഞങ്ങള്‍ ഇവിടെ വിശദീകരിക്കാന്‍ പോകുന്നത്.

എഞ്ചിന്‍ കില്‍ സ്വിച്ച് ഉപയോഗിച്ച് നമുക്ക് വാഹനം നിര്‍ത്താം. ഉപയോഗത്തിനുള്ള സൗകര്യത്തിനായാണ് ഇത് സാധാരണയായി വാഹനത്തിന്റെ വലതുവശത്ത് നല്‍കിയിരിക്കുന്നത്. ബൈക്ക്, സ്‌കൂട്ടര്‍ എന്നിവ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സൗകര്യമാണിത്. ഇത് എഞ്ചിന്‍ കോയില്‍ നേരിട്ട് വിച്ഛേദിക്കും. അങ്ങനെ എഞ്ചിന്‍ ഓഫ് ചെയ്യുന്നു. ഇത് തെറ്റായി ഉപയോഗിച്ചാല്‍ വാഹനം കേടാകും.

ബൈക്കിന്റെ മൈലേജ് കുറയും
എഞ്ചിന്‍ കില്‍ സ്വിച്ച് ഇടയ്ക്കിടെ ഉപയോഗിക്കുന്നതിന്റെ മറ്റൊരു പ്രശ്‌നം മൈലേജിലാണ് അനുഭവപ്പെടുക്. ഓഫ് ചെയ്ത എഞ്ചിന്‍ പുനരാരംഭിക്കാന്‍ കൂടുതല്‍ ഇന്ധനം ആവശ്യമായി വരുന്നതിനാലാണ് ഇത്.

ചില ആളുകള്‍ സിഗ്‌നലില്‍ നിര്‍ത്തുമ്പോള്‍ അല്ലെങ്കില്‍ കുറച്ച് മിനിറ്റ് താല്‍ക്കാലികമായി എഞ്ചിന്‍ ഓഫാക്കാനും തുടര്‍ന്ന് ഓണാക്കാനും ഈ സ്വിച്ച് ഉപയോഗിക്കുന്നു. അതുവഴി പെട്രോള്‍ അമിതമായി ഉപയോഗിക്കപ്പെടുകയും ബൈക്കിന്റെ മൈലേജ് കുറയുകയും ചെയ്യുന്നു.

മോട്ടര്‍ പണിയാകും
പലപ്പോഴും ഈ കില്‍ സ്വിച്ച് ഉപയോഗിച്ച് ബൈക്ക് ഓഫ് ചെയ്താല്‍ ബൈക്ക് വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാനായി സെല്‍ഫ് സ്റ്റാര്‍ട്ട് ഉപയോഗിക്കുന്നു. ഇങ്ങനെ തുടര്‍ച്ചയായി ചെയ്യുന്നത് സെല്‍ഫ് മോട്ടറിന്റെ ആയുസ്സ് കുറയ്ക്കും.

ഇന്ന് വിപണിയിലെത്തുന്ന പല ബൈക്കുകള്‍ക്കും നമുക്ക് കിക്കറുകള്‍ കാണാന്‍ സാധിക്കില്ല. അത്തരം ഒരു സാഹചര്യത്തില്‍ സെല്‍ഫ് സ്റ്റാര്‍ട്ട് കേടായാലുള്ള അവസ്ഥ ആലോചിച്ച് നോക്കൂ. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നത് പിന്നീട് വലിയ തലവേദനയാകും. വണ്ടി തള്ളി സ്റ്റാര്‍ട്ട് ചെയ്യേണ്ടതായി വരും.

ബാറ്ററിയുടെ ആയുസ്സ് കുറയും
ബൈക്കുകളും സ്‌കൂട്ടറുകളും സ്റ്റാര്‍ട്ട് ചെയ്യുന്നതിന് എഞ്ചിന്‍ കില്‍ സ്വിച്ച് പ്രധാനമാണ്. എഞ്ചിന്‍ കില്‍ സ്വിച്ച് ബാറ്ററിയുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഇത് അനാവശ്യമായി ഇടയ്ക്കിടെ ഉപയോഗിക്കുന്നത് ബാറ്ററിക്കും ദോഷകരമാണ്.

ബൈക്കോ സ്‌കൂട്ടറോ സ്റ്റാര്‍ട്ട് ചെയ്യാന്‍ എഞ്ചിന്‍ കില്‍ സ്വിച്ച് ഓണാക്കിയാല്‍ ബാറ്ററിയും പ്രവര്‍ത്തനക്ഷമമാകും. എഞ്ചിന്‍ കില്‍ സ്വിച്ച് ഒരു കാരണവുമില്ലാതെ ആവര്‍ത്തിച്ച് അമര്‍ത്തുകയാണെങ്കില്‍ അത് ബാറ്ററിക്ക് പണി കിട്ടാന്‍ എളുപ്പമാണ്. ഇത് ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കും.

ഒരു ബൈക്കിന്റെ ഏറ്റവും സുപ്രധാന ഭാഗം എഞ്ചിനാണെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ എഞ്ചിന്‍ അറ്റുകുറ്റപ്പണി നടത്തേണ്ട സാഹചര്യം വന്നാല്‍ കൈയ്യില്‍ നിന്ന് അത്യാവശ്യം പൈസ പൊട്ടുമെന്ന കാര്യം തീര്‍ച്ച. അതിനാല്‍ എഞ്ചിന്‍ കില്‍ സ്വിച്ച് ഉപയോഗിച്ച് ഇരുചക്ര വാഹനം ഓഫാക്കി ഓണാക്കി കളിക്കുന്നത് എഞ്ചിനെ നേരിട്ട് ബാധിക്കും. അതുകൊണ്ട് എഞ്ചിന്‍ കില്‍ സ്വിച്ച് തെറ്റായി ഉപയോഗിച്ച് എഞ്ചിന്‍ 'പണി' വാങ്ങാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക.


Click it and Unblock the Notifications








